“മതി മാഡം… അവൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ എന്തോ അസുഖമുണ്ടെന്ന് തോന്നി. വല്ല ആശുപത്രിയിലും പോകാൻ കാശില്ലാഞ്ഞിട്ടാണെങ്കിലോ എന്ന് കരുതി കൊടുത്തതാ. അല്ലാതെ ഞാൻ വലിയ ദാനശീലനൊന്നുമല്ല. മാഡം വണ്ടിയിൽ കയറാൻ നോക്ക്, സാർ വിളിച്ചാൽ എനിക്കാണ് വഴക്ക് കിട്ടുക.”
അതിര് കടന്ന് സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്ന അനുപമയ്ക്ക് കിട്ടിയ അടിയായിരുന്നു ആ അവഗണന. അതും തൊട്ടാൽ പൊട്ടുന്ന പ്രായത്തിൽ നിൽക്കുന്ന ഒരു ഇരുപത്തിനാലുകാരനിൽനിന്ന്. എങ്കിലും തോൽക്കാതിരിക്കാൻ അവൾ വെറുതെ പറഞ്ഞു.
“ ഹ്മം… ഇത്രയും സുന്ദരിയായ ഒരു പെണ്ണിന്റെ ശാരീരിക ആവശ്യം നിഷേധിക്കാൻ മാത്രം മണ്ടനായിരുന്നു നീയെന്ന് കരുതിയിരുന്നില്ല..”
തെല്ല് നിരാശയോടെ അവൾ അത് പറഞ്ഞപ്പോൾ ആ ചിരിയിൽ ഒരു ടീസിങ് ഒളിഞ്ഞിരിക്കുന്നതായി അവന് തോന്നി. തിരിച്ചെത്തുന്നത് വരെ കാറിൽ പിന്നീട് ആരും ഒന്നും സംസാരിച്ചില്ല.
ചെറിയൊരു ഇരമ്പലോടെ കാർ ഗേറ്റ് കടന്ന് പോർച്ചിൽ വന്നു നിന്നു. വണ്ടി നിന്നിട്ടും രണ്ടുപേരും പുറത്തിറങ്ങാൻ ധൃതി കാണിച്ചില്ല. അനുപമയുടെ വാക്കുകൾ ഗോകുലിന്റെ ഉള്ളിൽ ഒരു കടൽ പോലെ ഇരമ്പുന്നുണ്ടായിരുന്നു. സഹതാപവും ആത്മസംഘർഷവും കലർന്ന ഒരുതരം സമ്മിശ്ര വികാരം അവനെ വല്ലാതെ അസ്വസ്ഥനാക്കി.
“സാറ് വരുന്ന കാര്യം വല്ലതും പറഞ്ഞോ മാഡം…? അതോ…” അവൻ പകുതിക്ക് നിർത്തി.
“ ഹും… അയാൾ ട്രിപ്പെന്ന് പറഞ്ഞ് വല്ല മൂന്നാറിലോ വർക്കലയിലോ വല്ലവളുമാരുടെയും കൂടെ കെട്ടിമറിയുകയായിരിക്കും. തിരിച്ചെത്താൻ മൂന്നാല് ദിവസമെടുത്തേക്കും.” ഈർഷ്യയോടെ അത് പറഞ്ഞുകഴിഞ്ഞപ്പോഴാണ് ആ ചോദ്യത്തിലെ ധ്വനി അനുപമ ശ്രദ്ധിച്ചത്. അവളുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറിയൊരു മുള പൊട്ടി. ചെക്കൻ തന്റെ വഴിയ്ക്ക് വരികയാണോ?
അവൾ പതുക്കെ സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞ് അവന്റെ കാതോരത്തേക്ക് മുഖം ചേർത്തു. അവളുടെ മുടിയിഴകൾ അവന്റെ കവിളിൽ തട്ടി.
“അതേയ്… ഇനിയുള്ള നാല് ദിവസവും ഞാൻ ഓവുലേറ്റിങ് ആണ്. നമ്മളൊന്ന് മനസ്സ് വെച്ചാൽ ഇന്നുമുതൽ തന്നെ നമുക്ക് ‘വർക്ക്’ തുടങ്ങാം…”
അവന്റെ കാതിൽ തട്ടിയ അവളുടെ നിശ്വാസത്തിന് പോലും വല്ലാത്തൊരു ശൃംഗാരച്ചുവയുണ്ടായിരുന്നു. ഒന്ന് പതറിയെങ്കിലും ഗോകുൽ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു:
“മാഡം ഇത് എന്തൊക്കെയാ ഈ പറയുന്നത്? എനിക്ക് വൈകിട്ടൊന്ന് പുറത്തേക്ക് പോകണമായിരുന്നു. സാറ് പെട്ടെന്ന് എങ്ങാനും വന്നാൽ, എവിടെയെങ്കിലും പോകാൻ എന്നെ കണ്ടില്ലെങ്കിൽ വഴക്ക് പറയും… അതുകൊണ്ട് ചോദിച്ചതാ. മാഡം ഇറങ്ങാൻ നോക്ക്…”
കളിയാക്കുന്ന മട്ടിലുള്ള അവന്റെ ആ സംസാരം കേട്ടതും അനുപമയുടെ മുഖം കടന്നൽ കുത്തിയ മാതിരിയായി. വല്ലാത്തൊരു ജാള്യതയോടെ ഡോർ വലിച്ചടച്ച് അവൾ അകത്തേക്ക് പോകുന്നത് നോക്കി അവൻ ശ്വാസം വിട്ടു. “എന്തൊരു പെണ്ണ്! തന്റെ പൊക കണ്ടേ ഇവരടങ്ങൂ..”
പടികൾ കയറി അകത്തേക്ക് പോകുന്നതിനിടയിൽ അവൾ ഒന്ന് തിരിഞ്ഞുനോക്കി. “ നീ ഏത് ഗുദാവിൽ വേണേലും പൊക്കോ. പക്ഷേ നാളെ നേരത്തെ എത്തണം. മറക്കണ്ട, നാളെ നിന്റെ അനിയത്തിയുടെ ഫീസിന്റെ ലാസ്റ്റ് ഡേറ്റാണ്.”
അവളത് പറയുമ്പോൾ ആ കണ്ണുകളിൽ നിഗൂഢമായ ഒരു തിളക്കമുണ്ടായിരുന്നു. ഗോകുൽ ഒന്നും മിണ്ടാതെ തലയാട്ടി. അരവിന്ദ് അവനായി ഏർപ്പെടുത്തിയ സ്റ്റുഡിയോ അപ്പാർട്ട്മെന്റിലേക്ക് നടക്കുമ്പോൾ അവന്റെ കാലുകൾക്ക് വല്ലാത്തൊരു ഭാരം തോന്നി.
അന്ന് വൈകിട്ട് ബിജോയിയെ കാണാൻ പോയ ഗോകുലിന് നിരാശയായിരുന്നു ഫലം. അവൻ പ്രതീക്ഷിച്ച പണം കിട്ടിയില്ല. അനുപമ നീട്ടിയ ആ അയ്യായിരം രൂപ വാങ്ങാതിരുന്നത് മണ്ടത്തരമായിപ്പോയോ എന്ന് പലതവണ അവൻ മനസ്സിൽ കൂട്ടിക്കിഴച്ച് നോക്കി. റോഡിലൂടെ കാറോടിക്കുമ്പോഴും അനുപമ പറഞ്ഞ ഓരോ വാക്കുകളും അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
