നീലച്ചിറകുള്ള മോഹങ്ങൾ – 1 4അടിപൊളി 

 

അവളുടെ സ്വരത്തിൽ ആ പഴയ വിറയൽ വീണ്ടും പടർന്നു.

 

“കതകിൽ തട്ടാൻ കൈയോങ്ങിയതാണ്, പക്ഷേ വേണ്ടെന്ന് വെച്ചു. ആഞ്ഞു ശ്വാസം വലിച്ചെടുത്ത് ഞാൻ ആ ഡോർ തള്ളിത്തുറന്നു.

 

കിടക്കയിൽ നിന്നും ഒരു പിടച്ചിലോടെ ദേഹത്തൊരു തുണ്ട് തുണിപോലുമില്ലാതെ അരവിന്ദ് ചാടിയെഴുന്നേറ്റു… നഗ്നത മറയ്ക്കാൻ തുണി തിരയുന്ന ഗീതേച്ചിയെക്കൂടി കണ്ടതോടെ എന്റെ കണ്ണ് ഇരുണ്ടുപോയി. വീഴാതിരിക്കാൻ ഞാൻ ടേബിളിൽ പിടിച്ചുനിന്നു. ആ സ്ത്രീയുടെ കരണത്ത് ആഞ്ഞൊരു അടി കൊടുത്തിട്ട് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് ഓടി. അല്ല, ശരിക്കും പറക്കുകയായിരുന്നു! കണ്ട കാഴ്ചയോർത്ത് എന്റെ കൈയും കാലും വിറച്ചിരുന്നു.

 

തന്റെ എല്ലാമെല്ലാമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഭർത്താവ്… ബിനിനെസ്സ് ട്രിപ്പിനെന്ന് പറഞ്ഞ് പോയവൻ…. വിചാരിച്ചതിലും നേരത്തെ വന്ന സൗകര്യത്തിന് ചെന്നത് മറ്റൊരുത്തിയുടെ ഫ്ലാറ്റിൽ… ഉടുതുണിയില്ലാതെ കിടന്നത് അവളുടെ കാലിനിടയിൽ…!”

 

അനുപമയുടെ സ്വരം ഇടറി. അവൾ ബാഗിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി. മേക്കപ്പ് പടരുന്നത് പോലും ശ്രദ്ധിക്കാതെ സാരിത്തലപ്പ് കൊണ്ട് മുഖം തുടയ്ക്കുന്ന അവളെ ഗോകുൽ സഹതാപത്തോടെ നോക്കിനിന്നു.

 

“അമ്മയുടെ നമ്പറെടുത്ത് വിളിക്കാൻ തുടങ്ങുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്. തുറക്കില്ലെന്ന് ഉറപ്പിച്ചതാണെങ്കിലും അയാൾ വാതിലിൽ ആഞ്ഞു കൊട്ടാൻ തുടങ്ങി. ഒടുവിൽ തുറന്നു കൊടുത്തിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അകത്തേക്ക് നടന്നു. പക്ഷേ… അയാൾ പിന്നാലെ പാഞ്ഞെത്തി എന്റെ മുടിക്കെട്ടിൽ ചുറ്റിപ്പിടിച്ച് വലിച്ചിഴച്ചു. ആ ആക്രമണത്തിൽ ഞാൻ തറയിലേക്ക് മറിഞ്ഞുവീണു. എന്റെ മുടിയിൽ ചുറ്റിപ്പിടിച്ച് അയാൾ കരണത്ത് ആഞ്ഞടിച്ചു. എന്നിട്ടും കലിപ്പ് തീരാതെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. വായ പോലും അടയ്ക്കാൻ കഴിയാതെ ഞാൻ കിടന്നുപോയി. അയാൾ എന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന് കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു…”

 

അനുപമ ഒന്ന് നിർത്തി, അയാളുടെ വാക്കുകൾ അവൾ ഓർത്തെടുത്തു.

 

“ ‘പൊലയാടി മോളേ… നിന്നെയാരാടീ അങ്ങോട്ട് ക്ഷണിച്ചത്? എന്ത് ധൈര്യത്തിലാ നീ അവരെ തല്ലിയത്? നിന്നെ കെട്ടുന്നതിന് മുമ്പേ തുടങ്ങിയ ബന്ധമാ അത്. അവരുടെ മാത്രമല്ല, അതു മാത്രമല്ല, അവരുടെ കുടുംബത്തിലെ പല പെൺപിള്ളേരുടൊപ്പവും ഞാൻ കിടന്നിട്ടുണ്ട്…അവരുടെ അറിവോടും സഹായത്തോടും കൂടി തന്നെ… ഇത്രയും കാലം നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്നതാ.. ഇതൊക്കെ കണ്ട് കണ്ണടയ്ക്കാൻ തന്നെയാടീ നിന്നെ ഇവിടെ പട്ടു മെത്തയിൽ കിടത്തി വാഴിച്ചത്. മര്യാദയ്ക്ക് നിന്നാൽ നിനക്കിവിടെ മഹാറാണിയെപ്പോലെ കഴിയാം. ഇനി ഇതൊക്കെ ആരോടെങ്കിലും പറയാനാണ് ഭാവമെങ്കിൽ, ആദ്യം നിന്റെ തള്ളയെ കൊല്ലും. പിന്നെ പെഴച്ചുപെറ്റ നിന്റെ ചേച്ചിയെ… ഒടുവിൽ നിന്നെയും. അരവിന്ദിന് അതിനുള്ള കഴിവുണ്ടെന്ന് നിനക്കറിയാമല്ലോ. നാവടക്കി കഴിഞ്ഞോണം… കേട്ടല്ലോ?”

 

അനുപമയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി. “അതും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. ആ കിടപ്പിലും ശരീരത്തിന്റെ വേദനയേക്കാൾ വലുതായിരുന്നു മനസ്സിന്റെ വേദന. അപമാനിക്കപ്പെട്ടു ഞാൻ… തോറ്റുപോയി. ഇതൊന്നും ഒരു സ്ത്രീക്കും സഹിക്കാൻ പറ്റില്ല ഗോകുൽ. എനിക്ക് വേണമെങ്കിൽ പ്രതികരിക്കാം. പക്ഷേ അയാൾ പറഞ്ഞതുപോലെ എന്റെ അമ്മയെയോ ചേച്ചിയെയോ വല്ലതും ചെയ്താൽ? ഞാൻ മരിച്ചാലും മറ്റൊരു പെണ്ണുകൂടി ഇതേ ക്രൂരത അനുഭവിക്കേണ്ടി വരും. എന്നെ ഉപേക്ഷിച്ചാൽ അയാൾ മറ്റൊരു പാവപ്പെട്ട പെണ്ണിനെ തേടിപ്പോകുമെന്ന് ഉറപ്പല്ലേ?”

 

നിറകണ്ണുകളോടെ അവൾ പറഞ്ഞപ്പോൾ ഗോകുലിന് അവളോട് എന്തെന്നില്ലാത്ത അനുകമ്പ തോന്നി..

 

സ്നേഹിച്ചവരിൽ നിന്നുള്ള വഞ്ചന ഒരാളെ എത്രത്തോളം തകർക്കുമെന്ന് അവനും അറിയാമായിരുന്നു. നാല് വർഷത്തെ തകർന്ന തന്റെ പ്രണയം അവന്റെ ഓർമ്മയിൽ കടന്നുവന്നീ.

Leave a Reply

Your email address will not be published. Required fields are marked *