”ഓ… അഞ്ജു!” അരവിന്ദിന്റെ ശബ്ദം പെട്ടെന്ന് മാറി. അവൻ കസേരയിലേക്ക് ഒന്ന് ചാരിയിരുന്നുകൊണ്ട് മുഖത്ത് ഒരു മാന്യത വരുത്തി. “അഞ്ജുവിന്റെ കാര്യം ഗോകുൽ എപ്പോഴും പറയാറുണ്ട്. പക്ഷേ ഇവിടെ ബാംഗ്ലൂരിൽ പഠിക്കുകയാണെന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ.” അവൻ അവളുടെ ആ ഇറുകിയ യൂണിഫോമിലേക്ക് അർത്ഥവത്തായി ഒന്ന് നോക്കി.
അഞ്ജുവിന്റെ കവിളുകൾ ചുവന്നു. “അതെ സാർ. പക്ഷേ ഒഴിവുദിവസങ്ങളിൽ ഞാനിവിടെ പാർട്ട് ടൈം ജോലിക്ക് നിൽക്കും.”
”ഇതൊക്കെ ഗോകുലിന് അറിയാമോ?” അരവിന്ദിന്റെ സ്വരത്തിൽ ഒരു കൗശലം ഒളിഞ്ഞുനിന്നിരുന്നു.
അവളുടെ മുഖം ഒന്ന് വാടി. അവൾ പതുക്കെ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. “ഇല്ല സാർ. പക്ഷേ ബാംഗ്ലൂരിലെ ചെലവുകൾക്കൊക്കെ… സാറിന് അറിയാമല്ലോ. ഹോസ്റ്റലും ഭക്ഷണവും പുസ്തകവുമൊക്കെ… സാർ തന്ന പൈസ കൊണ്ട് ഫീസിന്റെ കാര്യം നടന്നു. പക്ഷേ ബാക്കി കാര്യങ്ങൾക്ക് ഏട്ടനെ വീണ്ടും ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. പാവം ഏട്ടൻ അത്രയേറെ കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാ ഇവിടെ ജോലിക്ക് നിൽക്കുന്നത്. ചെറിയൊരു പോക്കറ്റ് മണി ആകുമല്ലോ.” അവളൊന്ന് നിർത്തി.
“സാറിനെ മനസ്സിലായിട്ടും ആദ്യം അറിയാത്ത പോലെ നിന്നത് ഏട്ടൻ ഇതൊക്കെ അറിഞ്ഞാലോ എന്ന് പേടിച്ചാ. പക്ഷേ സാർ ഇന്ന് കാണിച്ച നല്ല മനസ്സിന് നേരിട്ട് കണ്ട് നന്ദി പറയാതെ പോകാനും മനസ്സ് അനുവദിച്ചില്ല.” അവൾ കൈകൾ കൂപ്പി സന്തോഷം പ്രകടിപ്പിച്ചു. “ഒത്തിരി നന്ദി സാർ. ശരിക്കും… ഈ ഉപകാരം എങ്ങനെ വീട്ടുമെന്ന് അറിയില്ല.”
അരവിന്ദ് ഒരു പുണ്യവാളന്റെ ഭാവം എടുത്തു.
“അതിനെന്താ മോളേ, അതൊന്നും സാരമില്ല. ഗോകുൽ എനിക്ക് വെറുമൊരു ഡ്രൈവറല്ല, എന്റെ സ്വന്തം ആളെപ്പോലെയല്ലേ. അവന്റെ കുടുംബത്തെ സഹായിക്കുന്നത് എന്റെ കടമയല്ലേ.”
എന്നിട്ട് അവളുടെ വടിവൊത്ത ശരീരത്തിലേക്കും ആ യൂണിഫോമിലേക്കും നോക്കി അവൻ സങ്കടം നടിച്ചു. “മോള് പേടിക്കണ്ട… ഞാനിത് അവനോട് പറയാനൊന്നും പോകുന്നില്ല. പിന്നെ സ്വന്തമായി സമ്പാദിക്കുന്നതിൽ അവൻ എതിര് പറയേണ്ട കാര്യമില്ലല്ലോ.”
“അപ്പൊ ശരി സാർ… കണ്ടതിൽ ഒത്തിരി സന്തോഷം.” ഒരു മനോഹരമായ ചിരിയോടെ അവൾ തിരിയാൻ ആഞ്ഞു.
” ഹാ.. പോവല്ലേ മോളേ…” അരവിന്ദ് അവളുടെ കയ്യിൽ പതുക്കെ ഒന്ന് തൊട്ടു. “ഗോകുലിന്റെ അനിയത്തിയെ ഇത്രയും ദൂരത്ത് വെച്ച് കണ്ടിട്ട്, ഒരു ചായ പോലും കുടിക്കാതെ വിട്ടാൽ അതൊരു മോശമല്ലേ? കുറച്ചുനേരം ഇരിക്ക് മോളേ.”
”അയ്യോ സാർ… അത് പറ്റില്ല. ഡ്യൂട്ടി സമയത്ത് ഇങ്ങനെയൊന്നും ഇരിക്കാൻ സമ്മതിക്കില്ല. പിന്നെ, സാറിനെ കണ്ട് നന്ദി പറയാൻ പറ്റിയല്ലോ, അതുമതി… എന്റെ മനസ്സ് നിറഞ്ഞു.” അവൾ വല്ലാത്തൊരു വിനയത്തോടെ ഒഴിഞ്ഞുമാറാൻ നോക്കി.
”അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ,” അരവിന്ദ് വിടാൻ ഭാവമില്ലായിരുന്നു. അവന്റെ സ്വരത്തിൽ അധികാരവും വാത്സല്യവും ഒരുപോലെ കലർന്നിരുന്നു. “എങ്കിൽ ഒരു കാര്യം ചെയ്യാം. മോളുടെ ഡ്യൂട്ടി എപ്പോഴാ തീരുന്നത്?”
”അരമണിക്കൂർ കൂടി കഴിഞ്ഞാൽ തീരും സാർ. നൈറ്റ് ഷിഫ്റ്റ് അല്ലേ.”
”എങ്കിൽ പിന്നെ പേടിക്കാനില്ല. ഇത് കഴിഞ്ഞിട്ട് നമുക്ക് തൊട്ടപ്പുറത്തെ സാൻവിച്ച് റെസ്റ്റോറന്റിൽ പോകാം. അവിടെയിരുന്ന് എന്തെങ്കിലും കഴിച്ചിട്ട് പിരിയാം. എന്താ?”
”അയ്യോ സാർ… അത് വേണ്ട… എനിക്ക്…”
”മറുത്തൊന്നും പറയണ്ട,” അരവിന്ദ് അവളുടെ വാക്കുകളെ മുറിച്ചു. “ഞാൻ മോളുടെ ജോലി തടസ്സപ്പെടുത്തുന്നില്ല. നീ ഇത് വേഗം തീർത്ത് വാ. ഞാൻ തൊട്ടപ്പുറത്തെ കടയിൽ കാത്തിരിക്കാം.”
അരവിന്ദിനെപ്പോലെ ഇത്രയും വലിയൊരു ബിസിനസുകാരൻ തനിക്കുവേണ്ടി അരമണിക്കൂർ കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അഞ്ജുവിന് മറുത്തൊന്നും പറയാൻ തോന്നിയില്ല. അവൾ തലയാട്ടി സമ്മതിച്ചു. അരമണിക്കൂർ കഴിഞ്ഞ് അവൾ ഷിഫ്റ്റ് തീർത്തിറങ്ങി തൊട്ടടുത്ത റെസ്റ്റോറന്റിൽ എത്തിയപ്പോഴേക്കും അരവിന്ദ് അവിടെ ഒരു മേശയിൽ ഇരിപ്പുണ്ടായിരുന്നു. .

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍