നീലച്ചിറകുള്ള മോഹങ്ങൾ – 2 7

“ അതിനിത് എന്റെയും കൂടി മുറിയല്ലേ?” അഞ്ജു പതുക്കെ പറഞ്ഞുനോക്കി. പക്ഷേ അവളുടെ ശബ്ദത്തിൽ ഒരു ഉറപ്പുമുണ്ടായിരുന്നില്ല.

ഭീഷണിയുയർത്തുന്ന മട്ടിൽ സിനി ബെഡിൽ നിന്ന് എഴുന്നേറ്റ് ചെന്നു. “ആണോ? പക്ഷേ ഞങ്ങൾക്കങ്ങനെ തോന്നുന്നില്ല. എങ്ങനെ ഇടപെട്ടാലും മനസ്സിലാവാത്ത ഈ റൂമിലെ അധികപ്പറ്റ് മാത്രമാണ് നീ.”

​” ഹറാമി സാലാ… ബാഹർ നികലോ!” സിമ്രാൻ വെറുപ്പിന്റെ സ്വരത്തിൽ ആട്ടിയിറക്കി..

രണ്ടാമതൊന്ന് ആലോചിക്കാൻ അഞ്ജു നിന്നില്ല. അവൾ അവിടുന്ന് പാഞ്ഞു. ഇടനാഴിയിലൂടെ ഓടി നേരെ ചെന്ന് കോമൺ ബാത്റൂമിൽ കയറി വാതിലടച്ചു. അവളുടെ നെഞ്ചിടിപ്പ് പുറത്തേക്ക് കേൾക്കാവുന്നത്ര വേഗത്തിലായിരുന്നു. കണ്ണടയ്ക്കുമ്പോൾ ആ സ്വവർഗ്ഗരതിയുടെ കാഴ്ചകളും, മനസ്സിൽ അരവിന്ദ് സാറിന്റെ വാഗ്ദാനങ്ങളും, ഏട്ടന്റെ വിലക്കുമൊക്കെ കൂടിയൊരു വല്ലാത്ത അവസ്ഥയിലായിരുന്നു അവൾ.

ശ്വാസം ഒന്ന് നേരെയാകുന്നതുവരെ അവൾ അവിടെത്തന്നെ ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തിയപ്പോൾ അവിടെ മഞ്ഞുപാളി പോലെ തണുത്തുറഞ്ഞ അന്തരീക്ഷമായിരുന്നു. സിനിയും സിമ്രാനും അവരവരുടെ കട്ടിലിൽ ഇരുന്ന് പഠിക്കുന്നതായി അഭിനയിക്കുന്നു. അവർ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല. ​നേരത്തെ ഉണ്ടായ ബഹളത്തേക്കാൾ ഭീകരമായിരുന്നു ആ നിശബ്ദത. വൈകുന്നേരം മുഴുവൻ അത് അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു. രാത്രിയിൽ ഫുഡ് കഴിഞ്ഞ് നേരത്തെ ഉറങ്ങുന്നതായി അഭിനയിച്ച് കിടക്കുമ്പോഴും അപ്പുറത്തെ ബെഡിൽ നിന്നുള്ള അവരുടെ രഹസ്യസംസാരങ്ങൾ അഞ്ജുവിന്റെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു. എന്നാലും ഏതോ നിമിഷത്തിൽ അവളുടെ കണ്ണടഞ്ഞുപോയി.

കുറെ നേരം കഴിഞ്ഞിട്ടുണ്ടാവും, ഉറക്കത്തിൽ കിടന്ന അഞ്ജുവിനെ അവർ തട്ടിവിളിച്ചു. ഉറക്കച്ചടവോടെ കണ്ണുതുറന്ന അവൾ കണ്ടത് തന്റെ കട്ടിലിനരികിൽ നിഴൽരൂപങ്ങളെപ്പോലെ നിൽക്കുന്ന സിനിയെയും സിമ്രാനെയുമാണ്.

​” റൂം മാറുന്ന കാര്യം നീ വാർഡനോട് സംസാരിച്ചോ?” സിനി താഴ്ന്ന സ്വരത്തിൽ ചോദിച്ചു. അവളുടെ ശബ്ദത്തിൽ നല്ല തണുപ്പായിരുന്നു.

​” ഉം… സംസാരിച്ചു. ഇപ്പൊ മുറികളൊന്നും ഒഴിവില്ലെന്നാ പറഞ്ഞത്. ഒഴിയുമ്പോൾ അറിയിക്കാമെന്ന് ഏറ്റിട്ടുണ്ട്.”

​” അതൊന്നും പോരാ,” സിമ്രാൻ ഇടയ്ക്ക് കയറി പറഞ്ഞു. ” കാര്യം നീ കുറച്ച് സീരിയസായിട്ട് അവതരിപ്പിക്കണം. ഞങ്ങൾക്ക് ഞങ്ങളുടേതായ പ്രൈവസി വേണമെന്ന് അറിയാല്ലോ..”

​” ഇന്നുംകൂടി ഞാൻ പറഞ്ഞതാ…”

​” അവർക്ക് സൗകര്യമില്ലേൽ നീ വേറെ ഹോസ്റ്റൽ നോക്ക്..” ഒട്ടും മയമില്ലാത്ത ആ സംസാരം കേട്ടതും അഞ്ജുവിന് സങ്കടം വന്നു. .

“ ഞാനെങ്ങോട്ട് മാറാനാ സിനി… നിങ്ങളെപ്പോലെ കാശ് കൊടുത്തതല്ലേ ഞാനും നിൽക്കുന്നത്? തന്നെയുമല്ല, കോളേജിന് അടുത്തുള്ള ഹോസ്റ്റൽ ഇത് മാത്രമല്ലേ…” അവളുടെ സ്വരത്തിൽ നിസ്സഹായതയും അതിലേറെ ദയനീയതയും നിഴലിച്ചുനിന്നു.

പക്ഷേ അതൊന്നും കൂസാത്ത മട്ടിൽ സിനി കുറച്ചുകൂടി അടുത്തേക്ക് നീങ്ങിനിന്നു. എണ്ണക്കറുപ്പുള്ള അവളുടെ മുഖത്തിനൊപ്പം കണ്ണുകളും ഇരുട്ടിൽ വന്യമായി തിളങ്ങി. ഒരു രഹസ്യം പറയുന്നതുപോലെ അവൾ മന്ത്രിച്ചു.

​” ഇനിയും ഓരോന്ന് പറഞ്ഞിങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റില്ല അഞ്ജു. ഒന്നിനും കഴിയുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം അതനുസരിച്ച് ജീവിക്കുകയെങ്കിലും വേണം.”

​” എന്താ സിനി ഉദ്ദേശിക്കുന്നത്? ഞാനെന്ത് വേണമെന്നാ…” അഞ്ജുവിന്റെ ഉള്ളിൽ ഉത്കണ്ഠ ഒരു തീക്കനലായി പടർന്നു.

സിനിയും സിമ്രാനും പരസ്പരം നോക്കിയൊന്ന് ചിരിച്ചു. സിമ്രാൻ വളരെ ശാന്തമായി, എന്നാൽ പേടിപ്പെടുത്തുന്ന രീതിയിൽ ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി.

” ഹോസ്റ്റലിൽ ആർക്കും അറിയാത്ത കാര്യം നിനക്ക് വളരെ മുമ്പേ തന്നെ മനസ്സിലായെന്ന് അറിയാം. അത് മറ്റാരെങ്കിലും അറിഞ്ഞാൽ… പിന്നെ നിന്റെ ഭാവി ഇവിടെ എന്താകുമെന്ന് ഞങ്ങൾക്ക് ഉറപ്പ് തരാൻ പറ്റില്ല. മനസ്സിലായല്ലോ?”

അഞ്ജുവിന്റെ ചോര മരവിക്കുന്നതുപോലെ തോന്നി. അവരുടെ രഹസ്യം തനിക്ക് അറിയാവുന്നത് അവർക്ക് എത്രത്തോളം പേടിയുണ്ടാക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

1 Comment

Add a Comment
  1. Hi,
    ബാക്കി എവിടെ bro…?
    കട്ട waiting…. 👍

Leave a Reply

Your email address will not be published. Required fields are marked *