നീലച്ചിറകുള്ള മോഹങ്ങൾ – 2 7

” കുടിച്ചെന്നുള്ളത് നേരാ, പക്ഷേ അതുകൊണ്ട് പറ്റിയ അപകടമല്ല..” അയാൾ കഷ്ടപ്പെട്ട് ഉമിനീർ ഇറക്കി. ” അന്ന് ഞാനുമായി അടി ഉണ്ടാക്കിയുണ്ടാക്കിയവൻ തന്ന പണിയാ..”

അനീഷിന്റെ കണ്ണ് തള്ളിപ്പോയി.

“ ആര്… അന്ന് നീ പറഞ്ഞ ഗോകുലോ?! ദീപയുടെ പഴയ…”

​” അതേടാ… ഉറപ്പാ. എനിക്കാ ആ മുഖം ഒരിക്കലും തെറ്റില്ല..”

കർട്ടന്റെ പിന്നിൽ ശ്വാസമടക്കി പിടിച്ചുനിന്ന ദീപയുടെ തല കറങ്ങുന്ന പോലെ തോന്നി. ‘ഗോകുൽ!’ ആ പേര് കേട്ടതും അവളുടെ ഉള്ളൊന്ന് പിടഞ്ഞു. തന്റെ ഗോകുലോ?… പാലക്കാട്ടുള്ള അവനെങ്ങനെ ഇവിടെ കൊച്ചിയിലെത്തി? അതും മഹേഷിനെ ഈ പരുവത്തിലാക്കാൻ!

മഹേഷ് കഷ്ടപ്പെട്ട് ശ്വാസമെടുത്ത് വീണ്ടും പറഞ്ഞു തുടങ്ങി. വേദന കൊണ്ടാണോ അതോ ഉള്ളിലെ അമർഷം കൊണ്ടാണോ എന്നറിയില്ല, അയാളുടെ വാക്കുകളിൽ വല്ലാത്തൊരു വാശിയുണ്ടായിരുന്നു.

​” അവൻ എന്നെ വെറുതെ വിട്ടില്ലെടാ… അന്ന് അനുപമയുടെ മുന്നിലിട്ട് എന്നെ നാണം കെടുത്തിയതല്ലേ അവൻ? ഇന്നലെ ഉച്ചയ്ക്ക് ഞാനവനെ വീണ്ടും കണ്ടു. ആ കറുത്ത ബി.എം.ഡബ്ല്യു അവൻ തന്നെയാണ് ഓടിച്ചിരുന്നത്. ഞാൻ നല്ല പൂസായിരുന്നല്ലോ… എന്നാലും അവനെ വിടാൻ എനിക്ക് തോന്നിയില്ല. ഞാൻ അവന്റെ പിന്നാലെ വെച്ചുപിടിച്ചു. വണ്ടി തടഞ്ഞ് അവനെ ഒന്ന് പേടിപ്പിക്കണം, അന്ന് കിട്ടിയതിന് ഒന്ന് തിരിച്ചുകൊടുക്കണം… അതായിരുന്നു മനസ്സിൽ. ആ വളവിൽ വെച്ച് അവനെ വെട്ടിച്ചുകയറാൻ നോക്കിയപ്പോഴുണ്ട് പെട്ടെന്ന് അവൻ വണ്ടി ഇടത്തോട്ട് ഒരു ചെറിയ വെട്ടിക്കൽ, ആ സ്പീഡിൽ വണ്ടി എന്റെ കൈയിൽ നിന്നില്ല. ബൈക്ക് പാളി ഞാൻ തെറിച്ച് പോയി കുറ്റിക്കാട്ടിലെ കല്ലിൽ ഇടിച്ചു.”

​”അപ്പൊ ഇത് അവൻ കരുതിക്കൂട്ടി ചെയ്തതാണല്ലേ!” അനീഷ് കലിപ്പോടെ ചോദിച്ചു.

​” അതെ. പക്ഷേ നിയമം നോക്കിയാൽ എല്ലാം എന്റെ തലയിലാകും,” മഹേഷ് വല്ലാതെ കിതച്ചു. ” ഞാൻ വെള്ളമായിരുന്നല്ലോ, ഹെൽമറ്റും ഇട്ടില്ല. എൻ്റെ കൈയിലെ മിസ്റ്റേക്ക് ആണെന്നേ പോലീസ് പറയൂ. അവൻ സുഖമായി അങ്ങ് രക്ഷപ്പെടും.” മഹേഷിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി, അയാൾ വല്ലാതെ ചുമച്ചു. ഒടുവിൽ കഷ്ടപ്പെട്ട് അനീഷിന്റെ കയ്യിൽ പിടിമുറുക്കിക്കൊണ്ട് അയാൾ പറഞ്ഞു, “പക്ഷേ നീ അവനെ വിടരുത്. ഇതിന് പകരം ചോദിക്കണം. എനിക്ക് ഈ കിടപ്പിൽ നിന്ന് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. നീ എനിക്ക് വേണ്ടി അവനെ പൊക്കണം. എന്നിട്ട് നല്ലൊരു പണി കൊടുക്കണം.”

​” നീ പേടിക്കണ്ട മഹി, ആ മൈരനെ ഞാൻ വെറുതെ വിടില്ല.” അനീഷ് ഉറപ്പ് കൊടുത്തു.

​പെട്ടെന്ന് മഹേഷിന്റെ ശബ്ദം ഒന്ന് താഴ്ന്നു. കർട്ടന്റെ പിന്നിൽ ശ്വാസമടക്കി നിന്ന ദീപ ചെവി ഒന്നുകൂടി കൂർപ്പിച്ചു. “പിന്നെ ദീപ…” മഹേഷ് പറഞ്ഞു. “ദീപയോട് ഇതിനെക്കുറിച്ചൊന്നും പറയണ്ട. ഗോകുൽ ഇവിടെയുണ്ടെന്ന് അവൾ അറിയാൻ പാടില്ല. അവൾ ഇതൊന്നും അറിയരുത്. ആ മുടിഞ്ഞവൾ അങ്ങനെ ജയിച്ചതെന്ന് വിചാരിക്കണ്ട. ഇതൊരു ആക്സിഡന്റായി തന്നെ ഇരുന്നോട്ടെ.

​” ഏറ്റെടാ…” അനീഷ് വാക്ക് കൊടുത്തു.

​പിന്നീട് അവർ പോലീസിനെക്കുറിച്ചും ഇൻഷുറൻസിനെക്കുറിച്ചുമൊക്കെയായി സംസാരം മാറ്റി.

ആ കർട്ടനരികിൽ നിന്നിരുന്ന ദീപ പതുക്കെ പിന്നോട്ട് മാറി. കരച്ചിലാണോ ചിരിയാണോ വരുന്നതെന്ന് അറിയാതെ അവൾ വാ പൊത്തിപ്പിടിച്ചു. വേഗം അവിടുന്നിറങ്ങി ആരും കാണാത്ത ഒരു മൂലയ്ക്ക് പോയി അവൾ തളർന്നിരുന്നു. അതുവരെ മുഖത്ത് കെട്ടിവെച്ച മൂടുപടം അവിടെ അഴിഞ്ഞുവീണു.

നിശ്ശബ്ദമായി ​കണ്ണുനീർ തടസ്സമില്ലാതെ ഒഴുകാൻ തുടങ്ങി. അത് പാതി ചത്തുകിടക്കുന്ന ഭർത്താവിനെ ഓർത്തായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് പണത്തിന് വേണ്ടി താൻ ഉപേക്ഷിച്ച പ്രണയത്തെ കുറിച്ചോർത്തായിരുന്നു.

​ഗോകുൽ… തന്റെ ഗോകുൽ ഈ നഗരത്തിലുണ്ട്. പലപ്പോഴും അവൻ തന്നെ കണ്ടിട്ടുണ്ടാകും, മഹേഷ് തന്നെ ഉപദ്രവിക്കുന്നത് ഒരുപക്ഷേ അവൻ അറിഞ്ഞിട്ടുമുണ്ടാകും. എന്നിട്ടും അവൻ തനിക്ക് വേണ്ടി തുണയ്ക്കെത്തി. മഹേഷിനെ അവൻ തല്ലിച്ചതച്ചു. എന്നിട്ടും മതിയാകാതെ ജീവച്ഛവമാക്കി. തന്നെ വേണ്ടെന്ന് വെച്ച് പോയവളെയും സംരക്ഷിക്കാൻ അവൻ എത്തിയല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് കരച്ചിൽ അടക്കാനായില്ല.

1 Comment

Add a Comment
  1. Hi,
    ബാക്കി എവിടെ bro…?
    കട്ട waiting…. 👍

Leave a Reply

Your email address will not be published. Required fields are marked *