നീലച്ചിറകുള്ള മോഹങ്ങൾ – 2 7

​വിറയ്ക്കുന്ന കൈകളോടെ അവൾ ആ കാർഡ് വാങ്ങി. എന്തോ നിധി കിട്ടിയത് പോലെ അവൾ അത് നെഞ്ചോട് ചേർത്ത് പിടിച്ചു. “നന്ദി സാർ… എന്നെ ഇതിനായി പരിഗണിച്ചതിന് ഒരുപാട് നന്ദി.”

​”അതിനെന്താ മോളേ,” അവൻ ആത്മാർത്ഥത നടിച്ചു പറഞ്ഞു. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ ഒന്നു കൂടി ഓർമ്മിപ്പിച്ചു. “പിന്നെ അഞ്ജു? നമ്മൾ ഇവിടെ വെച്ച് കണ്ട കാര്യം… അത് തൽക്കാലം നമ്മുടെ ഇടയിൽ മാത്രം ഇരിക്കട്ടെ.”

​അവൾ വേഗത്തിൽ തലയാട്ടി. “ശരി സാർ… തീർച്ചയായും.” ഒരു വല്ലാത്ത സ്വപ്നലോകത്ത് അകപ്പെട്ടത് പോലെ അവൾ പുറത്തേക്ക് വേഗത്തിൽ നടന്നു പോയി.

അരവിന്ദ് ചെയറിലേക്ക് ഒന്നുകൂടി ചാരിയിരുന്നു. മറ്റേ റെസ്റ്റോറന്റിൽ വന്നിരുന്നപ്പോൾ ഉണ്ടായിരുന്ന മടുപ്പൊക്കെ എങ്ങോ പോയി. പകരം വല്ലാത്തൊരു ആവേശം ഉള്ളിൽ പടർന്നു. മനസ്സ് ഇപ്പോൾ ഒരു കമ്പ്യൂട്ടർ പോലെ പ്ലാനുകൾ മെനയുകയാണ്. അവൻ ഫോണെടുത്ത് ഗീതയെ വിളിച്ചു.

ആദ്യത്തെ ബെല്ലിൽ തന്നെ അവൾ ഫോണെടുത്തു. “കുട്ടാ… അപ്പോഴേക്കും എന്നെ മിസ്സ് ചെയ്തോ?” അവളുടെ സ്വരത്തിൽ ഒരു കളിയാക്കിച്ചിരി ഉണ്ടായിരുന്നു.

​”പ്ലാനിൽ ചെറിയൊരു മാറ്റമുണ്ട്,” അരവിന്ദ് ഗൗരവത്തിൽ പറഞ്ഞു. “മറ്റൊരു പെണ്ണ് സെറ്റായിട്ടുണ്ട്. ആള് കൊള്ളാം. ഇരുനിറമാണെങ്കിലും ആരുമൊന്ന് നോക്കിപ്പോകും. ഒന്നിനും അറിയാത്ത ഒരു പൊട്ടിപ്പെണ്ണ്.”

ഗീതയ്ക്ക് അത്ഭുതം തോന്നി. “ഓ! അപ്പോഴേക്കും ഒപ്പിച്ചോ? ആരാ അത്? ഇൻസ്റ്റാഗ്രാമിലെ വേറെ വല്ല മോഡലുമാണോ?”

​”അല്ല,” അരവിന്ദ് ചിരിച്ചു. “ഇതൊരു പുതിയ ഐറ്റമാണ്. നാച്ചുറൽ ബ്യൂട്ടി. ഇപ്പോഴാണ് ഞാൻ അവളെ കണ്ടത്.”

​”കൊള്ളാം, സാറിന്റെ ഒരു സ്പീഡ്! എപ്പോഴാണ് അവൾ വരുന്നത്? ഞാനെന്തായാലും നാളെ ഉച്ചയ്ക്കുള്ള ബസിന് ബാംഗ്ലൂർക്ക് വരുന്നുണ്ട്. അവൾക്ക് കൊടുത്തിട്ട് ബാക്കിയുള്ളത് ഈ പാവത്തിന് കൂടി തന്നേക്കണേ…” അവൾ ചിരിച്ചു.

​” ബസ് വേണ്ട,” അരവിന്ദ് അവളുടെ വാക്കുകളെ മുറിച്ചു. ” എന്റെ ബിഎംഡബ്ല്യുവിന്റെ ഡ്രൈവർ വന്ന് നിന്നെ പിക്ക് ചെയ്തോളും.”

​അപ്പുറത്ത് ഒരു നിമിഷം നിശബ്ദതയായിരുന്നു. ” എന്നുവെച്ചാൽ അനുപമയുടെ ഡ്രൈവർ. അതെന്തിനാ? അത്രയും റിസ്ക്ക് വേണോ? അനുപമ അറിഞ്ഞാൽ…”

​”ഒരു റിസ്ക്കുമില്ല,” അവൻ സ്വരം താഴ്ത്തി പറഞ്ഞു. ” എല്ലാം കരുതിക്കൂട്ടി തന്നെയാണ്. നാളെ പത്തു മണിക്ക് നീ ഫ്ലാറ്റിന്റെ മെയിൻ എൻട്രൻസിൽ നിൽക്കണം. അവൻ അവിടെയെത്തും.”

​” പക്ഷേ ബസിന് വരുന്നതായിരുന്നു എനിക്ക് സൗകര്യം…” ഗീതയൊന്ന് പരുങ്ങി.

​”ഗീത, പറയുന്നത് കേൾക്ക്…” അരവിന്ദിന്റെ ശബ്ദമൊന്ന് കടുത്തു. ” അവൻ തന്നെ വരും. കാരണം, ഈ പ്ലാൻ ഒന്ന് പാളിയാൽ പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്തു വെക്കേണ്ടതുണ്ട്.” അവൻ പതുക്കെ തന്റെ പദ്ധതികൾ അവൾക്ക് വിവരിച്ചുകൊടുത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഗീത ഞെട്ടിപ്പോയി. “അമ്മേ… സാർ ചില്ലറക്കാരനല്ലല്ലോ! ഇതിൽ ഇത്രയും ട്വിസ്റ്റ് ഉണ്ടായിരുന്നോ?”

“ തീർന്നില്ല. ബാക്കികൂടി കേൾക്ക്…”

അഞ്ജുവിനെ മെല്ലെ വലയിലാക്കാൻ സ്നേഹമയിയായ, പാവം പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടറായി ഗീത വേഷം കെട്ടണം എന്നതായിരുന്നു അവന്റെ അടുത്ത ആവശ്യം. അതിനുവേണ്ടി ഇന്റർനെറ്റിൽ ഓരോന്ന് പരതാനും പഠിക്കാനും അവൻ നിർദ്ദേശിച്ചു.

​” ഹ്മം… എന്നെക്കൊണ്ട് നീ ചുടുചോറ് വാരിക്കും. ശരി, ശരി… സാർ പറയുന്നതുപോലെ നടക്കട്ടെ,” ഗീത സമ്മതിച്ചു. “നാളെ പത്തു മണിക്ക് ഞാൻ റെഡിയായിരിക്കാം.”

ഫോൺ വെച്ച ഉടനെ അരവിന്ദ് അടുത്ത നമ്പറിലേക്ക് ഡയൽ ചെയ്തു.

​”ഗോകുൽ…”

​”പറയൂ സാർ,” ഗോകുലിന്റെ സ്വരത്തിൽ പതിവ് ബഹുമാനം.

​” നാളെ നിനക്കൊരു പണിയുണ്ട്. ഒരു പേഴ്സണൽ കാര്യമാണ്. നീ വണ്ടിയെടുത്ത് നമ്മുടെ ഫ്ലാറ്റിന്റെ അവിടെ വരെ ഒന്ന് പോണം. അവിടെ നിന്ന് ഒരാളെ കൂട്ടി ബാംഗ്ലൂരിലെ എന്റെ സർവീസ് അപ്പാർട്ട്മെന്റിൽ എത്തിക്കണം.”

​” ശരി സാർ. ആരെയാണ് പിക്ക് ചെയ്യേണ്ടത്?”

1 Comment

Add a Comment
  1. Hi,
    ബാക്കി എവിടെ bro…?
    കട്ട waiting…. 👍

Leave a Reply

Your email address will not be published. Required fields are marked *