നീലച്ചിറകുള്ള മോഹങ്ങൾ – 2 7

​അഞ്ജുവിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. ” സാർ സിനിമയൊക്കെ പിടിക്കുന്നുണ്ടോ?! വെബ് സീരീസാണോ?”

​”അതെ, ഇത് എന്റെ ആദ്യത്തെ പ്രോജക്റ്റാണ്,” അവൻ വളരെ വിനയം നടിച്ചു കൊണ്ട് മേശയിലേക്ക് അല്പം ആഞ്ഞിരുന്നു. അവളെ തന്റെ വിശ്വാസത്തിലെടുക്കാൻ പാകത്തിൽ അവൻ സ്വരം താഴ്ത്തി. “പുതിയ കഥകൾ പറയണം, പുതിയ ആളുകൾക്ക് അവസരം കൊടുക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. നല്ല കഴിവുള്ള ഒരുപാട് കുട്ടികൾ പുറത്തുണ്ട്, അവർക്കൊന്നും ശരിയായ പ്ലാറ്റ്‌ഫോം കിട്ടുന്നില്ല.”

​”സൂപ്പർ! ശരിക്കും അത് കൊള്ളാം സാർ,” ഇപ്പോൾ വല്ലാത്തൊരു ആരാധനയായി അവളുടെ മുഖത്ത്. “എനിക്ക് വെബ് സീരീസ് കാണാൻ ഭയങ്കര ഇഷ്ടമാണ്. രണ്ട് മണിക്കൂറിൽ തീർക്കുന്ന സിനിമകളേക്കാൾ ഒക്കെ എത്ര നല്ലതാ ഇപ്പോഴത്തെ സീരീസുകൾ! കുറേക്കൂടി ഫീല് കിട്ടും”

​സിനിമയോടുള്ള അവളുടെ ഭ്രമം ആ കണ്ണുകളിൽ തിളങ്ങുന്നത് അരവിന്ദ് കണ്ടു. സംഗതി താൻ വിചാരിച്ചതിനേക്കാൾ എളുപ്പമാണെന്ന് അവന് ഉറപ്പായി. ” അത് ശരി… അഞ്ജുവിന് സിരീസ് കാണാനൊക്കെ വല്യ താൽപര്യമാണല്ലേ… അഭിനയത്തിലോ? അതിൽ വല്ല താല്പര്യവുമുണ്ടോ?” വളരെ സ്വാഭാവികമായി ചോദിക്കുന്ന മട്ടിൽ അവൻ ആ ചൂണ്ടയിട്ടു.

​അതുകേട്ടതും അഞ്ജുവിന്റെ കവിളുകൾ നന്നായി ചുവന്നു തുടുത്തു. അവൾ ചുമ്മാ മേശയിൽ കോറിക്കൊണ്ടിരുന്നു. “ഏത് പെണ്ണിനാ സാർ അതില്ലാത്തത്?” അവൾ പതുക്കെ മന്ത്രിച്ചു. പിന്നെ സ്വരത്തിൽ ഒരു നിരാശ പടർന്നു. “ഒരു ഷോർട്ട് ഫിലിമിലെങ്കിലും ഒന്ന് അഭിനയിക്കണം എന്നുണ്ട്, ഉള്ളിലെ കഴിവൊക്കെ കാണിക്കാല്ലോ… പക്ഷേ…”

​”പക്ഷേ…?” അവൻ പതുക്കെ ചോദിച്ചു, അവളുടെ ഉള്ളിലെ ആ മോഹത്തെ തൊട്ടുണർത്താൻ പാകത്തിൽ.

​”പക്ഷേ നമുക്കൊന്നും അതിന് പറ്റിയ സാഹചര്യമല്ലല്ലോ സാർ. വീട്ടിലെ അവസ്ഥയും പിന്നെ ഏട്ടന്റെ കാര്യവും ഒക്കെ ആലോചിക്കുമ്പോൾ… ഇതൊക്കെ വെറും സ്വപ്നങ്ങൾ മാത്രമായി പോകും.”

​അരവിന്ദിന്റെ ഉള്ളിൽ ഒരു കുറുക്കൻ ചിരിച്ചു. അവൻ അവളുടെ കയ്യിൽ പതുക്കെ ഒന്ന് അമർത്തി. “സാഹചര്യമൊക്കെ നമ്മൾ ഉണ്ടാക്കിയെടുക്കുന്നതല്ലേ മോളേ? നിന്നെപ്പോലെ സുന്ദരിയായ ഒരു കുട്ടി വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ? നിനക്ക് വേണമെങ്കിൽ നടക്കും.”

അതുകേട്ട് അവളുടെ മുഖം ഒന്നൂടി തുടുത്തു. പക്ഷേ കടന്നുവന്ന ആ നാണം പെട്ടെന്ന് തന്നെ മാഞ്ഞില്ലാതെയായി.

​”പക്ഷേ ഏട്ടൻ…” അവളുടെ സ്വരത്തിൽ വലിയൊരു ഭാരമുണ്ടായിരുന്നു. ” ഏട്ടന് ഇതൊന്നും ഇഷ്ടമല്ല. സിനിമയിൽ പോയാൽ പെണ്ണുങ്ങള് വഷളായിപ്പോകുമെന്നാ ഏട്ടൻ പറയുന്നത്. സാറിനറിയാമോ, എനിക്ക് മുൻപൊരിക്കൽ ഒരു ചാൻസ് കിട്ടിയതാ. ഒരു മലയാളം സീരിയലിൽ ചെറിയൊരു വേഷം. കുറച്ചു സീനുകളേ ഉള്ളൂ. പക്ഷേ ഏട്ടൻ… ഏട്ടൻ സമ്മതിച്ചില്ല. ആ കോർഡിനേറ്ററെ ഫോണിൽ വിളിച്ച് വലിയ വഴക്കായിരുന്നു.”

​അരവിന്ദ് തലയൊന്ന് വെട്ടിച്ചു. ഒരു കാരണവരുടെ ഗൗരവത്തോടെ അവൻ പറഞ്ഞു,

“അതൊക്കെ അവന്റെ തോന്നലാണ് അഞ്ജു. എല്ലാവർക്കും അവരവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകാനുള്ള അവകാശമില്ലേ? ഗോകുലിനോട് വേണമെങ്കിൽ ഞാനൊന്ന് സംസാരിക്കാം. കാര്യങ്ങൾ എങ്ങനെയൊക്കെയാണെന്ന് അവന് പറഞ്ഞുകൊടുക്കാം.”

​”അയ്യോ വേണ്ട സാർ!” അവളുടെ മുഖത്ത് ആ പഴയ പേടി തിരിച്ചുവന്നു. “പ്ലീസ് സാർ, വേണ്ട! സാറിനോട് ഇതൊക്കെ പറഞ്ഞെന്ന് അറിഞ്ഞാൽ ഏട്ടൻ എന്നെ കൊല്ലും! പിന്നെ… സാർ എങ്ങനെയാ ഏട്ടനോട് ഇത് പറയുക? നമ്മൾ ഇവിടെ വെച്ചാണ് കണ്ടതെന്ന് പറയേണ്ടി വരില്ലേ? അപ്പോൾ ഞാൻ ഇവിടെ ജോലി ചെയ്യുന്ന കാര്യവും ഏട്ടൻ അറിയില്ലേ…” അവളുടെ കണ്ണുകളിൽ ആകെ പരിഭ്രമമായിരുന്നു.

​അരവിന്ദ് വിട്ടുകൊടുക്കുന്ന മട്ടിൽ കൈകൾ ഉയർത്തി.

“ശരി ശരി… മോളൊന്നും പേടിക്കണ്ട. ഇത് നമ്മുടെ ഇടയിലുള്ള ഒരു രഹസ്യമായിരിക്കും. ഞാൻ ആരോടും പറയില്ല.” അവൻ ഒന്ന് നിർത്തി. അവളെ ആലോചനയിലാഴ്ത്താൻ പാകത്തിൽ അൽപ്പനേരം മൗനം പാലിച്ചു. പിന്നെ പതുക്കെ പറഞ്ഞു,

“നീ ഒന്ന് ആലോചിച്ചു നോക്കിയേ അഞ്ജു, ഓരോ കാര്യങ്ങൾ സംഭവിക്കുന്നതിന് പിന്നിലും ഓരോ കാരണങ്ങൾ ഉണ്ടാവില്ലേ? ഞാൻ ഇന്ന് നിന്റെ റെസ്റ്റോറന്റിൽ വന്നിരുന്നതും, വരാമെന്ന് പറഞ്ഞവൾ എന്നെ പറ്റിച്ചതും… ഒടുവിൽ നീ എന്റെ അടുത്തേക്ക് വന്നതും… ഇതൊക്കെ ഒരു നിമിത്തമായി തോന്നുന്നില്ലേ?”

1 Comment

Add a Comment
  1. Hi,
    ബാക്കി എവിടെ bro…?
    കട്ട waiting…. 👍

Leave a Reply

Your email address will not be published. Required fields are marked *