നൂറ അദ്ധ്യായം – 1 9അടിപൊളി  

നൂറ അദ്ധ്യായം –  1

[ ബൾബറി ]


ആദ്യമായാണ് കഥകൾ എഴുതി തുടങ്ങുന്നത് തെറ്റുകുറ്റങ്ങളെല്ലാം ക്ഷമിച്ച് സഹകരിക്കണമെന്ന് ആദ്യമേ അഭ്യർത്ഥിക്കുന്നു ഒരാളുടെ ജീവിതത്തിലെ ഒരുപാട് കഥകളുടെ ഓരോ ഏടുകളാണ് ഇവിടെ സമർപ്പിക്കുന്നത് വൺ ബൈ വൺ ആയിട്ട് അല്ല എഴുതുന്നത് ഓരോ ഓർമ്മകൾ വരുമ്പോഴും അവരെക്കുറിച്ച് എഴുതാനാണ് എനിക്ക് താല്പര്യം

എന്ന് ബൽബറി (മനു)

നൂറ

അധ്യായം 1

കുറേക്കാലത്തിനു ശേഷമാണ് നാട്ടിൽ വില്ലേജ് ഫെസ്റ്റിൽ കൂടുന്നത്. “വില്ലേജ് ഫസ്റ്റ്” എന്നൊക്കെ നിങ്ങൾ കേൾക്കുമ്പോൾ വില്ലേജിലുള്ള മുഴുവൻ ആളുകളും കൂടിയുള്ള പരിപാടി എന്നൊക്കെ നിങ്ങൾ കരുതുന്നുണ്ടാവും , പക്ഷേ ഇത് അങ്ങനെയല്ല, ഒരു അങ്ങാടിയിലെ ആളുകൾ ചേർന്ന് നടത്തുന്ന ഒരു പരിപാടി, കോഴിക്കോട് ജില്ലയിലെ ഒരു

മലയോര പ്രദേശമാണ് ഞങ്ങളുടേത് .മലയോര പ്രദേശമെന്ന് നിങ്ങൾ കേൾക്കുമ്പോൾ കോഴിക്കോട് ടൗണിൽ നിന്നും ഒരുപാട് ദൂരം ഒന്നുമല്ല, പക്ഷേ കൃഷികളും റബ്ബർ തോട്ടങ്ങളും കൈതച്ചക്ക കൃഷികളും നിറഞ്ഞ ഒരു നാടൻ ഗ്രാമത്തിന്റെ എല്ലാ ഭംഗിയോടും കൂടിയാണ് ഒരു മനോഹരമായ ഗ്രാമം “കൈതച്ചാൽ”

അഞ്ചാറു വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് ഞാൻ ഈ വില്ലേജ് ഫസ്റ്റ് നടക്കുന്ന സമയത്ത് നാട്ടിൽ ഉണ്ടാവുന്നത്. എല്ലാവർഷവും നാട്ടിൽ വരാറുണ്ടെങ്കിലും വില്ലേജ് വെസ്റ്റ് എൻറെ ലീവിന്റെ ടൈമിൽ കിട്ടാറില്ല,

ഉപ്പയുടെ പെങ്ങളുടെ മകളുടെ കല്യാണത്തിന് വന്നതാണ് ഞാൻ കല്യാണത്തിന്റെ തലേദിവസം തന്നെയാണ് ഈ ഫസ്റ്റ് നടക്കുന്നത് അതുകൊണ്ടാണ് ഇപ്രാവശ്യം ഫസ്റ്റ് കാണാൻ സാധിച്ചത്.

ഞാൻ എൻറെ നാടിന്റെയും നാട്ടിൽ അവസ്ഥകളെയും കുറിച്ച് നിങ്ങൾക്ക് വിവരിച്ചു തന്നതാണ് ഇനി കഥയിലോട്ട് കടക്കാം,,

ഇന്നലെയാണ് ഖത്തറിൽ നിന്നും എത്തിയത് അതുകൊണ്ടുതന്നെ എല്ലാവരോടും അന്വേഷണം പറയേണ്ട ഒരു ബാധ്യതയായി

എൻറെ തലക്ക് മുകളിലുണ്ട് കാണുന്നവരൊക്കെ ,,,,

_”എപ്പോ വന്നു ?!_

_” എത്ര ദിവസമായി?!_

_”എന്തൊക്കെയുണ്ട് വിശേഷങ്ങൾ?! ഇതെലാം മറുപടി പറഞ്ഞു ഞാൻ മടുത്തു, ഉറങ്ങിക്കിടന്ന എന്നെ വിളിച്ചു കൊണ്ടുവന്ന അമ്മോനേ മനസ്സിൽ പ്രാകിക്കൊണ്ട് മണിയറ ഒരുക്കുന്ന പരിപാടിയിൽ ആണ് ഞാൻ, ആയതുകൊണ്ട് തന്നെ ഒരുപാട് സ്ത്രീജനങ്ങൾക്കായിരുന്നു മറുപടി നൽകേണ്ടത്. പതുക്കെ അവിടെ നിന്നും മുങ്ങാൻ തീരുമാനിച്ചു.

(ഇനി ഞാൻ കഥ പറയുന്നതിന് പകരം എൻറെ കഥ മനു എന്നൊരാളുടെ കഥയാക്കി പറയാം അല്ലേ, കാരണം മനു ഞാൻ തന്നെയാണ് ,” ഷഹബാസ് എന്ന മനു”, കഥ പറയുമ്പോൾ ഞാൻ എന്ന് പറഞ്ഞു സംസാരിക്കുന്നതിനേക്കാൾ നല്ലത് മനുവിനെ നമുക്ക് വേറെ ഒരാളായി കണ്ടു കഥ

പറഞ്ഞു തുടങ്ങാം . ആദ്യം തന്നെ മനുവിനെ കുറിച്ച് ഒരു വിവരണം ആവല്ലേ, ഷഹബാസ് വീട്ടിലെ നാലു മക്കളിൽ മൂന്നാമൻ സ്നേഹത്തോടെ മനു എന്ന് വിളിക്കും, 32 വയസ്സ്, വീട്ടിൽ ഉപ്പ ഉമ്മ ഇക്കാക്ക ഇത്താത്ത പിന്നെ അനിയത്തി കുട്ടി, ഇക്കാക്കയും ഫാമിലിയും ഖത്തറിൽ ആണ്,

ഇക്കാക്ക ഒരു അക്കൗണ്ടൻറ് ആയിട്ട് വർക്ക് ചെയ്യുന്നു, ഷാനിത്ത ഇക്കാക്കയുടെ വൈഫ് ഹൗസ് വൈഫ് ആയിട്ട് സേവനമനുഷ്ഠിക്കുന്നു.മനുവും ഖത്തറിൽ തന്നെ, ഇത്താത്ത ഹൗസ് വൈഫ് ആണ് അളിയൻ കോൺട്രാക്ട് കമ്പനി നടത്തുന്നു, അനിയത്തി ഡോക്ടർ ആണ് ഡോക്ടർ:

ശബാന MBBS. MD. അവളുടെ അളിയനും ഡോക്ടറാണ്, അവരെയൊക്കെ ഫാമിലി ആയിട്ട് യുകെയിലാണ് . സത്യം പറഞ്ഞാൽ വീട്ടിൽ ഉപ്പയും ഉമ്മയും മാത്രം.

ഒരു പ്രണയനൈരാശ്യം ഈ 32 കാരനെ കല്യാണം കഴിക്കാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ട്

ഇങ്ങനെ പനപോലെ വളർത്തി കൊണ്ട് നടക്കുന്നു ഈ കാലം, ഹഹഹ.)

വീടിനുള്ളിലെ കോലാഹലങ്ങൾ സഹിക്കാതെ മനുപതിയെ പിൻവാതിൽ വഴി പുറത്തേക്ക് കടന്നു. ഒരുപാട് പരിചിത മുഖങ്ങൾക്ക് മനോഹരമായ പുഞ്ചിരിച്ചു കൊണ്ടാണ് അവൻ പുറത്തേക്ക് നടന്നത് ഗൾഫിലെ എസിയിൽ കിടന്ന് ജീവിക്കുന്നത് കൊണ്ടാവാം മനു അത്യാവശ്യം നല്ല കളർ ഉണ്ട്, സിക്സ് പാക്ക് ബോഡി ഒന്നുമല്ലെങ്കിലും, ഒരു കുഞ്ഞു

Updated: September 22, 2026 — 2:38 pm

Leave a Reply

Your email address will not be published. Required fields are marked *