” ഞാൻ നല്ലോണം ഇടപെട്ടിട്ടും അവൾ എന്തിനാ കണ്ണുനിറച്ചേ?!
“ഒളിച്ചോടിപ്പോയ ഇവൾ എപ്പോഴാണ് തിരിച്ചുവന്നത്?! “_ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവൻറെ മനസ്സിൽ തിരകൾ ഉയർത്തി, ചിന്താവിഷ്ടയായ ശ്യാമളനെ പോലെ പന്തല് കമ്പിയിൽ ചാരി കുറച്ച് നേരം നിന്ന് അവൻ ആലോചിച്ചു,
” എന്തു മൈരെങ്കിലും ആകട്ടെ അവളെ പിന്നെ പിടിക്കാം , ടൈം കിടക്കുകയല്ലേ ,ഒരു ദിവസം വീട്ടിൽ തന്നെ പോകാം സുലൈഖതാനേ സോപ്പ് അടിക്കാനും നല്ലത് അതുതന്നെ, ,,” _ ഒരു കുസൃതിച്ചിരി അവൻറെ ചുണ്ടുകളിൽ വിരിഞ്ഞു.
ചെറിയൊരു മഴ ചാറ്റൽ ഉണ്ടായതുകൊണ്ട് പന്തലിനുള്ളിലും ചെറിയതോതിൽ ചളിയായിരുന്നു. ചെരുപ്പിൽ പറ്റിയ അഴുക്ക് കഴുകാൻ വേണ്ടി വാഷിംഗ് ഏരിയയിലേക്ക് നടന്നു, പെട്ടെന്ന് നാലഞ്ച് പേർ അവനെ പുറകിൽ നിന്നും കൈ പുറകിലേക്ക് പിടിച്ച് മടക്കുകയും ഒരു തുണി കൊണ്ട് കണ്ണുപൊത്തുകയും ശരീരം പുറകിൽ നിന്ന് ഒന്നടക്കം
മുറുക്കിപ്പിടിച്ച് ഞെക്കി പിഴിയുകയും ചെയ്തു , മുന്നിലേക്ക് വന്ന ഒരാല് അവനെ കുനിച്ചു നിർത്തി , പുറകിൽ നിന്നും ആദ്യ അടി പുറത്ത് തന്നെ വീണു, ആ അടിയുടെ ചൂരും കനവും കണ്ടപ്പോൾ തന്നെ കുനിഞ്ഞുനിന്നു അടി വാങ്ങുന്ന മനുവിന്റെ ശരീരം വേദനിക്കുന്നുവെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു ,
_”ദി വിക്ടറി ബോയ്സ്
ആർ ദേർ_”
_”കള്ള പന്നി രണ്ടുദിവസമായില്ലേ നീ വന്നിട്ട് നീ എന്ത് മയിര് ഉണ്ടാക്കാൻ വന്നതാണ് _”
സോനു ദേഷ്യം കൊണ്ട് കുനിഞ്ഞു നിൽക്കുന്നവനെ ഉയർത്തി കോളറയിൽ പിടിച്ചു ചോദിച്ചു , എല്ലാവരും കലിപ്പിലാണ് ഞാൻ വന്നിട്ട് അവന്മാരോട് പറയാത്തതിന്റെ കലിപ്പാണ്.
സത്യം പറഞ്ഞാൽ വന്നാൽ ആദ്യം അവന്മാരുടെ അടുത്തേക്കാണ് പോകുന്നത് എല്ലായിപ്പോഴും, പക്ഷേ ഉറങ്ങി എഴുന്നേറ്റപ്പോൾ അമ്മോൻ വന്നു കൂട്ടിക്കൊണ്ടുവന്നു. പിന്നെ ഇവിടെ ആയിപ്പോയി.
അവന്മാരോടും അത് ബോധിപ്പിച്ചു , പക്ഷേ അവർക്കത് ദഹിച്ച മട്ടില്ല, ഞങ്ങളുടെ ഗ്യാങ്ങിൽ നാലുപേർ ഒഴിച്ച് എല്ലാവരും നാട്ടിൽ തന്നെയാണ് ആകെ 9 പേരാണുള്ളത്, __”അസ്കർ എന്ന അസ്കു, _സോനു ,_അഭിജിത്ത് എന്ന അഭി, _ജിത്ത് , _ശ്രീകുമാർ എന്ന ശ്രീ, _കബീർ എന്ന അച്ചു
, ഇവരെല്ലാമാണ് നാട്ടിലുള്ളത് , ബാക്കിയുള്ളവന്മാരെ എൻറെ കഥ തുടരുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും,
_” “പറഞ്ഞത് മനസ്സിലാക്കടാ പുല്ലേ ,ഞാൻ പതുക്കെ ഇവിടെ മുങ്ങാൻ നിന്നതാ. അപ്പോഴാണ് എന്നെ കലവറയിലേക്ക് ഒരു സാധനം കൊടുക്കാൻ പറഞ് വിട്ടത്,ഇവിടെ എത്തിയപ്പോൾ ഇവന്മാര് ചോറ് വിളമ്പാൻ ഏൽപ്പിച്ചു, എല്ലാം കൂടെ മയിര് മൂഞ്ചി ,” “”
_”നീ വാ _”. എൻറെ കയ്യും പിടിച്ച് അച്ചു മുൻപിൽ നടന്നു .
_”ഇവിടെ നിന്നും മൈരും പൂറും മെല്ലാം പറഞ്ഞു ഉള്ള ഇമേജ് കളയണ്ട _” അച്ചു ആത്മഗതം പോലെ പതിയെ പറഞ്ഞു
_”ശരിയാ _” എല്ലാവരും ഒരുപോലെ അത് ശരി വെച്ച് പുറകെ നടന്നു ,
ബൈക്കുകൾ കാറുകളും എല്ലാം വെച്ച് കല്യാണത്തിന് വന്ന ആളുകളുടെ
പാർക്കിംഗ് ഏരിയയിലേക്കാണ് അവൻ പോയത് .
_” മനു ഒരു കാര്യം പറഞ്ഞേക്കാം ,നീ വന്നു ഞങ്ങളോട് പറഞ്ഞില്ല , കുനിച്ചു നിർത്തി രണ്ട് കുത്തുകുത്തിയപ്പോൾ എല്ലാം ഒക്കെയായി എന്ന് നീ കരുതണ്ട മൈരേ ,ഞാൻ പറഞ്ഞ കുപ്പി കൊണ്ടുവന്നിട്ടുണ്ടോ ?!_” സോനു വളരെ ഗൗരവത്തിൽ ചോദിച്ചു,
എല്ലാവരും പൊട്ടിച്ചിരിച്ചു, (സോനു ഞങ്ങളുടെ കൂട്ടത്തിലെ കലാകാരനാണ്. ചേതക് ബൈക്കുകൾക്ക് വർണ്ണശലഭമായ പെയിൻറ് അടിക്കുന്നതും വീടുകളിൽ കുട്ടികളുടെ റൂമും, മണിയറയും എല്ലാം ചിത്രങ്ങൾ കൊണ്ടും കലാസൃഷ്ടികൾ കൊണ്ടും സമ്പന്നമാക്കുന്ന ഒരു മഹാനായ കലാകാരൻ, സംഗതി ഇതെല്ലാം തമാശയാക്കി പറഞ്ഞതാണെങ്കിലും ശരിക്കും അവന് ഇതെല്ലാം ആണ്.
അവനൊരു പെയിൻറിംഗ് ഗ്യാങ്ങ് ഉണ്ട്, നാട്ടിലെ പ്ലസ് ടു ഡിഗ്രിയും കഴിഞ്ഞ കുട്ടികൾ ഇടക്കാല ജോലിയായി സമീപിക്കുന്നത് ഇവനെയാണ്, ഞങ്ങളെല്ലാവരും ആദ്യം പത്താം ക്ലാസ് കഴിഞ്ഞത് മുതൽ ഇവൻറെ അപ്പൻറെ കൂടെ ജോലിക്ക് പോയവരാണ്, ഇവൻറെ അപ്പൻ പെയിന്റർ ജോയി ചേട്ടൻ അങ്ങേരിപ്പം റിട്ടയേഡ് ആണ്
