ഇതുകണ്ട് തലയിൽ കൈവെച്ച് കണ്ണുരുട്ടി നോക്കി മനുവിനെ പേടിപ്പിക്കാൻ നോക്കുമ്പോഴേക്ക് പുറകിൽ നിന്നും കൂട്ടുകാരികൾ അവളെ കൂട്ടിക്കൊണ്ടു പോയി , അതാണ് “ഹന്ന”.
ഇതുവരെ എൻറെ നെഞ്ചിൽ കൊഞ്ചിക്കുഴഞ്ഞ അമ്മായിയുടെ മൂത്ത സന്തതി, ആ കഥ, അവളുടെയും, അവളുടെ ഉമ്മയുടെയും, ഞങ്ങളുടെയും കഥ പിന്നെ പറയാം, കേട്ടോ!!
ഞാൻ ഈ വരവിന്റെ ഉദ്ദേശവും പറയാം കേട്ടോ,
കലവറയിലെ അബ്ദുക്കാന്റെ കയ്യിൽ അമ്മായി തന്ന സാധനം കൊടുത്തതിനു ശേഷം, അബ്ദുക്കാനോടും അവിടെയുള്ളവരോട് ഒക്കെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കലവറയുടെ പുറത്തേക്ക് നോക്കുന്നത്, എൻ്റെ കൂട്ടുകാർ ആണ് ഭക്ഷണം വിളമ്പി കൊടുക്കാനുള്ളത് ,
“എന്തോന്നാടെ ! അവിടെ കത്തി വെക്കാതെ ഇങ്ങോട്ട് വന്നു വിളമ്പടോ ,” ഷംസു വിളിച്ചു പറഞ്ഞു ,എൻറെ കൂട്ടുകാരനാണ്, ഇത് കേട്ട അബ്ദുക്ക പറഞ്ഞു, _” “ഷംസു ഇവനെ നീ അങ്ങോട്ട് വിളിച്ചോണ്ട് പോയെ?
! _ ഇവൻ ഇവിടെ കിടന്നു എന്തോ ഗൾഫ് കഥകൾ തള്ളി മറക്കുകയാണ് ,😂 അതും പറഞ്ഞു അബ്ദു കയും കൂട്ടരും ചിരിച്ചു,
അബ്ദുക്ക ഭയങ്കര കോമഡി ആണ് ,
_” നിങ്ങളൊന്നു പോയ അബ്ദുക്കാ, ! ”
നിങ്ങളല്ലേ വിശേഷം ചോദിച്ച് എന്നെ ഇവിടെ പിടിച്ചു നിർത്തിയാത് , എന്നിട്ട് അങ്ങനെ തന്നെ നിങ്ങൾ അവരോട് പറഞ്ഞു കൊടുക്ക് ട്ടോ,”_ മനുവും ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു, തമാശക്ക് അബ്ദുക്കാനോട് പരിഭവം പറഞ്ഞ് മനു ഷംസുവിന്റെയും കൂട്ടരുടെയും അടുത്തേക്ക് നടന്നു,
ഒരു ട്രിപ്പ് കഴിഞ്ഞ് അടുത്ത ട്രിപ്പ് ഫുഡ് കൊടുക്കാൻ തയ്യാറായി നിൽക്കുകയാണ് എല്ലാവരും , ഷംസുവിനോട് ഞാൻ പറഞ്ഞു _”തമ്പുരാൻ കൽപ്പിച്ചാലും ഞാൻ എന്താണാവോ കൊടുക്കേണ്ടത്?!” “. ഇത് കണ്ട് ഷാജു പറഞ്ഞു,
_” നീ അവിടെങ്ങാനും ഇരുന്നോടാ! ഈ പേരും പറഞ്ഞ് നിൻറെ കല്യാണത്തിന് ഞങ്ങൾക്ക് വിളമ്പി കൊടുക്കാതിരിക്കാൻ പറ്റുമല്ലോ!!? “” _ എന്നെ സപ്പോർട്ട് ചെയ്യുകയാണെന്ന് എന്ന് കരുതിയ ഷാജുവിൻ്റെ മറുപടിയിൽ മനു ചിരിച്ചു പോയി..
ഒരു കൂട്ടച്ചിരി അവിടെ മുഴങ്ങി , ” _”എല്ലാവരും എൻറെ നെഞ്ചത്തേക്ക് ആണല്ലോ റബ്ബേ!!!!!!” “__ എന്നും പറഞ്ഞ് മനു തലയിൽ കൈവച്ചു, വീണ്ടും ഒരു പൊട്ടിച്ചിരി അന്തരീക്ഷത്തിൽ മുഴങ്ങി,
തലേദിവസം കോഴിക്കറിയും നെയ്ച്ചോറും ആണ്( മലബാർ ഭാഗത്തുള്ള എല്ലാവർക്കറിയാം),മനു കോഴിക്കറി തന്നെ വിളമ്പൻ പ്ലാൻ ഇട്ടു, കോഴിക്കറി വിളമ്പാൻ എടുത്തപ്പോൾ അഷ്റഫ്ക്കാ പറഞ്ഞു
_” അത് നീ വിളമ്പണ്ട അവസാനം തികയാതെ വരും ,വല്ലവരും നിന്നോടൊന്നു കൊഞ്ചിപ്പറഞ്ഞ നീ രണ്ട് കഷണം അധികം കൊടുക്കും പിന്നെ കറി തികയില്ല_” പിന്നെ കോഴി നിൻറെയൊക്കെ ദേശീയ പക്ഷിയായതുകൊണ്ട് യുവ കോമളന്മാർ ആരും കോഴിക്കറി വിളമ്പേണ്ട_”” വീണ്ടും ആ പന്തലിൽ പൊട്ടിച്ചിരിയുടെ കാഹളം മുഴങ്ങി.
_”ഞാൻ എന്താടെ ചെണ്ടയോ! എന്തോന്നടെ എല്ലാവരും എന്റെ നെഞ്ചത്ത് ആണല്ലോ
ഇന്ന്_” കൈകൾ കൊണ്ട് നെഞ്ചിൽ പതുക്കെ തല്ലിക്കൊണ്ട് മനു പറഞ്ഞു , അങ്ങിനെ മനു ചോറ് വിളമ്പാം എന്ന് കരുതി.
യന്ത്രികമെന്നോണം പഴയ പത്രത്താളുകൾ മേശയുടെ മുകളിൽ വിരിഞ്ഞു ,പുറകെ ക്ലാസുകളും പ്ലേറ്റുമായി കുഞ്ഞു കുട്ടികൾ , അതിനു പുറകെ വെള്ളമൊഴിച്ചു കൊടുക്കാൻ അതിലും കുറച്ചു മുതിർന്ന കുട്ടികൾ , എല്ലാ മേശകളും തയ്യാറായപ്പോൾ കാർന്നോര് ഷെരീഫ്ക്ക ഉറക്കെ വിളിച്ചു പറഞ്ഞു
__” “റംലെ ഭക്ഷണം കഴിക്കാത്ത പെണ്ണുങ്ങളോട് ഒക്കെ വന്നിരുന്നോളാൻ പറ__”” അന്തരീക്ഷത്തിൽ ഒരു ഇരടി പോലെ അതങ്ങനെ മുഴങ്ങി അടുക്കള ഭാഗത്തേക്ക് എങ്ങലടിച്ച് ചെന്നു , ഓർഡർ കിട്ടേണ്ട താമസം കലപില ശബ്ദത്തോടെ താറാക്കൂട്ടത്തെപോലെ പെൺപട ഓരോ മേശകളും ലക്ഷ്യമാക്കി അണിനിരന്നു .
അടുത്തത് എൻറെ വിഭാഗത്തിന്റെ ഉയമാണ് , ചോറു വിളമ്പുക .ചോറുകൾ വിളമ്പി എല്ലാവരോടും അന്വേഷണങ്ങൾ പറഞ്ഞു പോയി കൊണ്ട് നിൽക്കുന്ന സമയത്താണ് കുറേക്കാലമായി കാണാത്ത ഒരാളെ അതും പ്രിയപ്പെട്ട കൂട്ടുകാരികളിൽ ഒരാളെ കണ്ടത്, ഒരിക്കലും ഇവിടെ വരാൻ സാധ്യതയില്ലാത്ത ഒരാൾ പ്രിയപ്പെട്ട കൂട്ടുകാരി _”നൂറാ ജാസ്മിൻ_”
