_” അതും എനിക്കറിയാം, ” _നൂറ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
_”അവന്മാരൊക്കെ കുറച്ചൊക്കെ പറഞ്ഞു കേട്ടു, എന്താടി പറ്റിയെ ഇപ്പോൾ കുറെ ആയോ ?! ഞാൻ ഒന്നും അറിഞ്ഞില്ല , പിന്നെ അവിടെ തിരക്ക് ആയതുകൊണ്ട് ഒരുപാട് അങ്ങനെ ഇവന്മാരെ വിളിക്കലും ഇല്ല ,” _മനു പറഞ്ഞു നിർത്തി .കുറച്ചുനേരം മൗനം അവിടെ തളം കെട്ടി നിന്നു .
_”എടി സോറി നിനക്ക് വിഷമം ആയോ ഞാൻ ചോദിച്ചത് ?!_” _മറുപടി കിട്ടാതെ ആയപ്പോൾ മനു വീണ്ടും ചോദിച്ചു .
” എന്താടാ വിഷമമൊന്നുമില്ല ,അതിപ്പം കഴിഞ്ഞിട്ട് രണ്ടു മാസം ആവാൻ പോകുന്നു, ഓരോരുത്തർക്ക് ഓരോന്ന് വിധിച്ചിട്ടിലെ അതേ വരൂ” _ നൂറ പറഞ്ഞു നിർത്തി.
അവളുടെ സംസാരത്തിൽ ഒരുപാട് വിഷമം ഉള്ളതുപോലെ തോന്നി .
_” ഞാനിവിടെ വന്നതിൽ പിന്നെ ഒരുപാട് ഒന്നും ആരോടും സംസാരിച്ചിട്ടില്ല, മൂപ്പര് പോയി എന്ന് എല്ലാവർക്കും അറിയാമല്ലോ ?! ആരും ഒരുപാട് എന്നോട് ചോദിച്ചിട്ടുമില്ല ,
_”നീ വന്നിട്ട് കുറെ ആയോ ?! ഇടക്ക് മനു കേറി ചോദിച്ചു
_” ഇല്ലടാ ഞാൻ വന്നിട്ട് 25 ദിവസമേ ആയുള്ളൂ, ഇക്കയെ ഞാൻ വിളിച്ചു അവനും ഉമ്മയും വന്നു എന്നെ കൂട്ടിക്കൊണ്ടുവന്നു, _” വീണ്ടും ആ ഇരുട്ടിൽ നിശബ്ദത തളം കെട്ടി നിന്നു.
നൂറയിൽ നിന്നും ഒരേങ്ങൽ പുറത്തേക്കു വന്നു. ചിലമ്പിച്ച ശബ്ദത്തോടെ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി ,
_” ഞങ്ങള് സ്നേഹിക്കുന്ന
കാര്യം നീ അറിഞ്ഞിരുന്നോ ?!”_ അവനു നേരെ തിളങ്ങുന്ന രണ്ടു കണ്ണുകൾ ഉയർത്തി നൂറ ചോദിച്ചു, കണ്ണിൽ കണ്ണുനീർ ഉള്ളതുകൊണ്ട് സ്റ്റേജിൽ നിന്നും വരുന്ന ചെറിയ വെളിച്ചത്തിൽ ഒരു തിളക്കം അവളുടെ കണ്ണുകൾക്കുണ്ടായിരുന്നു, _” _”പണ്ടെങ്ങോ ആരോ പറയുന്നത് കേട്ടിട്ടുണ്ട്, _”
ബട്ട് പക്ഷേ നിൻറെ കല്യാണം കഴിഞ്ഞ സമയത്താണ് അറിഞ്ഞത്, നീ പോയതിന്റെ മുൻപേതെ ആഴ്ച നമ്മൾ സംസാരിച്ചത് അല്ലേ പക്ഷേ നീ എന്നോട് പറഞ്ഞില്ല, പതിയെ പുഞ്ചിരിച്ചുകൊണ്ട് മനു തൻറെ മനസ്സിലെ ഒരു വിഷമം അവളുടെ മുന്നിൽ അവതരിപ്പിച്ചു,
അവൾ വീണ്ടും പറഞ്ഞു തുടങ്ങി
_”നിന്നോട് എങ്കിലും പറയണമെന്ന് ഞാൻ ഒരുപാട് മനസ്സിൽ കരുതിയത് ആണ്, പക്ഷേ അതെല്ലാം ഒരൊറ്റ ദിവസം കൊണ്ട് തകിടം മറിഞ്ഞു, പിന്നെ ഒരു നെട്ടോട്ടമായിരുന്നു ഒരു സൊല്യൂഷൻ കണ്ടുപിടിക്കാൻ, ഞാൻ പരിചയപ്പെട്ടപ്പോ എല്ലാം നല്ല പാവം ഒരു മനുഷ്യനായിരുന്നു, അല്ല പാവം തന്നെ ആയിരുന്നു കേട്ടോ,
ഞാൻ ഒരുപാട് പറഞ്ഞതാ വീട്ടിൽ വന്ന് കല്യാണം ആലോചിക്കണം എന്ന്, പക്ഷേ അതിനിടക്ക് ഞാൻ പ്രഗ്നൻറ് ആയി, ഞങ്ങൾ രണ്ടുപേരും അറിഞ്ഞത് മൂന്നുമാസം കഴിഞ്ഞപ്പോഴാണ്, എനിക്ക് പിസിഒഡി ഉള്ളതുകൊണ്ട് നോർമലി വൈകാറുണ്ട്, ഞാൻ അതാണെന്ന് കരുതി നോക്കിയതുമില്ല, പിന്നെ നിനക്ക് അറിയാലോ ഇതൊക്കെ ഇക്കാക്കയും ഉപ്പയും
അറിഞ്ഞ എന്താ അവസ്ഥ എന്ന്. പിന്നെ ആ ഒരു പോക്ക് പോവുക അല്ലാതെ വേറെ വഴിയില്ല, രണ്ടും കൽപ്പിച്ച് അവനെ വിശ്വസിച്ച് ഞാൻ ഇറങ്ങി, അവരുടെ വീട് കൂർക്ക്ലാണ്, വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നോടാ, അവിടെ അവരുടെ ഉമ്മയും അനിയനും മാത്രം, ആദ്യത്തെ കുഞ്ഞ് ഉണ്ടാവണ
വരെ
നല്ല ജീവിതം ആയിരുന്നു, ഇവരൊക്കെ അവിടെ വന്നു കുറച്ചു സംസാരം എല്ലാം ഉണ്ടായി. അന്നത്തെ പ്രാന്തന് പിന്നെ എൻറെ അവസ്ഥ എല്ലാം കാരണം എനിക്ക് വേറെ ഓപ്ഷൻ ഇല്ലായിരുന്നു.
എന്നെക്കാളും 10 വയസ്സ് കൂടുതലായിരുന്നെങ്കിലും നല്ലൊരു ജീവിതമായിരുന്നു, അതിനിടക്ക് ആണ് ഇയാൾക്ക് വേറെ കുഞ്ഞും ഭാര്യയും ഉണ്ടെന്ന് അറിയുന്നത്, തകർന്നുപോയ എടുത്ത നിന്നും ഇനിയങ്ങോട്ട് തകരാൻ എന്ന് കരുതി അതും ഞാൻ ക്ഷമിച്ചു, ഞാൻ വരുത്തി വെച്ചതാണെന്ന് ഉള്ള ബോധം എന്നെ അവിടെ പിടിച്ചു നിർത്താൻ
പ്രേരിപ്പിച്ചു, ഇത് അറിയുമ്പോഴേക്കും ഞാൻ രണ്ടാമതും 6 മാസം pregnant ആയിരുന്നു, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ, അതിനു ശേഷം ഒരു റൂമിൽ രണ്ടിടത്തായി കിടത്തം, അങ്ങേര് എന്നെ തോടത് പോലും ഇല്ല, അത്രക്ക് വെറുത്തു പോയിരുന്നു പരസ്പരം, ഞങൾ പരിചയപ്പെടുമ്പോ മരിച്ചു പോയി എന്ന്
