പക്ഷേ ഞാൻ അവളുടെ കൂടെ പോയി ,പടച്ചോൻ കൊണ്ടുപോയത് ആയിരിക്കും ,ആരെല്ലാം കൂടി ആക്സിഡൻറ്
ആയ ആളെ എടുത്ത് സ്ട്രക്ചറിലേക്ക് കിടത്തുന്നു. ഫുള്ള് ചോരയിൽ കുളിച്ചു കിടക്കുകയാണ് ഒരു ടിപ്പർ ആണ് ഇടിച്ചത് ബൈക്ക് അപ്പോഴാണ് ഞാൻ കാണുന്നത്, വെറുതെ നോക്കുമ്പോൾ നമ്പർ പ്ലേറ്റ് കണ്ടത് .ആളെ കാണാൻ തിരക്കുണ്ടാക്കി ഉള്ളിലോട്ട് കയറിയ “നസ്മ” അതാ അവളെ പേര്, “ഇക്കാ ….._”
“എന്നും വിളിച് അവളു ബോധംകെട്ട് വീണ്, അല്ലേ തന്നെ മരവിച്ച ഒരു അവസ്ഥയിൽ ആയതുകൊണ്ട് എന്താ അവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ഞാൻ പതിയെ ആ സ്ട്രക്ചറിലേക്ക് ഒന്ന് നോക്കി, പിന്നെ എനിക്കൊന്നും ഓർമ്മയില്ല,_”.
അവൾ പതുക്കെ കരഞ്ഞു തുടങ്ങി, _”എന്നെ ചതിച്ചതിന് പടച്ചോൻ അങ്ങേർക്ക് കൊടുത്ത ശിക്ഷയാണ് അറിയില്ല_” , നൂറയുടെ കണ്ണിൽ നിന്നും കണ്ണുനീർ ദാരധാരയായി ഒഴുകി,മനുവിന് എന്തെന്നറിയാതെ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെനിന്ന് പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു,
_”എടീ കരയല്ലെടി ,പടച്ചോനെ ഓരോ പരീക്ഷണമല്ലേ_, മനുപതിയെ അവളുടെ തലയിൽ ഒന്ന് തലോടി,_” ആ നിമിഷം ഞാൻ ശപിച്ചിരുന്നു എന്നൊന്നും എനിക്കറിയില്ല, എൻറെ കുട്ടികൾക്ക് ഉപ്പ ഇല്ലാതായില്ലെടാ, അത് മാത്രമായിരുന്നു എൻറെ നെഞ്ചിൽ അപ്പോൾ ഉണ്ടായിരുന്നത്,”_കരച്ചിലിന്റെ ശക്തി പെട്ടെന്ന് കൂടി , മനു തോളിലൂടെ കൈയിട്ട്
അവളെ ചേർത്ത് പിടിച്ചു, പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ച് അവളു നല്ലതുപോലെ കരയാൻ തുടങ്ങി,
_” നൂറ കരയല്ലേ , ആളുകൾ കേൾക്കൂട്ടോ,_” മനു ആകെ വല്ലാണ്ടായി, “റബ്ബേ പണി ആയോ” എന്നവൻ മനസ്സിൽ പറഞ്ഞു, എന്തോ പതിയെ കരച്ചിൽ ശബ്ദം കുറഞ്ഞ് എങ്ങലടി
മാത്രമായി, അവൻറെ നെഞ്ചിൽ അവളുടെ കണ്ണീര് കൊണ്ട് ഷർട്ട് നനഞ്ഞു കുളിച്ചു, അവളുടെ ശരീരം തളരുന്നത് പോലെ മനുവിനെ ഫീൽ ചെയ്തു തുടങ്ങി,
_” എടി .. നൂറ നീ എന്താടി കാണിക്കുന്നേ എല്ലാം കഴിഞ്ഞില്ലെടി,_” മനുപതിയെ കണ്ണുനീർ കൊണ്ട് നിറഞ്ഞ അവളുടെ കവിളിൽ പതിയെ തലോടി, നിറഞ്ഞ കണ്ണുകളോടെ അവൾ തലയുയർത്തി അവനെ നോക്കി, മനു പതിയെ എഴുന്നേറ്റ് അവളെ എഴുന്നേൽപ്പിച്ചു,
_”മനു നീ ബുദ്ധിമുട്ടി ലേ, ഞാൻ ഇതുവരെ ആരോടും ഇതൊന്നും പറഞ്ഞിട്ടില്ല, ഉമ്മയോട് പോലും, അവരൊക്കെ അങ്ങേര് മരിച്ചപ്പോ ഞാൻ തിരിച്ചു പൊന്നു എന്നാണ് കരുതി ഇരിക്കുന്നത്, നിന്നെ ഇന്ന് കണ്ടപ്പോ എനിക്ക് എന്തോ തിരികെ കിട്ടിയ സന്തോഷമായിരുന്നു, എല്ലാം തുറന്നു പറയാൻ പറ്റുന്ന എൻ്റെ
പ്രിയപ്പെട്ട കൂട്ടുകാരൻ_” “, അതും പറഞ്ഞു അവൾ അവനെ കെട്ടിപ്പിടിച്ചു, ഒരു കൊഴുത്ത പെണ്ണ് അവനെ കെട്ടിപ്പിടിച്ചതും അവൻറെ ഉള്ളിലെ കഴുകൻ പതിയെ സട കുടഞ്ഞു എഴുന്നേറ്റു, പക്ഷേ മനു തക്ക സമയത്ത് അതിൻ്റെ കഴുത്തിന് പിടിച്ച് അടക്കി നിര്ത്തി.
മനു പതിയെ അവളുടെ മുടിയിൽ തലോടി, കുറച്ച് കഴിഞ്ഞിട്ടും അവൾ പിടി വിടുന്നില്ല, കൂടുതൽ ശരീരത്തോട് ഒട്ടി ചേരുന്നപോലെ മനുവിന് ഫീൽ ചെയ്തു, എത്ര സമയം അങ്ങിനെ നിന്നു എന്നറിയില്ല.
വേദിയിൽ നിന്നും മൈക്കിൽ എന്തോ ശബ്ദത്തിലുള്ള സൗണ്ട് കേട്ടാണ് അവനെന്നെ വിട്ട് മാറിയത്,
_”ഡീ എന്തു പറ്റി നൂറാ ?!_” , കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം മനു സൗമ്യമായി ചോദിച്ചു, കവിളിലൂടെ ഒഴുകിയ കണ്ണീർ ചാലുകൾ അവൻ ഇരുകൈകൾ കൊണ്ടും പതിയെ
തൂത്തു കൊടുത്തു, വീണ്ടും അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു നൂറ പതിയെ ചോദിച്ചു,
_”നിനക്ക് അവളെ ഇഷ്ടമാണെന്ന് എന്നോടു ആദ്യമായി നീ പറഞ്ഞത് ഓർമ്മയുണ്ടോ ഡാ?!
_” ഉം_” മനുവിൽ നിന്നും ഒരു മൂളൽ പുറത്തേക്ക് വന്നു, മനസ്സിൽ എവിടെയോ ഒരു കത്തികൊണ്ട് കുത്തുന്നത് പോലെ ഒരു നീറ്റൽ അനുഭവപ്പെട്ടു,
_” അന്നു ഞാൻ നിന്നോട് തിരിച്ച് ചോദിച്ചത് ഓർമ്മയുണ്ടോ?! നിനക്ക് എന്നെ കെട്ടിയാൽ പോരെന്ന്, _” അവനെ ഒന്നുകൂടെ നെഞ്ചോട് ചേർത്ത് മുറുക്കി കൊണ്ട് നൂറ ചോദിച്ചു,
_” ഉം_” മനുവിൽ നിന്നും വീണ്ടും ഒരു വേദനിപ്പിക്കുന്ന മൂളൽ പുറത്ത് വന്നു,
