നൂറ അദ്ധ്യായം – 1 9അടിപൊളി  

കഴിഞ്ഞ ആറ് വർഷത്തിൽ പുറത്തായി അവളുടെ ഒരു വിവരവുമില്ല, നല്ല കൂട്ടായിരുന്നു പണ്ട് മുതലേ, ഞാൻ പ്രണയിച്ച നടന്ന കാലത്ത് ഞങ്ങൾക്കിടയിലെ ഹംസമായിരുന്നു, എല്ലാം പറയും, എല്ലാം തുറന്നു പറയും, അങ്ങനെ ഒരു കൂട്ടുകെട്ട് ആയിരുന്നു ഞങ്ങളുടെത്, വീട്ടുകാരുമായി നല്ല സൗഹൃദം,

പക്ഷേ പെട്ടെന്ന് ഒരു നാൾ ,അന്ന് ഞാൻ നാട്ടിലില്ല അവൾ ആരുടെയോ കൂടെ ഒളിച്ചോടി എന്ന് കൂട്ടുകാരൻ പറഞ്ഞാണ് മനു അറിയുന്നത് ,അതിൻറെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഇടയ്ക്കിടക്ക്

അവളുമായി ചാറ്റാറുണ്ടായിരുന്നു ,എന്തോ ഒരുതരം മരവിപ്പ് മനസ്സിൽ , അവളെന്നോട് ഒന്നും പറഞ്ഞില്ലല്ലോ ഇനി

പറയാൻ പറ്റാത്ത വല്ല കാര്യവും ആയിരിക്കും ,എന്നൊക്കെ ചിന്തിച്ചു കൂട്ടിയ സമയം, പിന്നെ കേട്ടത് അവൾ പോയത് ഒരു രണ്ടാം കെട്ടുകാരന്റെ കൂടെയാണെന്ന് .പിന്നെ എന്തോ, അവൾ ഒളിച്ചോടിയത്തിനല്ല എന്തോ എവിടെയോ പ്രിയപ്പെട്ട ഒരാൾ നമ്മളിൽ നിന്നും പറയാതെ ആകന്നതു കൊണ്ടായിരിക്കാം, പിന്നെ സംസാരിക്കാനോ ചാറ്റ്

ചെയ്യാനോ തോന്നിയില്ല ,തിരികെ അവളുടെ ഭാഗത്തുനിന്നും ഒരനക്കവും ഉണ്ടായില്ല. കഴിഞ്ഞ ആറു വർഷക്കാലം അവളെ ഞാൻ കണ്ടതേയില്ല അവളുടെ കാര്യങ്ങൾ കേട്ടതേയില്ല .

പിന്നൊരിക്കൽ കർണാടക കൊടുക്ക് ഭാഗത്ത് ആണ് അവരുടെ വീട് എന്നൊക്കെ കേട്ടായിരുന്നു പിന്നീട് കാണുന്നത് ഇപ്പോഴാണ്.

ഒരു രണ്ട് സെക്കൻഡ് സ്റ്റക്ക് ആയിപ്പോയി മനു പയയകാര്യങ്ങൾ ഓർത്ത്കൊണ്ട്, ഞങ്ങളുടെ കൂടെയുള്ള മറ്റൊരു കൂട്ടുകാരി ജെസ്ന _”” എന്താടാ മനു നീ നിന്നോണ്ട് ഉറങ്ങുകയാണോ?

_പെട്ടെന്നാണ് സ്വബോധത്തിലോട്ട് തിരിച്ചുവന്നത് , _”നിൻറെ തല !!! മനു അവളെ നോക്കി മുരണ്ടു,

_” ഞാൻ ഈ പോത്തിനെ കണ്ടു ബോധം പോയി_”:; വിടർന്ന കണ്ണുകളോടെ നൂറ അവനെ നോക്കി,

_”അല്ല നൂറ നീ എന്നാടി വന്നേ? നിന്റെ ഒരു വിവരവുമില്ലട്ടോ _” ” മനു നോർമലായി പറഞ്ഞു ,പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു , അതു കണ്ട് ജെസ്ന പെട്ടെന്ന് കണ്ണുകൾ കൊണ്ട് ” നീ പൊയ്ക്കോ “എന്ന് കാണിച്ചു.

എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ അവർക്ക് ചോറ് വിളമ്പി തൊട്ടടുത്ത മേശകരിലേക്ക് നടന്നു, അവിടെ നൂറയുടെ ഉമ്മ സുലൈഖത്ത ഇരിക്കുന്നത്

കണ്ടു, _” _”അല്ല മനു നീ എപ്പോ വന്നു കണ്ടതേയില്ലല്ലോടാ _” ”

_” ഞാൻ നിങ്ങളെ കണ്ടായിരുന്നു” നിങ്ങൾക്ക് നമ്മളെ ഒന്നും കണ്ണിൽ പിടിക്കത്തില്ലല്ലോ _” ” മനു വെച്ച് കാച്ചി,

_” പൊന്നു മോനെ ഞാൻ കണ്ടില്ലടാ , നീ എൻറെ കൂടെ മോനല്ലെടാ !; നിന്നെ ഞാൻ കണ്ടാൽ മിണ്ടാതിരിക്കുമോ ?!_ സുലൈഖ എന്തോ വലിയ തെറ്റ് ചെയ്തപോലെ അവനോട് പറഞ്ഞു,

_”അതാ ഞാനും വിചാരിച്ചു നിങ്ങളെന്താ എന്നെ കണ്ടിട്ട് മിണ്ടാത്തത് എന്ന് ?!_”

_” സത്യമായും ഞാൻ കണ്ടില്ലടാ , അതൊക്കെ പോട്ടെ മോൻ എന്നാ വന്നേ _?!”

_” ഞാൻ മിനിയാന്ന് രാത്രി എത്തിയേ ഇന്നലെ ഉച്ചവരെ കിടന്നുറങ്ങി ,പിന്നെ ഇങ്ങോട്ട് ഇറങ്ങി _”

പുറകിൽ നിന്നും ഒരു കാർന്നോർ

_” മോനെ ഞങ്ങൾക്ക് കൂടെ ചോറ് തന്നിട്ട് മോൻ അവിടെ നിന്ന് സംസാരിച്ചു നിന്നോ_”

മോൻ എന്നൊക്കെയാണ് വിളിച്ചതെങ്കിലും കാർന്നോര് കുറച്ച് കലിപ്പിലാണ്. ഞാനും വിചാരിച്ചു ഈ പെണ്ണുങ്ങളുടെ ട്രിപ്പ്ഇൽ ഇയാൾ എന്തിനു കയറി ഇരിക്കുകയാണ് എന്ന്,

_” എന്നാൽ ബാക്കിയുള്ളവർക്ക് ചോറ് കൊടുത്തോ നമുക്ക് പിന്നെ സംസാരിക്കാം _” സുലൈഖത്തെ ചിരിച്ചുകൊണ്ട് പറഞ്ഞു

_”അത് ശരിയാണ് അല്ലേ ഇവന്മാരെ എല്ലാം കൂടെ എന്നെ കൊല്ലും, കാണാട്ടോ !_”അതും പറഞ്ഞ് മനു തൊട്ടടുത്ത മേശകരിക്കിലേക്ക് നടന്നു, ഇടക്ക് എപ്പോയോ കണ്ണ് നൂറയുടെ അരികിലേക്ക് എത്തിനോക്കിയപ്പോൾ ആ കണ്ണുകൾ തന്നെ പിന്തുടരുന്നത് പോലെ അവന് തോന്നി, തൻറെ നോട്ടം അവളുടെ കണ്ണിലേക്ക് എത്തിയപ്പോൾ

പിടക്കുന്ന കണ്ണുകളോടെ അവളുടെ നോട്ടം അവൾ

പിൻവലിച്ചു, മനു തൻറെ ജോലി വൃത്തിയായി ചെയ്തു. ഇടയ്ക്കിടക്ക് ഓരോരുത്തരെ കാണുമ്പോൾ കഥ പറഞ്ഞു ചെറിയ ടൈം ലൈറ്റ് ആകുന്നുണ്ടെങ്കിലും ആ സെക്ഷൻ അവൻറെ പാർട്ട് അവൻ ഭംഗിയായി തീർത്തു, മനുവിന് എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞുനാറുന്നതായി ഒരു ഇല്യൂഷൻ മനസ്സിൽ രൂപപ്പെട്ടു,

Updated: September 22, 2026 — 2:38 pm

Leave a Reply

Your email address will not be published. Required fields are marked *