പറഞ്ഞ അമ്മയും കുഞ്ഞും ആണ് അത്, അത് പറഞ്ഞത് കേട്ട് വിന്പോയത് ആണ് ഞാൻ ടാ, പിന്നെ എൻറെ കയ്യുന്നു പോയി, ഒരു തരം ലഹരിയായി അങ്ങേരെനിക്ക്, അങ്ങിനെ ഒരു ദിവസത്തെ ക്ഷണം അയാളുടെ റൂമിലേക്ക് അയാളുടെ birthdayk , അത് കയ്യീന്ന് പോയി, ഞാൻ
വരുത്തി വച്ചതല്ലെ അനുഭവിക്കാം എന്ന് കരുതി എൻ്റെ കുഞ്ഞ് മക്കളും ഞാനും ആ വീട്ടിൽ കഴിഞ്ഞു കൂടി, അവരെ അനിയൻറെ കല്യാണം കഴിഞ്ഞതോടുകൂടിയാണ് പ്രശ്നങ്ങള് കൂടുതൽ തുടങ്ങുന്നത്, അവിടെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ടീച്ചർ ആയിട്ട് വർക്ക് ചെയ്യുന്നുണ്ടായിരുന്നു ഞാൻ, അവരുടെ അനിയൻ കല്യാണം കഴിച്ചത്
അവരുടെ അമ്മയിയുടെ മോളാണ്, അവൻ വർക്ക് ചെയ്യുന്നത്
ഊട്ടിയിൽ ഒരു എസ്റ്റേറ്റ് മാനേജർ ആയിട്ടാണ്, ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങളുടെ മാനേജർ മരിച്ചതിനാൽ സ്കൂൾ നേരത്തെ വിട്ടു, ഉമ്മ അവിടെ അടുത്ത് ഒരു കമ്പനിയില് വർക്കിന് പോകാറുണ്ട്, സ്കൂൾ നേരത്തെ വിട്ട വകയിലെ ഞാൻ വേഗം
വീട്ടിൽ പോകാൻ തീരുമാനിച്ചു, വീട്ടിലെത്താൻ നേരം എനിക്ക് കലശമായ മൂത്രം ഒഴിക്കാൻ മുട്ടി, വീടിൻറെ പുറകിലുള്ള പുറത്തുള്ള ബാത്റൂമിലേക്ക് കയറി മൂത്രമൊഴിച്ചു ഉള്ളിലേക്ക് പോകാമെന്ന് കരുതി, അനിയൻറെ റൂമിന്റെ ഒരു ജനാല ആ ബാത്റൂമിന്റെ സൈഡിലേക്ക് ഉണ്ട്.”_ അവൾ ഒന്നു പറഞ്ഞു നിർത്തി ശ്വാസം രണ്ടുവട്ടം വലിച്ചു വിട്ടതിനുശേഷം അവൾ തുടർന്നു
_” ബാത്റൂമിൽ കയറി ഞാൻ കാര്യം സാധിച്ചപ്പോൾ ആണ് സംസാരം ഞാൻ കേൾക്കുന്നത്
_”നിങ്ങൾ എന്നും ഈ സമയത്ത് ഇങ്ങോട്ട് വരുന്നത് നൂറ ഇത്ത അറിഞ്ഞാൽ പണി കിട്ടും കേട്ടോ, _” അനിയൻ്റെ ഭാര്യയുടെ ശബ്ദമാണ്,
_”അവൾ വൈകുന്നേരം അല്ലേ വരുന്നെ, ഞാനിപ്പോൾ തന്നെ അങ്ങ് പോകത്തില്ല, പിന്നെ ചോറ് തിന്നാൻ വരലല്ലോ ,
അത് അവൾക്ക് അറിയാലോ ?! ” _ ആ ശബ്ദത്തിൻ്റെ ഉടമയെ മനസ്സിലാക്കിയപ്പോയേക്കും തലച്ചോറിൽ ഒരു വെള്ളിടി വെട്ടി,
“_വേറൊന്നും അറിയാതിരുന്നാൽ മതി,_” അവളുടെ മറുപടി, തരിച്ചു നിന്നുപോയ ഞാൻ ആ ജനലിന്റെ പൊളി പതുക്കെ ശബ്ദം ഉണ്ടാക്കാതെ തുറന്ന് ഒന്ന് നോക്കിയത് എനിക്ക് ഓർമ്മ ഉള്ളൂ, ഇങ്ങനെയാ നിന്നോട് പറയാ അവരെ രണ്ടുപേരും ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല, അനിയൻറെ ഭാര്യയും എൻറെ കെട്ടിയോനും, എന്ത്
ചെയ്യണം എന്ന് അറിയാതെ ആയിപ്പോയി ഞാൻ, പിന്നെ അയാള് എന്നെപ്പറ്റി എന്തൊക്കെയോ അവളോട്
പറയുന്നു ഞാൻ തടിച്ചത് ആയതുകൊണ്ടാണ് അയാൾക്ക് താല്പര്യമില്ലാത്തത് എന്നോ, പിന്നെ നിന്നോട് പറയാൻ പറ്റാത്ത കുറെ കാര്യങ്ങൾ, _” “നൂറ വീണ്ടും ശ്വാസം വലിച്ചു വിട്ടു,
_” കുറെ നേരം കൂടി ഞാൻ അവിടെ തന്നെ നിന്നു, ഭൂമിയിലേക്ക് താഴ്ന്നു പോയാൽ മതിയായിരുന്നു എന്ന് തോന്നി, 10 15 മിനിറ്റ് കഴിഞ്ഞ് ഒരു മെസ്സേജ് വന്നപ്പോൾ അങ്ങേര് പറയുന്നത് കേട്ടു, എന്റെ സ്കൂളിന്റെ മാനേജർ മരിച്ചു എന്നും ചിലപ്പോ അവൾ ഇപ്പോ വരും
എന്ന്, ഞാൻ പോകട്ടെ എന്ന് എല്ലാം, എൻറെ നാവ് ശരിക്കും അനങ്ങുന്നില്ലായിരുന്നെടാ ,ഓടി മുൻപിലേക്ക് പോയിട്ട് അവരെ രണ്ടുപേരെയും കയ്യോടെ പിടിക്കണം, മക്കളെയും കൂട്ടി അവിടുന്ന് ഇറങ്ങണം, എന്നൊക്കെ ഉണ്ടായിരുന്നു .പക്ഷേ എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല .എൻറെ കയ്യും കാലും അനങ്ങുന്നില്ല ,എനക്ക് ശബ്ദം
ഉണ്ടാക്കാനായില്ല, ഞാനൊരു മരവിച്ചു നിന്ന് പോയ പോലെ ആയി .ഒരു 5 മിനിറ്റ് കൊണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്നത് ശബ്ദം ഞാൻ കേട്ടു, കുറേ നേരം കൂടി അവിടെ അതേ നിൽപ്പ് നിന്നപ്പോ, ഉമ്മറത്തുന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു ,ആരുടെയൊക്കെ കരച്ചിൽ പോലെ പെട്ടെന്ന്
ബോധം വന്ന് ഞാൻ മുന്നോട്ടു ഓടി ,വീടിൻറെ താഴെ ആംബുലൻസിന്റെ സൗണ്ട് കേൾക്കുന്നു, എല്ലാവരും അങ്ങോട്ട് ഓടുന്നു, വീടിൻറെ മുൻപിൽ എത്തിയപ്പോൾ അവളും ഇറങ്ങി വന്നു ,
_”ആ ഇത്ത വന്നോ ?! തായെ എന്തോ ആക്സിഡൻറ് പറ്റിയെന്ന് ജാനു ചേട്ടത്തി പറഞ്ഞു ഞാൻ അങ്ങോട്ട് പോയി നോക്കാം നിൽക്കുകയാൻ നിങ്ങൾ വരുന്നോ?!_” എനിക്കൊന്നും മിണ്ടാൻ ആയില്ല ,
