പോലീസും ഫയർഫോഴ്സും ആംബുലൻസ് എല്ലാം എത്തിയിട്ടുണ്ട്, ഒരുതരം പച്ച ഇറച്ചി വെന്ത രൂക്ഷഗന്ധം അവരുടെ നാസികകളിലേക്ക് തുളച്ചു കയറി, കയറി പോകുന്ന വഴികളിലെല്ലാം കുറെ ആളുകൾ കൂട്ടം കൂടി നിന്ന് പരസ്പരം വിവരിക്കുന്നുണ്ട്, കാതുകളിൽ അങ്ങിങ്ങോ പലതരം വാർത്തകൾ കറങ്ങി നടക്കുന്നു ..
“_കാണാൻ ഒന്നുമില്ല ‘എന്ന് പറയുന്നു _”
_”ജനലിലൂടെ ഞാനൊരു നോക്കേ കണ്ടുള്ളൂ ,തിരിച്ചറിയുന്നില്ല, അത്രയ്ക്ക് തീർന്നിട്ടുണ്ട്,” _
_”ഇന്ന് അവർ കട തുറന്നില്ല, ചിമ്മിണി ഒഴിച്ചെന്ന പറയുന്നത് കേട്ട് ” _
“” _അബ്ദുക്കാനെ രാവിലെ ഞാൻ റേഷൻ പീടികയിൽ കണ്ടതാ ചിമ്മിനി വാങ്ങാൻ വന്നതായിരിക്കും”” _
_”ഹഫ്സത്തിനെ ഞാൻ ഇന്നലെ കൂടെ കണ്ടതാ ,എന്തൊക്കെ തമാശയൊക്കെ പറഞ്ഞു പോയതാ അവൾ_”
നടന്നു കയറുന്നതിനിടയിൽ ഇങ്ങനെ പല വാർത്തകളും കാതുകളിൽ പതിഞ്ഞു കൊണ്ടിരുന്നു, നിലവിളിയുടെ മർമ്മരങ്ങൾ പതിയെ കൂടി കൂടി വന്നു. മുൻവശത്തെല്ലാം പോലീസുകാർ നിൽക്കുന്നുണ്ട്.
അകത്തേക്ക് കടക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്തിട്ടുണ്ട്, അച്ചുവിനെ കാണാനും പറ്റുന്നില്ല, പുറകിൽ നിന്നും അഭി പതുക്കെ പറഞ്ഞു
_”ബാക്ക്
സൈഡിലെ ജനൽ വഴി കാണാമെന്ന് പറയുന്നു, പോയി നോക്കിയാലോ”, _മറുപടി ആരും കൊടുത്തില്ല ,പകരം ജിത്തു മുൻപേ നടന്നു, ആളുകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും യൂണിഫോമിട്ട കുറച്ച് കുഞ്ഞു മനുഷ്യർ, ജിത്തു ഒരു വഴികാട്ടിയെ പോലെ ഞങ്ങളുടെ മുൻപേ നടന്നു, ആളുകളെ വകഞ്ഞു മാറ്റി പുറകുവശത്തെ
ഒരു കുഞ്ഞു മതിൽ താഴേക്ക് ചാടി ഇറങ്ങി, തലച്ചോറിലേക്ക് ഒരുതരം മരവിപ്പിക്കുന്ന രൂക്ഷഗന്ധം കടന്നുവരുന്നുണ്ടായിരുന്നു, ചർദ്ദിക്കാൻ വരുന്നതുപോലെ ഉള്ളിൽ നിന്നും തേകട്ടി വരുന്നു, ടാർപായി കൊണ്ട് മറച്ച വിറകുപുരയുടെ സൈഡിലൂടെ വീടിൻറെ പുറകുവശത്തെ മതിലിനോട് ചേർന്ന് വരിവരിയായി ഞങ്ങൾ നടന്നു.
അവിടെ പാതി തകർന്ന ഒരു മരത്തിൻറെ ജനാലയക്കിടയിലൂടെ ആളുകൾ എത്തിനോക്കുന്നത് കണ്ടു, ഏറ്റവും പുറകിൽ ആയിട്ടാണ് മനു നടക്കുന്നത്, ചർദ്ദിലിന്റെ ആശങ്ക നെഞ്ചിൽ തളംകെട്ടി നിൽക്കുന്നു, ‘അങ്ങോട്ട് പോകണ്ട, നോക്കണ്ട’ എന്നൊക്കെ മനസ്സു പറയുന്നുണ്ടെങ്കിലും ശരീരം ഒരു യാന്ത്രികമായി ചലിച്ചു അവരുടെ പുറകെ നടക്കുന്നു.
ജിത്ത് ഉള്ളിലേക്ക് എത്തിനോക്കി, അവൻറെ കണ്ണുകൾ വിടർന്നു എന്തോ ഭീകരമായ ഒന്നിനെ അവൻ ദർശിച്ചു എന്ന് അവൻറെ മുഖം വിളിച്ചോതി, ഓരോരുത്തരുടെയും മുഖം ഭീതി കൊണ്ട് വിവിധതരം ഭാവ വ്യതിയാനങ്ങൾ , മനുവിന്റെ ഹൃദയ മിടുപ്പ് ക്രമാതീതമായി ഉയർന്നു, അത് ഏറ്റവും പുറകിലുള്ള മനുവിന്റെ കണ്ണുകൾക്ക്
ഭയാനകമായ കാഴ്ച നൽകി, മനുവിന്റെ തൊട്ട് മുൻപിൽ അഭിയാണ് നിൽക്കുന്നത്, അവിടെ എത്തിയതും അഭി ഒന്നു ഉള്ളിലോട്ട് നോക്കി. മനു തൻറെ മേലേക്ക് എന്തോ പതിയെ കനം കൂടി വരുന്നത് ശ്രദ്ധിച്ചാണ് എവിടെയോ ഇരുന്ന അവൻറെ മനസ്സിനെ തിരികെ കൊണ്ടുവന്നത്, അഭി ബോധരഹിതനായിരിക്കുന്നു, അവനെ മനു
പതിയെ
താങ്ങി താഴെ ഇരുത്തി. ഇതു കണ്ട പുറകിൽ ഉണ്ടായിരുന്ന ശങ്കരേട്ടൻ ശകാരമെന്നോണം __”” എന്തിനാ കുട്ടികളെ നിങ്ങൾ ഇതൊക്കെ കാണാൻ വന്നേ?!!_” ശങ്കരേട്ടൻ മനുവിനെ പുറകിലോട്ട് വകഞ്ഞു മാറ്റി ഇരുകൈകൾ കൊണ്ടും അബിയെ കോരിയെടുത്തു, ശങ്കരേട്ടന്റെ പുറകെ നടക്കുന്ന ഒരു നിമിഷം മനുവിന്റെ കണ്ണും
ആ മരത്തിൻറെ കിളിവാതിലിലൂടേ ഒന്നെത്തി നോക്കി,” രണ്ട് കരി കണ്ടങ്ങൾ,” ചുമരിൽ അവിടെവിടെയായി കരിപുരണ്ട അടയാളങ്ങൾ, ചവിട്ടി പൊളിച്ച വാതിലിനരികിൽ ഒരു പോലീസുകാരന്റെ പുറംഭാഗം കാണാം, ആ റൂമിലെ സകലതും കത്തി നശിച്ചിട്ടുണ്ട്, പുസ്തകത്താളുകളുടെ ചെറിയ കഷണങ്ങളും,കണ്ണാടി ചില്ലുകളും, അവിടെ ചിതറി കിടക്കുന്നു.
ആ രൂപങ്ങളിൽ നിന്ന് പുകപടലങ്ങൾ പതിയെ ഉയർന്നുപൊങ്ങുന്നുണ്ട്, അവന്റെ കണ്ണുകൾ പിൻവലിച്ചതിനോടൊപ്പം ആ രൂക്ഷഗന്ധവും അവൻറെ നാസികയുടെ ഉള്ളിലേക്ക് അതിക്രമിച്ചു കടന്നു, മുന്നിൽ പോകുന്ന ശങ്കരേട്ടന്റെ കാലിൽ തട്ടിയില്ല എന്നേയുള്ളൂ മനുവിന്റെ ഉള്ളിൽ തേക്കടിയിരുന്ന ഛർദിൽ പുറത്തേക്ക് നിറഞ്ഞാടി, അബിയെയും കോരിയെടുത്ത് നടക്കുന്ന ശങ്കരേട്ടൻ തിരിഞ്ഞു നിന്ന് അവരോടൊക്കെ ചോദിച്ചു
