നൂറ പോകുന്നതിനു
മുൻപ് തന്നെ ഇവരുടെ കല്യാണം നടന്നു. അവൾ തന്നെ മുൻകൈയെടുത്ത് നടത്തിക്കൊടുത്തതാണ് .കല്യാണം കുറെ മുൻപ് കഴിഞ്ഞെങ്കിലും കുട്ടികൾ ഉണ്ടായത് ഇപ്പോഴാണ്.
ഇതിനുശേഷം കല്യാണം കഴിഞ്ഞ നൂറകോക്കെ രണ്ടു കുട്ടികൾ ഉണ്ട്. കബീറിന് ഒരു ഇത്തയാണുള്ളത് അവനെക്കാൾ 17 വയസ്സ് മൂത്തതാണ് അവരെ ഒരു അഞ്ച് കിലോമീറ്റർ ഡിസ്റ്റൻസിൽ തന്നെയാണ് കല്യാണം കഴിച്ചത് “സബീനത്താ “.
സെബീനത്താടെ മൂത്ത മോളും ഇവനും തമ്മിൽ ഒരു വയസ്സിന്റെ ഡിഫറെൻറ് ആണുള്ളത് ആബിദ,. അച്ചുവിനെ എല്ലാവർക്കും ഭയങ്കര ഇഷ്ടാ കാരണം അവൻറെ ഉപ്പയും ഉമ്മയും ഞങ്ങള് ഏഴാം ക്ലാസ് പഠിക്കുമ്പോൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു .
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, അവനും ഞാനും അസ്കു മെല്ലാം പള്ളിക്ക് പോകാൻ നിൽക്കുന്ന സമയം, അവൻറെ എളാപ്പ ഷുക്കൂർക്ക അവനെ കൂട്ടാൻ വന്നു, ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല.
മണിയേട്ടൻ ആണ് ഞങ്ങൾ സ്കൂളിന്റെ മുൻപിൽ കടയിൽ നിൽക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ട് എളാപ്പയുടെ അടുത്ത് എത്തിച്ചത്, മണിയേട്ടൻ ഞങ്ങളുടെ സ്കൂളിലെ പ്യൂൺ ആണ്, അവനെ എന്തോ കാര്യത്തിന് പൊക്കിയതാണ് എന്നാണ് ഞങ്ങൾ കരുതിയത് , അപ്പോഴേക്കും പള്ളിയിൽ നിന്നും ബാങ്കോലികൾ വന്നതോടെ വന്നിട്ട് നോക്കാം എന്ന്
കരുതി ഞങ്ങൾ പള്ളിയിലേക്ക് നടന്നു. ഇന്നലെ അച്ചുവും ഞങ്ങളുടെ ക്ലാസിലെ സാബിത്തും തമ്മിൽ ഒരു അടി നടന്നിരുന്നു, സാധാരണയായി അടി ഉണ്ടാക്കിയാൽ രാമൻ മാഷിൻറെ കസ്റ്റഡി മർദ്ദനം അന്നത്തെ ദിവസം ഉറപ്പാണ്, ഇന്നലത്തെ അടി അതിനാണ് പൊക്കിയത് എന്നാണ് ഞങ്ങൾ കരുതിയത് .രാമൻ മാഷിൻറെ കയ്യിൽ
നിന്നും ഇന്നവന്റെ ചെവിട് പൊന്നാകും എന്നും പറഞ്ഞ് ഞങ്ങൾ
പള്ളിയിലേക്ക് നടന്നു. തിരികെ പള്ളി കഴിഞ്ഞ് ക്ലാസ്സിൽ എത്തിയപ്പോഴാണ് വിവരമറിയുന്നത് , അപ്പോഴേക്കും രേവതി ടീച്ചർ ക്ലാസിലേക്ക് വന്നുകയറി, മനുവും അസ്കുവും ഒരുമിച്ചാണ് എഴുന്നേറ്റത്
_”ടീച്ചറെ… കബീറിന്റെ ഉമ്മാക്കും ഉപ്പാക്കും എന്തോ പറ്റിയിട്ടുണ്ട്, ഞങ്ങളുടെ വീടിനടുത്ത് ആണ് അവരുടെ വീട്, ഞങ്ങൾക്ക് പോകണമായിരുന്നു ,അവനെ അവന്റെ എളാപ്പ വന്നു കൂട്ടിക്കൊണ്ടുപോയി ,” _ ഇങ്ങനെയോ മനു പറഞ്ഞു ഒപ്പിച്ചു.
ഇതുകേട്ട് സ്നേഹനിധിയായ ഞങ്ങളുടെ ക്ലാസ് ടീച്ചർ കൂടിയാണ് രേവതി ടീച്ചർ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു
_”ആ മക്കളെ ഞാൻ അറിഞ്ഞു ,എന്നാൽ നിങ്ങൾ പൊയ്ക്കോ,_”!!!!”_ ടീച്ചർ പെട്ടെന്ന് അനുവാദം തന്നു. ഞങ്ങൾ രണ്ടു പേരും ബാഗ് എടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നും ടീച്ചറുടെ ചോദ്യം കേൾക്കുന്നത് ,
_” ഹലോ !!¡!!!!! നിങ്ങൾ എങ്ങോട്ടാ പോകുന്നത് _”?!!!!!,
ടീച്ചർ തന്നെയല്ലേ ഇപ്പോൾ പോയിക്കൊള്ളാൻ പറഞ്ഞത് പിന്നെ എന്താ ഇങ്ങനെ ഒരു ചോദ്യം ?!! ആസ്കൂവും മനുവും തിരിഞ്ഞു നോക്കി,
_” ശ്രീ, ജിത്തു, ഷംസു, അബി, സോനു, റോബി,_ എല്ലാവരും പുറകെ ബാഗുമായി ഇറങ്ങുന്നു,
_” ടീച്ചറെ..….. ഞങ്ങളുടെയും കൂട്ടുകാരനാണ് ഞങ്ങൾക്കും പോകണം,_” അവർ ഒരുമിച്ച് പറഞ്ഞു. രണ്ടു മിനിറ്റ് മിണ്ടാതെ നിന്ന ടീച്ചർ കണ്ണുതുടച്ചുകൊണ്ട് പതിയെ പറഞ്ഞു,
_” മക്കൾ പോയിക്കോ” ഞങ്ങൾ കുറച്ചു കഴിഞ്ഞു വരുന്നുണ്ട് ,ശ്രദ്ധിച്ചു പോകണം കേട്ടോ, _” ഓൾറെഡി വിഷമത്തിലുള്ള ഞങ്ങൾക്ക് ടീച്ചറുടെ വാക്കുകൾ കണ്ണുകളെ ഈറൻ അണിയിച്ചു,
പിന്നെ ഒരു ഓട്ടം ആയിരുന്നു, വയൽ വരമ്പിലൂടെയും ,സാബു അച്ചായന്റെ തെങ്ങിൻതോപ്പിന്റെ ഇടയിലൂടെയും അവർ ഓടി, ഒന്നര
കിലോമീറ്റർ അധികം ദൂരം എത്ര മിനിറ്റ് കൊണ്ട് ഓടിയെന്ന് അവർക്ക് തന്നെ നിശ്ചയമില്ല, മനുവിന്റെ വീടിനു മുൻപിലൂടെ പോകുന്ന റോഡിൻറെ അരികിലെത്തി, റോഡ് മുറിച്ച് കടന്നാൽ മനുവിന്റെ
വീടാണ്, മനുവിന്റെ വീടിൻറെ പുറകുവശം വഴി കുറച്ചു മുകളിലോട്ട് കയറണം അവിടെയാണ് അവൻറെ വീട്. അവരുടെ വീട്ടിലേക്ക് വേറെ വഴിയുണ്ട് ,പക്ഷേ ഇതുവഴി പെട്ടെന്ന് എത്താം, മനുവിന്റെ വീടിൻറെ ഉമ്മറത്ത് എല്ലാവരുടെയും ബാഗ് വെച്ചതിനുശേഷം വീണ്ടും കൊക്കോ ചെടികൾക്കിടയിലൂടെ മുകളിലേക്ക് കയറി, മുകളിലെ റോഡ് വഴി
