അസ്കുവിന്റെ കണ്ണുകൾ വിടർന്നു
_”വൗ” ” മാജിക് മൊമെന്റ്സ്” ഇതാണ് മോനെ വോഡ്ക, _”
രണ്ടാമത്തെ കുപ്പി അതും എടുത്ത് നെഞ്ചോട് ചേർത്തു എന്നിട്ട് പതുക്കെ പിറുപിറുത്തു
“ജോണി വാക്കർ” വൗ, ”
_” നീ വാ പൊളിച്ചിരുന്നോ അതിന് വില എന്താന്നറിയോടാ പുല്ലേ__” ” മനു മനസ്സിൽ കണക്കുകൂട്ടി _” എറൗണ്ട് 7K 8K വരും നിനക്ക് വല്ല ബോധം ഉണ്ടോ _”” മനു ഗൗരവം നടിച്ച് അവനെ ബോധിപ്പിച്ചു.
_”പിന്നെ കൊല്ലത്തിൽ ഒരു ദിവസം വരുന്നതിന് കൂട്ടുകാർക്ക് വേണ്ടി അതൊന്നും മുടക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല _” അക്കു തൻറെ വിശദീകരണം അവിടെ പുലമ്പി.
_” “ഹഹഹ വെറുതെയല്ല നീ ഗൾഫ് പോകാതെ _”” മനുവിന് ചിരി നിയന്ത്രിക്കാൻ കഴിയുന്നതായിരുന്നില്ല.
“_ഹഹഹ ഭയങ്കര കണ്ടുപിടുത്തം തന്നെ_” അസ്കുവിൻ്റെ കൗണ്ടർ കേട്ട് അഭിയും ചിരിച്ചു,
_”അല്ലടാ ഉമ്മ എവിടെ പോയി കല്യാണവീട്ടിൽ ആയിരിക്കുമല്ലേ _” കക്കൂസിൽ പോയി വന്ന ശ്രീ യുടെ ചോദ്യം,
_” ആണെന്ന് തോന്നുന്നു, എന്താ ചെയ്യണേ അവന്മാർ വെയ്റ്റ് ചെയ്യല്ലേ പോയല്ലോ,?!_” മനുവിൻ്റെ സംശയം കേട്ട് രണ്ടുപേരും അത് ശരിയെന്ന് വെച്ച് പുറത്തേക്ക് ഇറങ്ങി, മനു വാതിൽ അടച്ചു വരാൻ പുറകിലേക്ക് പോകുമ്പോഴാണ് അവൻറെ ഫോണിൽ പല്ലി ചിലച്ചു, ആരാണിപ്പം മെസ്സേജ് അയച്ചത എന്നു മനു ഫോൺ നോക്കി, ഒരു അറിയാത്ത നമ്പർ,
_” Hi, _”
_” Am നൂറ,_”
നൂറയോ, ഇവൾക്ക് ഇങ്ങനെ എൻ്റെ നമ്പർ കിട്ടി, എന്തു ചെയ്യണം,
_” മനു… ഞാൻ വിളിക്കട്ടെ?!_”
അടുത്ത മെസ്സേജ് വന്നു, മനു റീഡ് ചെയ്തതിന് പിന്നാലെ കോൾ വന്നു,
_”ഹലോ, സംസാരിക്കാമോ ?!
_” പെട്ടെന്ന് കോൾ വന്നതിനാലും അവളിങ്ങനെ ഫ്രീയായി സംസാരിക്കുന്നതിനാലും ഒരു നിമിഷം മനു പകച്ചു പോയി .പിന്നെ പണ്ടത്തെ ഒരു കൂട്ടുകാരിയോട് സംസാരിക്കുന്നതുപോലെ സംസാരിച്ച് തുടങ്ങിയിരുന്നു,
_” ആടി പറയ്, എന്തൊക്കെ വിശേഷം ?!_”
_”നല്ലത് ഡാ, എനിക്ക് ഒന്ന് കാണണം, ഞാൻ കല്യാണ വീട്ടിൽ ഉണ്ട്, നീ ഇങ്ങോട്ട് വരുമോ?!
” എന്തേടി എന്തു പറ്റി, ഞാൻ ഫ്രെണ്ട്സ് ൻ്റെ കൂടെയാ, ”
അപ്പോഴേക്കും വിളി വന്നു അവന്മാരുടെ,
” ഡാ നീ ഉറങ്ങി പോയോ?!” അഭിയുടെ വിളി എത്തി.
” ഇല്ലെടാ!!! കല്യാണ വീട്ടിൽ നിന്നും വിളിക്കുന്നു , പോയി നോക്കട്ടെ, നിങ്ങൾ വിട്ടോ, ” നൂറയുട്ടെ ഫോൺ കട്ട് ചെയ്തു.
ഉമ്മറത്തേക്ക് ചെന്നുകൊണ്ട് മനു പറഞ്ഞു, “എന്തു പറ്റിയെടാ ഞങൾ വരണോ?! ” അവർ ഒരുമിച്ചായാഞ്ഞു.
” ഏയ് വേണ്ടാ അമ്മോൻ ഒരു ക്യാഷ് ൻ്റെ കാര്യം സംസാരിക്കാനാ , “! മനു സിമ്പിൾ ആക്കി ഒരു മറുപടി നൽകി.
പെട്ടെന്ന് കിട്ടിയ ഒരു കള്ളം മനു തട്ടിവിട്ടു.
” എന്നാ നിങ്ങൾ അമ്മാവനും മരുമകനും ഉണ്ടാക്ക് , ഞങ്ങൾക്ക് പോയിട്ട് വല്ല്യ എന്തോ കാര്യങ്ങല് ഉണ്ട്, ” ഹഹഹ ” “”!
അകു വിന്റെ തമാശ വീണ്ടും തിരശ്ശീലയിൽ മുഴങ്ങിക്കേട്ടു.
” ഉവ്വ ,പോയിട്ട് ഉണ്ടാക്ക് എല്ലാം കൂടെ,ഞാൻ വരാം,” ,,
_” തമ്പ്രാ അടിയങ്ങൾ പൊയ്ക്കോട്ടെ” _എന്ന് ഇരുവരും ഒരുമിച്ചു പറഞ്ഞു ബൈക്ക് മുന്നോട്ട് എടുത്തു,
അക്കുവിന്റെ ബൈക്ക് ഗേറ്റും കടന്ന് റോഡിലോട്ട് കയറി.
അവന്മാർ ഗേറ്റ് കടന്നതും ,
മനു നൂറയെ തിരിച്ച് വിളിച്ചു,
” പറയെടി എവിടെയാ നീ, ” മനു ഫോൺ എടുത്ത ഉടനേ ചോദിച്ചു.
“നീ ഒന്നും പറയാത്തത് കൊണ്ട് ഞാൻ ഫെസ്റ്റ് നടക്കുന്നത്തേക്ക് നടക്കാൻ പോന്നു” നൂറയുടെ നിരാശയിൽ ഉള്ള മറുപടി കേട്ടു.
“എന്നാ ഒക്കെ, നടക്കട്ടെ, ശെരി എന്നാ, ” മനു പറഞ്ഞു നിർത്തി.
_”വെക്കല്ലെടാ ,ഞാൻ അവിടെ നിന്നു ഒന്നു മാറാം എന്ന് കരുതി ഇങ്ങോട്ടേക്ക് നടന്നതാണ്, ഇവിടെ നിന്നിറങ്ങിയതേയുള്ളൂ,”_ കല്യാണ വീട്ടിലെ കലപില ശബ്ദങ്ങൾ കുറഞ്ഞ വരുന്നതുപോലെ മനുവിനെ ഫീൽ ചെയ്തു .
പതിയെ അവളുടെ സൗണ്ട് ഫോണിൽ നിന്നും കേട്ടു തുടങ്ങി .
“പറയടാ !”
“എന്തൊക്കെ വിശേഷങ്ങൾ ?! ” അല്ല നിനക്ക് എന്തു പറ്റി ?! ” ആകെ ഒരു മൂഡിയായിട്ട്, ” _ മനു ചോദിച്ചു നിർത്തി .
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം നൂറ പറഞ്ഞു
