നൂറ അദ്ധ്യായം – 1 9അടിപൊളി  

_” നിങ്ങൾ എല്ലാം എന്തിനു വന്നതാ കുട്ടികളെ?! നിങ്ങളൊക്കെ കൊച്ചു കുഞ്ഞുങ്ങൾ അല്ലേ ,എല്ലാവരും എൻറെ കൂടെ വന്നേ? ഇനി ഇവിടെ നിൽക്കണ്ട കേട്ടോ, ” _ ആ പാവം മനുഷ്യൻറെ ശകാരം സ്നേഹത്തിൽ പൊതിഞ്ഞതായിരുന്നു.

പുറകിൽ നിന്നാരോ പതിയെ പറഞ്ഞു, അതൊരു പെൺ ശബ്ദമായിരുന്നു,

_” മോൻ നടന്നോ ,ചേച്ചി ഇത് മണ്ണ് വാരിയിട്ടോളാം _” ആരാണെന്ന് തിരിഞ്ഞുനോക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മനു,പതിയെ മുന്നോട്ട് ശങ്കരേട്ടന്റെ കാലുകളെ അനുഗമിച്ചു നടന്നു.

എന്തൊരു തരം മരവിപ്പ് ഞങ്ങളെല്ലാം പിടികൂടിയിരുന്നു. ഇങ്ങനെയോ വീട്ടിലെത്തിയതും കിടന്നുറങ്ങിയത് ഓർമ്മയുണ്ട്, പിറ്റേന്ന്

രാവിലെ ഹോസ്പിറ്റലിലെ കിടക്കയിലാണ് എഴുന്നേറ്റത്, ചുട്ടുപൊള്ളുന്ന പനി കൂടെ ശർദ്ദിലും, ഒന്നും ഓർമ്മയില്ല….

മറക്കാൻ പറ്റാത്ത ഓർമ്മയായി അതെന്നും ഞങ്ങളുടെ എല്ലാം കൂടെയുണ്ട്. അതിനുശേഷം അച്ചു ഞങ്ങളുടെ എല്ലാം അമ്മമാരുടെയും ഉമ്മമാരുടെയും മകനായി , ഞങ്ങളെ പോലെ തന്നെ അവർക്ക് അവനും, അവനെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്, പിന്നെ പഠിച്ചത് വളർന്നതും എല്ലാം സബീനത്താന്റെ വീട്ടിൽ ആണെങ്കിലും സ്കൂൾ എല്ലാം

ഞങ്ങളുടെ കൂടെ തന്നെയായിരുന്നു. അബ്ദുക്കാനേയും ഹഫ്സ താത്താനേയും ഞങ്ങൾക്ക് ഇന്നും ഓർമ്മയുണ്ട് ,അവർക്ക് ഒരു ഹോട്ടൽ ഉണ്ടായിരുന്നു എവിടെന്നെങ്കിലും 5 രൂപ കിട്ടിയാൽ ഞങ്ങളോടും അങ്ങോട്ടേക്ക്.”

രണ്ടു പൊറോട്ടയും നല്ല ചുവന്ന മുളകിട്ട മീൻകറിയും” അതിൽ ഒഴിച്ച് തരും ‘മീൻ ഉണ്ടാവില്ല കേട്ടോ’!, പക്ഷേ വല്ലാത്തൊരു ടേസ്റ്റ് ആണ് അതിന്.

ആ രുചി ഇപ്പോഴും നാവിൽ തട്ടി കളിക്കും.

എന്തിനാണ് അവർ അത് ചെയ്തത്,?!!! ആർക്കും അറിയില്ല !!! , പല അഭ്യൂഹങ്ങൾ നാട്ടിൽ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ആർക്കും അറിയില്ല. സ്നേഹത്തോടെ രാവിലെ യാത്രയാക്കിയതാണ് അച്ചുവിനെ ഹഫ്സത്ത, അതിനുശേഷം എന്താണ് സംഭവിച്ചത് എന്ന് അവനും അറിയില്ല!

. ആർക്കും അറിയില്ല. ഹഫ്സത്ത കാണാൻ സുന്ദരിയായിരുന്നു നല്ല വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ .ഏകദേശം സബീനത്താന്റെ ഒരു രൂപം, അബ്ദുകാക്ക് സംശയമായിരുന്നു എന്നാണ് പൊതുവേ ഒരു വിലയിരുത്തൽ ,അത് ഒരു മരണത്തിലേക്കും കൊലപാതകത്തിലേക്കും വഴിതെളിച്ചു എന്ന് ഞങ്ങളുടെ നാട്ടിലെ പരദൂഷണ കൂട്ടായ്മയുടെ തലവൻ സ്ഥിരീകരിച്ചതായി

റിപ്പോർട്ടുകൾ ഉണ്ട്. അച്ചു പുതിയ വീട് വെച്ചു, അവിടെ ആണ് ഇപ്പൊൾ,)

ശ്രീ വന്ന് മനുവിനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു __”എത്ര

ആയെടാ കണ്ടിട്ട്? അതൊക്കെ പോട്ടെ, നീ വായോ നമുക്ക് കുപ്പിയെടുത്തോണ്ട് വരാം _”

_”മൈരേ ഞാൻ കരുതി നീ സ്നേഹം കാണിക്കുകയാണെന്ന്_”” പൊട്ടിച്ചിരിച്ചു കൊണ്ട് മനു പറഞ്ഞു,

_” ടാ അസ്കൂ നീ വണ്ടി എടുക്ക്, നീ പോയിട്ട് ഇവൻറെ കൂടെ ആ കുപ്പി എടുത്തോണ്ട് വന്നേ? ഇവൻറെ വീട്ടിൽ വച്ചിട്ട് അതിനൊരു കാര്യമില്ല ,ഇവൻ അതൊന്നു പൊട്ടിച്ചു നോക്കുക പോലുമില്ല, നീ എന്താടാ ഇങ്ങനെ ആയത് ?!

നീ എന്താ അതിൻറെ ടേസ്റ്റ് നോക്കാതെ?! ഇതുവരെ അവളെ കാണിക്കാനാണ് എന്ന് വെക്കാം, ഇപ്പോ അവൾ ഇല്ലല്ലോ ഇതൊന്ന് കുടിച്ചു നോക്കിയാലോ ?!_”

_” പോ മൈരാ!! അവളെ കാണിക്കാൻ ഒന്നുമല്ലടാ ,എന്തിനാ ഇത്? എനിക്കിഷ്ടമില്ല, എനിക്ക് എല്ലാം ബോധത്തോടെ കൂടി ചെയ്യുന്നതും , ജീവിക്കുന്നതും ആണ് ഇഷ്ടം ,നിനക്കൊക്കെ അല്ലേ ബോധം കെടണ്ടേ, _” മനു പറഞ്ഞു നിർത്തി പിന്നെ അച്ചുവിന് നോക്കി പറഞ്ഞു

_”അച്ചു നീ കുടിക്കണ്ട കേട്ടോ, നിൻറെ കെട്ടിയോളോട് ഞാൻ പറഞ്ഞു കൊടുക്കും_” ഹഹഹ _”

_” പിന്നെ നീ ഒലത്തും, നീ പറഞ്ഞാൽ നിൻറെ എല്ലാ തൊട്ടിത്തരവും ഞാൻ അവളോട് പറഞ്ഞിട്ട് നിൻറെ വില കളയും,_”

അച്ചുതിരിച്ചും ഭീഷണി മുഴക്കി. റബ്ബേ എൻറെ കള്ളത്തരം എല്ലാം ഇവൻ പിടിച്ചോ നെഞ്ചിൽ മനുവിന് ഒരു കാളലുണ്ടായി. പക്ഷേ അത് പുറത്തു കാണിക്കാതെ മനു തിരിച്ചടിച്ചു.

_”പൊട്ടാ, എന്താ പറയാ ,നീ ഞാൻ പണ്ട് പ്രേമിച്ച് നടന്നത് ആണോ?! മനു അവനെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു

Updated: September 22, 2026 — 2:38 pm

Leave a Reply

Your email address will not be published. Required fields are marked *