_” എടാ ഞാൻ കള്ളം പറയും, സത്യം
തന്നെ പറയണം എന്നുണ്ടോ ഹഹഹ,_” വീണ്ടും എല്ലാവരും കൂടെ പൊട്ടിച്ചിരിച്ചു, ഇതിനിടക്ക് എപ്പോഴോ അസ്കു ബൈക്ക് എടുക്കാൻ പോയിരുന്നു,
_” വാടാ വന്ന ബൈക്ക് കയറ്,! രണ്ടെണ്ണം അടിച്ചിട്ട് വേണം ഒന്ന് സ്വസ്ഥമായിട്ട് കിടന്നുറങ്ങാൻ , ഇന്ന് വീട്ടിൽ കയറിയില്ലേലും കുഴപ്പമില്ല ,_” അക്കുവിന്റെ ആവേശം തിരതല്ലി,
(അസ്കർ എന്ന ഞങ്ങളുടെ അസ്കു, ഞങ്ങളുടെ അങ്ങാടിയിൽ തന്നെ ഒരു പലചരക്കുക കടയുണ്ട്, അവൻറെ ഉപ്പയും അവനും കൂടെയാണ് കൊണ്ടുനടക്കുന്നത്, കൂടെ ഒരു ഓട്ടോറിക്ഷയുണ്ട് ,പിന്നെ പാലിയേറ്റീവ് കെയറിന്റെ ആംബുലൻസ് ഡ്രൈവറും ഇവർ രണ്ടുപേരും ആണ് അവനും ഉപ്പയും, അനിയൻ ഉള്ളതുകൊണ്ട് ഒരു വീട് വെക്കാനുള്ള
തന്ത്രപ്പാടിലാണ് പുള്ളി, വീട്ടിൽ ഉപ്പയും ഉമ്മയും ,പിന്നെ അവൻറെ ഭാര്യയും രണ്ടു കുട്ടികളും, ഞങ്ങളുടെ കൂട്ടത്തിൽ രണ്ട് കുട്ടികൾ ഉള്ളത് അവന് മാത്രമാണ്.
ഓരോ വയസ്സിന്റെ വ്യത്യാസമേയുള്ളൂ അവർ തമ്മിൽ, അസ്കുവിന് ഒന്നും പിന്നേക്ക് വെക്കുന്ന സ്വഭാവമില്ല, ഇപ്പൊ കുപ്പിയുടെ കാര്യം തന്നെ എന്താ ഉത്സാഹം എന്ന് കണ്ടില്ലേ.
ഹഹഹ,,😂. പിന്നെ അനിയനും അവൻറെ ഭാര്യയും കുഞ്ഞും, ഉമ്മക്ക് മരുമക്കളോട് വിവേചനം ആണെന്നാണ് അവൻറെ നിലപാട്, അവളുടെയും മിസ്സിസ് ഹസീന അസ്കർ, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചർ ആയിട്ട് വർക്ക് ചെയ്യുന്നു, ഇപ്പം പോകുന്നില്ല,) ഇവരുടെ എല്ലാവരെയും കല്യാണം കഴിഞ്ഞതാണ്. മനുവിന്റെ ഒഴികെ,
_””നിങ്ങൾ എന്താടാ എല്ലാം ഇങ്ങനെ ആയിപ്പോയത് _” ” മനു തലക്ക് കൈ വച്ച് ചോദിച്ചു.
_” അംഗനവാടി മുതൽ അറിയുന്നതല്ലേ നീ സ്വയം ഒന്ന് ആലോചിച്ചു നോക്ക് എന്താ ഞാനൊക്കെ ഇങ്ങനെ ആയതെന്ന് അല്ല
പിന്നെ _” അസ്കു മറുപടി പറഞ്ഞു.
_”ആ പന്നി പെണ്ണ് നിന്റെ മനസ്സിൽ കയറിക്കൂടി ഇല്ലായിരുന്നെങ്കിൽ നീയും ഞങ്ങളെ പോലെ കുപ്പി പൊട്ടിക്കാൻ കാത്തു നിൽക്കുമായിരുന്നടാ മൈരാ_” പിന്നെ പെണ്ണ് കെട്ടാതെ നടക്കുകയല്ലേ അത് കെട്ടിക്കഴിയുമ്പോൾ നീയൊക്കെ രണ്ടു പെഗ് അധികം കുടിക്കും മൈരേ” ‘ ജിത്ത് അവൻറെ പുരാണം വിളമ്പി.
_” ഉവ്വ് തമ്പ്രാ _” ശരിക്കും അവനെ പണ്ടത്തെ കാലം ആയിരുന്നെങ്കിൽ” തമ്പ്രാ” എന്ന് വിളിക്കേണ്ടിയിരുന്നു, കാരണം അവൻ നമ്പൂതിരിയാണ് .
പക്ഷേ കള്ളും ഫുഡും അതും നോൺ വെജിറ്റേറിയൻ ആയ ഒരു മറ്റേടത്തെ നമ്പൂതിരി ,
( ജിത്ത് രാമനാഥൻ നമ്പൂതിരി, അതാണ് ഞങ്ങളുടെ ജിത്ത്, പിഡബ്ല്യുഡി എൻജിനീയറാണ്. ഞങ്ങളുടെ കൂട്ടത്തിൽ അത്യാവശ്യം തലയുള്ള ഒരു മഹാൻ, അവൻറെ വീട്ടിൽ അമ്മ രുഗ്മിണിയമ്മ, പെങ്ങളും അവൻറെ മൂത്തതാണ് കേട്ടോ “ശ്രീദേവി ചേച്ചി “പിന്നെ അവൻറെ കെട്ടിയോളും “അനുശ്രീ” , ഒരു കുഞ്ഞുമാണുള്ളത് .
ശരിക്കും ഒരു തറവാട് വീട് പോലെയാണ് അവരുടെ വീട്. കുറെ നെൽപ്പാടങ്ങളും സ്ഥലവും എല്ലാം ഉണ്ട്, ശ്രീദേവി ചേച്ചി ലെക്ചർ ആണ്, ഭർത്താവ് ഫോറസ്റ്റിൽ ആയിരുന്നു, ഒരു എലിഫൻറ് അറ്റാക്കിൽ ചേച്ചിയുടെ ഇരുപത്തിയെട്ടാം വയസ്സിൽ ഹസ്ബൻഡ് മരണപ്പെട്ടു.
ഒരു മോളുണ്ട്. ചേച്ചി മനുവുമായി ഭയങ്കര കൂട്ടാണ്. )
അസ്കു വിൻറെ സ്കൂട്ടിക്ക് പുറകിലോട്ട് _” _”കയറി നീ അങ്ങോട്ട് നീങ്ങി ഇരുന്നേ? എനിക്കൊന്ന് ബാത്റൂമിൽ പോണം ഏതായാലും എൻറെ വീട്ടിലോട്ട് പോകല്ലേ_” എന്നും പറഞ്ഞ് അഭി എന്നെ മുന്നോട്ടു തള്ളി അവിടെ കയറിയിരുന്നു.
(അഭിയുടെ ഫാമിലി ഇവിടെ വന്നു
കൂടിയതാണ്, അവരെ ഇടുക്കിക്കാരാണ്, അവൻറെ വീട്ടിലും അമ്മയും ഭാര്യ രേണുവും കുഞ്ഞു മാത്രമേ ഉള്ളൂ, അവൻറെ അപ്പൻ കുറച്ചു മുൻപാണ് മരിച്ചത്, അറ്റാക്കായിരുന്നു, രേണു മനുവിന്റെയും അഭിയുടെയും എല്ലാം ക്ലാസ്മേറ്റ് ആണ് അത്യാവശ്യം നല്ല കാശുള്ള വീട്ടിലെ കുട്ടി പ്രേമിച്ചു
, അഭിക്ക് ഞങ്ങളെല്ലാം ഹംസങ്ങൾ ആയിരുന്നു, അവളുടെ വീട്ടിൽ പ്രശ്നം ആയപ്പോൾ മനു നാട്ടിലില്ല, ബാക്കി എല്ലാവരും കൂടെ ചാടിച്ചു കൊണ്ടുവന്നു.
ഇപ്പോൾ പരസ്പരം നല്ലോണം എന്നും ശരിക്ക് പറയാൻ പാടില്ല എങ്കിലും കോൺടാക്ട് ഉണ്ട്.)
