നൂറ അദ്ധ്യായം – 1 9അടിപൊളി  

_” അതൊക്കെ ഒരു വലിയ കഥയാടാ!! ഇതുവരെ ആരോടും പറയാൻ പറ്റാത്ത ഒരു വലിയ കഥ, ഞാൻ തന്നെ ഉണ്ടാക്കി വച്ചതല്ലേ ,ഞാൻ തന്നെ അനുഭവിക്കണമായിരിക്കും , _ അവളുടെ തൊണ്ട ഇടറൂന്നുണ്ടായിരുന്നു,

” ഉം ” മനുവിൻ്റെ ഉള്ളിൽ നിന്നും ഒരു മൂളൽ പുറത്തേക്ക് വന്നു, മനുവിന് പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല , കുറച്ചു നേരത്തെ മൗനം അവർക്കിടയിൽ തളം കെട്ടിനിന്നു .

ആ മൗനത്തെ ഭജിച്ചുകൊണ്ട് അവളുടെ ശബ്ദം വീണ്ടും ഫോണിൽ മുഴങ്ങി,

“നീ ഇങ്ങോട്ട് വാ, ഞാൻ സ്റ്റേജ് ൻ്റെ ബാക്ക് സൈഡ് ഇല്ലേ ,അവിടെയുള്ള ക്ലാസ് മുറിയിൽ

ഏതെങ്കിലും ഒന്നിൽ ഉണ്ടാകും,പിന്നെ ബാക്ക് ഗേറ്റ് വഴി വാ ഇവിടെ ലൈറ്റ് ഇല്ലാട്ടോ, ” അവൾ പെട്ടന്ന് പറഞ്ഞു നിർത്തി.

എന്തു പറയണം എന്നറിയാതെ മനു ഒരു നിമിഷം നിന്നു, പെട്ടന്ന് അവൻറെ ഉപപോകമനസ്സ് ഉരുവിട്ടു,

” ആ ഓക്കേ എടീ ,ഞാൻ എത്തിയിട്ട് വിളിക്കാം !,

“നീ പെട്ടെന്ന് വരില്ലേ ?!” വീണ്ടും അവളുടെ ശബ്ദം ഫോണിൽ മുഴങ്ങി,

” ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ് , പെട്ടന്ന് ഒരു ഇടവഴിയിലേക്ക് ഇറങ്ങി മനു പറഞ്ഞു, പതിയെ ഫോൺ മൗനമായി.

ഇവളെപ്പോ അങ്ങോട്ട് എത്തി ?!!”” എന് ചിന്തിച്ചുകൊണ്ട് മനു പതിയെ യാന്ത്രികമായി അങ്ങോട്ട് നടന്നു . അവളുടെ വീടിന്റെ രണ്ടു വീട് അകലെയാണ് ഇന്ന് പ്രോഗ്രാം നടക്കുന്ന സ്കൂൾ ഉള്ളത്, കുറച്ചു സ്റ്റെപ്പുകൾ കയറി വേണം അങ്ങോട്ടേക്ക് എത്താൻ, വാഹനം പോകുന്ന വേറെ വഴിയുണ്ട് ,പക്ഷേ

ഇത് ഷോർട്ട് കട്ട് ആണ്. പടവുകൾ കയറി മുകളിൽ എത്തി ഇനി കുറച്ച് താഴേക്ക് ഇറങ്ങണം, എന്തോ കഥന കഥകൾ കേൾക്കാൻ പോകുന്ന മൂഡിൽ മനു നടന്നു .

സ്കൂളിൻറെ സ്റ്റേജ് ഉള്ള ഭാഗത്ത് പ്രോഗ്രാമുകൾ പുരോഗമിക്കുകയാണ്,

√√”ഡെലമോ ഡെലമോ…. ഡെല്ലാ… ഡെല്ലാ.. ഡെലമോ,”!!! √√

എന്നുള്ള സോങ്ങിന്റെ ഇരടികൾ പതിയെ കേട്ടുകൊണ്ടിരിക്കുന്നു, അങ്ങോട്ട് നടക്കും തോറും ശബ്ദത്തിന്റെ തീവ്രത കൂടിക്കൂടി വരുന്നു, പണ്ടൊക്കെ ഗാനമേള ഈ ഒരൊറ്റ പാട്ട് വരുമ്പോൾ വേറെ ലെവൽ ആവുന്നതാണ്, ഇപ്പോൾ നാട്ടിലെ എല്ലാവന്മാരും ആ വരികൾക്ക് അനുസരിച്ച് ഡാൻസ് ചെയ്യുന്നുണ്ടാവും.

എന്റെ ശരീരം പതിയെ താളത്തിന് അനുസരിച്ച് കാലുകൾ ചലിപ്പിക്കണമെന്നുണ്ട്

പക്ഷേ ലക്ഷ്യം വേറൊന്ന് ആയതുകൊണ്ട് പതിയെ സ്കൂളിൻറെ പിറകെയുള്ള കൊച്ചുഗേറ്റ് ഓപ്പൺ ചെയ്തു ഉള്ളിലേക്ക് കയറി.

” ഇവൾ ഇനി ഏതു മുറിയിലാണ് ആവോ ?!”

“സ്റ്റേജിന്റെ പുറകിലെ റൂം എന്നല്ലേ പറഞ്ഞേ?!” പതിയെ മനസ്സിൽ അടക്കം പറഞ്ഞ് അങ്ങോട്ടേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ പണ്ടത്തെ ഞങ്ങളുടെ 5B ക്ലാസ്സിൽ നിന്നും ഒരു മൊബൈൽ സ്ക്രീനിന്റെ വെട്ടം മനുവിന്റെ കണ്ണിൽ പതിഞ്ഞു .

അവൻ തന്നെ മൊബൈൽ ടോർച്ച് ഓപ്പൺ ചെയ്ത് അങ്ങോട്ട് അടിച്ചപ്പോൾ അവിടെ നിന്നും ഒരു കൈ ഡിസ്പ്ലേ ഉയർത്തിക്കാട്ടി .’ഇവൾ എന്തിനാണാവോ ഈ ഇരുട്ടത്ത് എവിടെ ഇരിക്കുന്നത് ‘,എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മനു അങ്ങോട്ട് നീങ്ങി.

മൊബൈൽ ടോർച്ച് വെളിച്ചത്തിൽ മനുപതിയെ ക്ലാസ് മുറിയിലേക്ക് കയറി __”അസലാമു അലൈക്കും”, അല്ലെടി നീ എന്താ ഇരുട്ടത്ത് ഇരിക്കുന്നത്,?!_ മനു ആഗമനം എന്നോണം ആദ്യ ചോദ്യം ഉതിർത്തു.

_” വ അലൈക്കുമുസ്സലാം”ഒന്നുമില്ലെടാ ഞാൻ ചുമ്മാ ,!! അവിടെ നിന്നും ഇങ്ങോട്ട് മാറിയതാണ് ,പിന്നെ നീ വരും എന്ന് പറഞ്ഞല്ലോ അവിടെ ആവുമ്പോൾ കൂട്ടുകാരും എല്ലാവരും ഉണ്ട് ,കുറെ ആളൊക്കെ ചുമ്മാ ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു ,പിന്നെ ഞാൻ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പതുക്കെ ഇങ്ങോട്ടേക്ക്

വന്നു , അല്ല ,നീ ബിസി ആയിരുന്നോ ?!!!”_

_” ബിസി ഒന്നുമല്ല ,നിന്റെ അളിയനും കൂട്ടുകാരെല്ലാവരും ഉണ്ട് ,അവിടെ വെള്ളമടി പാർട്ടി ,”അയ്യോ !!” “” “അവൻ വെള്ളമടിക്കുന്ന നിനക്കറിയാമല്ലോ അല്ലേ ?!_”

ഒരു അബദ്ധം പറഞ്ഞു പോയ പോലെ മനു നാവു കടിച്ചുകൊണ്ട് അവളോട് ചോദിച്ചു, _”അറിയാം ,എനിക്ക്

എല്ലാ അറിയാം ,എല്ലാവരെയും അറിയാം !!_”

_”അതെന്താടി അങ്ങനെ ഒരു ടോക്ക് ഞാൻ അടിക്കാറില്ല കെട്ടോ?!”_

Updated: September 22, 2026 — 2:38 pm

Leave a Reply

Your email address will not be published. Required fields are marked *