അല്ലെങ്കിലും നമ്മൾ പോലും അറിയാതെ.. നമ്മളെ നോവിക്കാൻ മിടുക്കൻ ആണ് മോനിച്ചൻ..
ജെന്നിമിസ്സിനെ അറിയുന്നത്തിനും മുന്നേ ഞാൻ രണ്ട് പൊട്ടിച്ചിട്ടുണ്ട്…അതിന്റെ ഓക്കേ ബഹുമാനം ആണ്.. ഈ നാറി എന്നോട് കേറി വന്നപ്പോൾ മുതൽ കാണിക്കുന്നത്…
ഫിജോ :ഞാൻ ഇറങ്ങുവാ..നാളെ കോളേജിയിൽ കാണാം..പിന്നെ അവൻ ഇനി വരില്ല..എല്ലവർക്കു അത് അറിയാം….
മോനിച്ചനെ നോക്കി കൊണ്ട് പറഞ്ഞു..ഇറങ്ങി അവിടെ നിന്നും…
ചില ആളുകൾ ഉണ്ട് നമ്മൾ എത്ര സ്നേഹിച്ചു നിന്നാലും..തിരിച്ചു നമ്മടെ തന്നെ അടിച്ചു തന്നു…പണി ചോദിച്ചു മേടിക്കുന്നവർ..
മേരി ആൻ്റി : നിങ്ങൾ നന്നാകില്ല..
മോനിച്ചൻ :എല്ലാം കാര്യത്തിനും വർഗീസിനെ എതിർത്ത ജോമോൻ..ആ ചെക്കൻ്റെ കാര്യം വന്നപ്പോൾ മിണ്ടാതെ നിന്നില്ലേ..
മേരി ആന്റി :എൻ്റെ മോളെ ഓർത്ത്..അവൻ ഇറങ്ങി പോയി..ആ കുപ്പി ഇപ്പോൾ നിങ്ങളുടെ തല പൊളിച്ചേനെ…
മോനിച്ചൻ ഒന്നും പൊട്ടി ചിരിച്ചു…
ആന്റി മോനിച്ചനോട് ദേഷ്യപെട്ടു തുടങ്ങിയപ്പോൾ..
ജെന്നിമിസ്സ് സഗീതേ വിളിച്ചു റൂമിലേക്ക് പോയിരുന്നു…
സഗീതമിസ്സ് :ആരാ ശെരിക്കു ഫിജോ..
സംഗീത കോളേജ് വന്നിട്ട് 3 മാസം ആയിട്ടേയുള്ളും.. കോളേജിൽ ഒരു ഹീറോ പരിവേഷം ഉള്ള ഫിജോ..
സ്പോർട്സ്..ആർട്സ്..ഒന്നിലും ഇല്ല.. എന്നിട്ടും ഇത്രെയും ഫാൻസ് എങ്ങനെ…അവരും ചിന്തിക്കാതെ ഇരുന്നില്ല..
ജെന്നിമിസ്സ് :10 ക്ലാസ്സ് കഴിഞ്ഞു ഞാൻ പാലക്കാട് അമ്മ വീട്ടിൽ പോയി..പിന്നെ എന്നിക് ജോലി കിട്ടി ആണ് തിരിച്ചു വന്നത്…ജോയിൻ ചെയ്‌ത ആദ്യ ദിവസം ഫിജോ എന്നെ പ്രെപ്പോസ് ചെയ്‌തു…
ഞാൻ അരവിന്ദ് ഏട്ടനെ കുറച്ചു പറഞ്ഞു…
എൻ്റെ മുന്നിൽ നിന്നു ഒളിഞ്ഞു മാറി നടന്നില്ല എന്നെ കാണുബോൾ ഓക്കേ ഒരു ചിരി ഉണ്ടായിരുന്നു ആ മുഖത്തു… ഓണം സെലിബ്രേഷൻ കഴിഞ്ഞു അവനെ ഞാൻ വിളിച്ചു വിട്ടിൽ വന്നു..
പള്ളിൽച്ഛൻ വന്ന എഴുന്നേറ്റു നിൽക്കാത്ത എൻ്റെ അപ്പൻ… ഫിജോയെ കണ്ടു..ഇരുന്ന കസേര ഒഴിഞ്ഞു അവനും കൊടുത്തു… അന്ന് ഞാൻ കാര്യം തിരക്കിയില്ല…അവൻ്റെ പേരും പറഞ്ഞു ഞാനും അരവിദേട്ടനും പ്രേമിച്ചു നടന്നു…
ഫിജോ ഇത് അറിഞ്ഞ മുന്നത്തെ ദിവസം എന്റെ കല്യാണം കഴിഞ്ഞു…
സഗീതമിസ്സ് : ഞാൻ ചോദിച്ച ഉത്തരം ഇതു അല്ലെ…
ജെന്നിമിസ്സ് :നിക്കടോ ഞാൻ പറയാം…
ഫിജോ…ശെരിക്കും പേര് ഫ്രാൻസിസ് ജോമോൻ…പണ്ട് ഏഴാം ക്ലാസ്സിൽ വെച്ചു ഇവനെ ഒരു സാർ മാർപ്പാപ്പ എന്നു വിളിച്ചു…എന്തോ ചോദ്യം ചോദിച്ചു..ഇവൻ ഉത്തരം അറിയില്ലെന്ന് പറഞ്ഞു…ഗുണ്ടയുടെ മോൻ ഇടാൻ പറ്റിയ പേര്…ഫ്രാൻസിസ്..അങ്ങേരെ ഇവൻ കേറി അങ്ങ് അടിച്ചു..സ്‌കൂളിൽ നിന്നും ഇറങ്ങി…ടിസി കൊടുത്തു..അന്ന് തീരുമാനിച്ചു പഠിക്കാൻ ഒരു വാശി ആയിരുന്നു..പഠിക്കാത്ത പേരിൽ ക്ലാസ്സിൽ നിന്നു ഇറക്കി വിടരുത്…അവന്റെ അപ്പനോട് ഉള്ള കലിപ്പ് ഓരോതർ തീർത്തത് അങ്ങനെ ഓക്കേ ആണ്..സ്കൂൾ ടൈം അവൻ വെറും പാവം ആയിരുന്നു…വീട്ടിൽ ചെന്നപ്പോൾ അവന്റെ അമ്മച്ചി പറഞ്ഞതാ…
സഗീതമിസ്സ് :ഫാമിലി ഒക്കെ?..
ജെന്നിമിസ്സ് :5 മക്കൾ..ഇവൻ നടുക്കാതെ ആണ്..മൂത്ത രണ്ട് ചേട്ടന്മാരും..താഴെ അനിയത്തിയും അനിയനും…എന്താ ലൈൻ ഇടാൻ പ്ലാൻ ഉണ്ടോ മോളെ..
സഗീതമിസ്സ് :ചെ..അതിനു ഒന്നും അല്ല..
ജെന്നിമിസ്സ് :ആൾ കമ്മിറ്റിഡ് ആണ്…
തൻ്റെ ക്ലാസ്സിൽ ഉള്ള..ആന്മരിയ ടോമിയാ.. ബിൻസിജോമോൻ പെങ്ങളാ അവന്റെ ഒരേ ഒരു പെങ്ങൾ..
സഗീതമിസ്സ്:മരിയയോ..ആ കൊച്ചിന്റെ പുറകെ ആണലോ ക്ലാസ്സ് മുഴുവൻ…അത് പോട്ടെ..
ജെന്നിമിസ്സ് :ഇവൻ്റെ മുറപ്പെണ്ണ് എന്തോ ആണ് ആന്മരിയ..ഫാമിലി പ്രോബ്ലം..ഞാനും ആയി അത്ര ക്ലോസ് ആയായപ്പോൾ പറഞ്ഞതാ…അവന്റെ അപ്പനും…തമ്മിൽ അതികം സംസാരം ഇല്ല..സ്കൂളിൽ പഠിക്കുന്ന സമയം..അങ്ങേര് ഇവനെ എടുത്തുയിട്ട് അടിച്ചു..കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു…അമ്മച്ചി ഒരു പാവം ആണ്..പിന്നെ ആശചേച്ചി..മിയമോൾ…
