കാര്യം ജോമോനും വർഗീസും പ്രശ്നങൾ പറഞ്ഞു തീർത്തുവേങ്കിലും..എന്റെ പ്രതികാരം ഇപ്പോളും ബാക്കി ആണ്…
—————————————————————————
വിമാനം ഉയർന്നു പൊങ്ങി…
10വർഷം കഴിഞ്ഞു…വീണ്ടും നാട്ടിൽ ലേക്ക് ഞാൻ യാത്ര തിരിക്കും ആണ്..
ഫ്ലാഷ്ബാക്ക് …
“വിദ്യർത്ഥി ഐക്യം…സിന്ദാബാദ്..
…ഇങ്ക്വിലാബ് സിന്ദാബാദ്…
വിദ്യർത്ഥി ഐക്യം…സിന്ദാബാദ്”…
ഫിജോ : കോളേജ് തുറന്നില്ല..അതിനു മുന്നേ ഇവൻമാര് തുടങ്ങി..
ക്ലാസ്സിൽ കയറി ബെഞ്ചിൽ ഇരിക്കും മുന്നേ..ലോങ്ങ് ബെൽ അടിച്ചു..തുറുകാൻ വെച്ച ബുക്ക് അടച്ചു സാറും ഇറങ്ങി പോയി..പിന്നെ നമ്മൾ എന്തിനാ ഇരിക്കുന്നേ പുറത്തേക്കു ഇറങ്ങി..
രണ്ടാമത്തെ നിലയിൽ ആണ് ഞങ്ങളുടെ ക്ലാസ്സ്..പിള്ളേരു ഇറങ്ങി പോകുന്നതും നോക്കി
സ്റ്റൈർകേസിൽ ഇരിക്കുമ്പോൾ ആണ്..ജിത്തു വന്നു കൈയിൽ പിടിച്ചു വലിക്കുന്നെ..പിന്നെ അവന്റെ കൂടെ താഴേക്കു ഇറങ്ങി ചെന്നു…
ശ്രീജിത്ത് : നീ ഒന്നും സൂക്ഷിച്ചു നോക്കു..അതിൻ്റെ ഇടയിൽ രണ്ടെണ്ണം…
കോടിക്ക് ചുറ്റും നിന്നും മുദ്രാവാക്യം വിളിക്കുന്ന പിള്ളേരുടെ കുട്ടത്തിലേക്കും ചുണ്ടി കൊണ്ട് അവൻ പറഞ്ഞു…
ഫിജോ : നാണം ഇല്ലാത്തവന്മാര്..
ശ്രീജിത്ത്, ജോൺ, വിഷ്‌ണു, സോണി, എൻ്റെ കോളേജ് ഫ്രണ്ട്സ്…ഓർമവെച്ച കാലം തൊട്ട് കൂടെ ഉണ്ട്…
പക്ഷേ ഏഴാം ക്ലാസ്സിൽ വെച്ചു പലവഴിയിൽ ആയി..
ഒന്നിച്ചു വീണ്ടും പഠിക്കുന്നത് ഇപ്പോൾ ആണ്..ഏഴാം ക്ലാസ്സിൽ വെച്ചു പഠിപ്പ് മാത്രമേ വേറെ ആയിട്ടുള്ളൂ…ഈ കാലഘട്ടത്തിൽ ഉള്ള അലമ്പ് മുഴുവനും ഒന്നിച്ചായിരുന്നു…
ശ്രീജിത്ത് : നീ ഒരു നൂറു രൂപ താ…
ഫിജോ :പടത്തിനു പോകും ആണോ..അവൾ ഉണ്ടോ കൂടെ…
ശ്രീജിത്ത് :അവളുടെ വീട്ടിൽ സിനാ..
ശ്രീജിത്തിനും ഒരു പ്രേമം ഉണ്ട്…ഞങ്ങളുടെ ക്ലാസിലെ തന്നെ ഒരു പെൺകൂട്ടിയാണ്…
എൻ്റെ പോക്കറ്റിൽ നിന്നും നൂറുരൂപ എടുത്തു കൊടുത്തു..ക്യാഷ് കീട്ടിയപ്പോൾ ജിത്തും സ്ഥലം വിട്ടും…ജാഥ ആയിട്ട് പിള്ളേര് മുഴുവനും കോളേജിന്റെ വെളിയിലേക്കും പോയി..
“ടാ പുണ്യള്ള “…
എന്നോട് ഏറ്റവും അടുപ്പം ഉള്ള ആളുകൾ മാത്രം വിളിക്കുന്ന പേര് ആണ്…
ഫിജോ :ഗുഡ് മോർണിംഗ് ജെന്നി മേഡം..
ജെന്നിമിസ്സ് എന്റെ രണ്ടാമത്തെ പ്രണയം…
പതിവുപോലെ പോലെ സാരിയിൽ ആണ്..മാറിൽ പുസ്തകം ചേർത്ത് പിടിച്ചു എന്റെ അടുത്തേക്കും നടന്നു വന്നു…
സിമന്ത രേഖയിൽ കുങ്കുമം..നെറ്റിൽ ചന്ദനം..തലയിൽ തുളസികതിര്…കഴുത്തിൽ ഒരു കുരിശിന്റെ മാല…അങ്ങോട്ട് ചേരുന്നില്ല..അല്ലെ..
ജെന്നിമിസ്സ് :പടത്തിനു പോകും ആണോ..
അന്ന് ഞങ്ങൾക് ഉള്ള ഒരു എന്റർടൈൻമെന്റ്.. സിനിമ മാത്രം ആണ്.. ഒന്നെകിൽ കുമരകം പോണം… അല്ലെങ്കിൽ വല്ല മലയും കയറാൻ പോണം…കോളേജ് ഇല്ലെങ്കിൽ ശോകം ആണ്..
ഫിജോ : മിസ്സ് കൂടെ വരുവാണെങ്കിൽ പോകാം…
ജെന്നിമിസ്സ് :ഒരുത്തി ഉണ്ടാലോ..വിളിച്ചുകൊണ്ടു പോകണം..
മിസ്സ് എന്റെ അടുത്തേക്കും ചേർന്നു നിന്നും..ഷർട്ടിന്റെ ഞാൻ തുറന്നിട്ട രണ്ട് ബട്ടൻ ഇട്ടും..പിന്നെ പൊക്കി വെച്ചിരുന്ന മുടി.. കൈ കൊണ്ട് ഒരു സൈഡ്ലേക്കും ആക്കി..പുറകിലെക്ക് നിന്നും എന്നെ മൊത്തത്തിൽ ഒന്നും നോക്കി..
ഞാൻ അലമ്പി നടക്കുന്നത് ആൾക്ക് ഇഷ്ടം അല്ല..
ഫിജോ : മിസ്സ് ആകുബോൾ എല്ലാം അറിയാല്ലോ… ഞങ്ങൾ തുടങ്ങിയിട്ട് കുറച്ചു ആയതേ ഉള്ളല്ലോ..
മിസ്സ് നല്ല രീതിയിൽ പ്രേമിച്ചു നടന്നിട്ടു ആണ് കല്യാണം കഴിച്ചത്… അതിന്റെ ചിത്ത പേര് കേൾപ്പിച്ചിട്ടും ഉണ്ടെ… എന്റെ ഗുരു ആയതു കൊണ്ട് കൂടുതൽ പറയുന്നില്ല…എനിക്കും എന്ത് പറയാൻ അധികാരം പുള്ളിക്കാരി തന്നിട്ടുണ്ട്.. ഞാൻ അത് മോശം ആയിട്ട് ഉപയോഗിച്ചിട്ടില്ല..
ജെന്നിമിസ്സ് : നീ വീട്ടിൽ വരുന്നോ..
ഞാൻ കളിയാക്കിത് എന്ന് അറിയാംന്നത് കൊണ്ട് എന്റെ അടുത്തേക്കും നിന്നും കൊണ്ട് ചോദിച്ചു..
