ഫിജോ :മീൻ കറി ഉണ്ടോ..
മിസ്സിന്റെ അമ്മ കിടിലൻ ആയി മീൻ കറി വെക്കും…
എന്റെ പ്രേമം ആദ്യത്തെ ദിവസം തന്നെ പൊളിഞ്ഞത് കൊണ്ട്…ഒരു സഹോദരൻ എന്ന നിലയിൽ ആണ് മിസ്സ് എന്നെ കാണുന്നെ…ഞാൻ മടിയിൽ ഓക്കേ കിടന്നു ഉറങ്ങിയിട്ടുണ്ട്.. ഇവരെ മാത്രം ആണ് ഞാൻ വേറെ രീതിയിൽ നോക്കാത്തതും…എന്ന് വെച്ചു കാണുന്ന പെണ്ണുങ്ങളെ മുഴുവൻ ആ രീതിയിൽ നോക്കും എന്നല്ലാ..
ജെന്നിമിസ്സ് : നിന്നക് തരാൻ അളിയൻ ഒരു സാധനം കൊടുത്തു വിട്ടിട്ടുണ്ട്..
മിസ്സിന്റ ഹസ്ബൻഡ് പാവം ഒരു പാലക്കാടൻ നമ്പുരി ആണ്.. അതിന്റെ ആണ് മിസ്സിന്റെ നെറ്റിയില്ലേ ചന്ദന കുറിയും..തലയിലെ തുളസികതിരും…ഗൾഫിൽ വർക്ക് ചെയുന്നത് കൊണ്ട് ഇടക്കും എനിക്കും ഗിഫ്റ്റ് കിട്ടും..ഇത് ഇപ്പോൾ ഞാൻ അങ്ങോട്ട് ചോദിച്ചു വാങ്ങിയത് ആയിരുന്നു…
ഫിജോ :വന്നോ..മിസ്സ് നടന്നോ ഞാൻ അവരെ ഒന്നും കണ്ടിട്ട് വരാം..
മിസ്സ് സ്റ്റാഫ് റൂമിലേക്ക് പോയി…
മിസ്സിനെ കിടത്ത നഷ്ടം എന്റെ മനസിൽ ഇപ്പോളും ഉണ്ടോ..ഉണ്ടായിരിക്കും..
“ജെന്നിമിസ്സ്-അരവിന്ദേട്ടൻ”.. മിസ്സിന്റെ അപ്പൻ ജന്മചെയ്താൽ അടുക്കുന്നില്ല…നല്ല ജോലി ഉണ്ട്.. കുടുംബം.. പരസ്പരം.. സ്‌നേഹം..മതം തന്നെ അവിടെ വില്ലൻ..
അവസാനം ഞാൻ അതു അങ്ങ് നടത്തി കൊടുത്തു…
കോളേജ് ഗേറ്റിൻ്റെ അടുത്തേക് ചെന്നപ്പോൾ..തിരക്കി പോയ ആളുകളെ കിട്ടി…
ഫിജോ :രണ്ടു വിട്ടോ..
ബിൻസി :അതെ ചേട്ടാ..അന്നക്ക് പടത്തിനു പോയാൽ കൊള്ളാം എന്നുണ്ട്…
അവരുടെ ആദ്യ വർഷം ആണ് കോളേജിൽ..രണ്ടും പേരെയും ബൈക്കിൽ കൊണ്ട് വരാൻ പറ്റാത്ത കൊണ്ട് ബസിൽ ആണ് പോകുന്നെ…എനിക്കും ഒരു rx100 ബൈക്ക് ഉണ്ട്..സോണി ആണ് എന്റെ സഖാജാരി.. ഇന്നു അവൻ ലീവാ…
ഫിജോ :എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…
മരിയ :ഞാൻ വിളിച്ചാൽ ഫോൺ എടുക്കണം..
മരിയ ആയിട്ട് പ്രേമം തുടങ്ങിയിട്ട് ഒരു വർഷം ആകുന്നെയുള്ളൂ..അറിയാവുന്ന പെണ്ണ് ആയതു കൊണ്ട് ഞാൻ അവൾക്കും ഫ്രീഡം കൊടുത്തിട്ടുണ്ട്.. എന്നെ ചതിക്കില്ല എന്നാ വിശ്വാസം… അത് സത്യം എന്ന് കാലം തെളിച്ചു…കോളേജിൽ വെച്ച് പരസ്പരം ഒന്നുമില്ല.. കുറേ എണ്ണം അവളുടെ പുറകെ നടക്കുന്നുണ്ട്…അതികം ആർക്കും അറിയില്ല നമ്മടെ സ്വന്തം പെണ്ണ് ആന്നെന്നു…അതെ സമയം എന്റെ പെങ്ങൾ ആണ് ബിൻസി അറിയാമെന്നതു കൊണ്ട് ആരും അവളുടെ പുറെകെ ചെല്ലുന്നുമില്ല…
ഫിജോ: ഇന്നു ഇനി വേണ്ട..
മരിയ :നീ ഇങ്ങു വാ..അവളുടെ ഒരു ചേട്ടായി…
മരിയ..ബിൻസിയുടെ കൈയിൽ പിടിച്ചു നടന്നു പോയി..
ഞാൻ തിരിഞ്ഞു നടന്നു…വേറെ ഒന്നും കൊണ്ടല്ല.. പിള്ളേര് മുഴുവൻ ജാഥ ആയി പോയിട്ടുണ്ട്…പോലീസ് മേത്ത് കേറിയ.. അപ്പോൾ സമരം ആകും.. ഒറ്റ അടിക്കും.. ബസ് മുഴുവൻ ഓട്ടം നിർത്തും..പിന്നെ വീട്ടിൽ എത്താൻ കുറച്ചു പ്രയസം ആണേ..
മരിയ :അടുത്ത ബസ് പിടിക്കാം..
ബിൻസി : മൂവി?..
മരിയ :ചേട്ടായി അറിഞ്ഞാൽ അതു മതി..തത്കാലം ഒരു ഷേക് മേടിച്ചു തരും..
ബിൻസി :എന്നെ ഇട്ടു കളിപ്പിക്കാൻ തുടങ്ങി കുറെ ആയി കേട്ടോ..
മരിയ :നാത്തൂനെ പറയുന്നേക്ക് …സൺഡേ പോകാം..
ഞാൻ സ്റ്റാഫ് റൂമിന്റെ വാതികെ മൊബൈലും നോക്കി പോസ്റ്റ് അടിച്ചു നിന്നും..പിള്ളേരും മുഴുവനും വീട് പിടിച്ചു കാണും…
സഗീതമിസ്സ് : നമ്മടെ ആൾ വന്നു നിൽപോണ്ടാലോ..
ഞാനും ജെന്നി മിസ്സും നല്ല ക്ലോസ് എന്നു കോളേജ് മുഴുവൻ അറിയാം..എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ഒരുത്തനും മിസ്സിനെ പറ്റി മോശം പറയില്ല… ചില മിസ്സും മാർക്ക് അതിൽ അസൂയ ഉണ്ട് തന്നു…
ജെന്നിമിസ്സ് : ഞാൻ വീട്ടിൽ ലേക്ക് വിളിച്ചു…
സഗീതമിസ്സ് : ക്ലാസ്സിൽ പോലും അതികം കയറില്ല.. എക്‌സാം റിസൾട്ട് വന്നാൽ ഇവൻ ടോപ്പർ..
ജെന്നിമിസ്സ് : എന്നിക്ക് ആദ്യ ദിവസം ലവ് ലെറ്റർ തന്ന ആളാ..പിന്നെ എന്റെ ഏറ്റവും ബെസ്റ്റ് അവൻ ആയി..
