കുരിശു മാല..സ്വർണത്തിന്റെ പാദസരം..കുഞ്ഞി റിങ് മോഡൽ കമൽ…മുട്ടിന്റെ താഴെ മാത്രം എറക്കം ഉള്ള പാവട..ലേഡീസ് ഷർട്ട്…തലയിൽ തട്ടം പോലെ ഷോളും…ഷോൾ മിക്കവാറും തോളിൽ തന്നെയിരുന്നു…ഷോൾഡർ വരെ വെട്ടിയിട്ട മുടി… വെള്ള മുത്തുംപിടിപ്പിച്ച റാ…സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ശരീരത്തെ ചെമ്പൻരോമങ്ങൾ…കഴുത്തിന്റെ ഇടതു വശത്തെ കാക്ക പുള്ളി…നിറം കൊടുക്കാതെ വെട്ടി മനോഹരം ആക്കിയാ കൈ കാലിലെ നഖങ്ങൾ…
ഒരു പതിനാറു വയസ്കാരനും ഇത് ഓക്കേ ധാരാളം അല്ലെ…പ്രേമം അല്ല..ഒരു കൊതി…
അവളുടെ മുഖത്തെ പറ്റി ഞാൻ പറയില്ല…
ആ മുഖത്തും നോക്കിയിരുന്നെങ്കിൽ..ഞാൻ കേറി കിസ്സ് അടിച്ചേനെ…
പത്തു ദിവസം കൊണ്ട് അതു വരെയുള്ള അവളുടെ ലൈഫ് മുഴുവനും എന്നോട് പറഞ്ഞു…ജോമോന്റെ മകൻ എന്നാ കുറ്റം അവൾ എന്നിൽ കണ്ടില്ല…
പിന്നീട് ഞങ്ങൾ കണ്ടിട്ടില്ല…
എന്റെ മനസിൽ ഒരു പതിനേഴുകാരിയാണ് ജിൻസി…
ജിൻസിയെ പോലെ കുറെ പേരെ കണ്ടിട്ടുണ്ട്…അപ്പോളും തോന്നിയത് ഒരു കൊതിയാണ്..കുറച്ചു സമയം എന്റെ മാത്രം ആയാൽ തീരാവുന്ന കൊതി..
പ്രണയം അവളോട് മാത്രം തോന്നിയ ഒരു വികാരം ആണ്…അവളോട് മാത്രം…
ജോബിൻ എന്റെ കൈയിൽ പിടിച്ചു..ഞാൻ എവടെ മൈൻഡ് ചെയുന്നു…ജിൻസിയെ മനസിൽ ഓർത്തുരിക്കുന്ന…
പെട്ടന്ന് അവന്റെ നേരെ ഞാൻ നോട്ടം മാറ്റി..
ഈ മണ്ടനും അവളും ആയിട്ട്…
ആലോചിക്കുബോൾ തന്നെ എന്തോ പോലെ…
ചുറ്റും ഒന്നുനോക്കി…എന്നോട് കെഞ്ചുന്ന പോലെ അവൻ വീണ്ടും പറഞ്ഞു…
ജോബിൻ :ഡാ മോനെ..നീ കൂടെ കൈവിട്ട ഞാൻ എന്ത് ചെയ്യും…
ഒളിച്ചു ഓടണം പിള്ളേച്ചാ എന്നു പറയാൻ നാവ് പൊങ്ങിയതാ…
സെയിം ടൈം എന്റെ മൊബൈൽ റിങ് ചെയ്‌തു…
ഞാൻ അവന്റെ കൈവിട്ടേച്ചു മൈബൈൽ എടുത്തു…
മരിയ : ഞങ്ങൾ കുരിശുയാടി ആയി…
ഫിജോ :ഞാൻ വരുന്നു…
കോൾ കട്ട് ചെയ്തു…വീണ്ടും ജോബിനെ നോക്കി..
ഇന്നലെ രാത്രിയിൽ സിനിമിക്ക് പോകുന്ന കാര്യം പറഞ്ഞുയിരുന്നു അന്നമ്മ…കുറച്ചു കാലം ആയിട്ട് എന്റെ റിലെ കട്ട് ആയി പോകുന്നുണ്ട്…ആവിശ്യം ഉള്ളത് ഓക്കേ മറന്നു പോകും..വേണ്ടാതെ കാര്യം ഓക്കേ ഓർത്തുയിരിക്കും…അത് പോലെ ഇപ്പോൾ ഓർത്തത് ആണ് ജിൻസിയെ…
ഫിജോ :പടത്തിനു പോകാം…
ജോബിൻ :എന്നിക് ബൈക്ക് പറ്റില്ല…
ഇവൻ ഇങ്ങനെയാണ് സ്വന്തം കാര്യം…എന്നാൽ നീ ഷാനുവിനെ കൂടെ വിളിക്കും ആൽബിന്റെ കാർ ഉണ്ടല്ലോ ഞായറാഴ്ച അല്ലെ..അത് ഒന്നും പറയില്ല…
ഫിജോ :ആൽബിന്റെ കാർ ഉണ്ട് നീ ഡ്രസ്സ് മാറ് …ഡാ ഷാനു..ഷാനു..
ഷാരോൺ :എന്നാ ചേട്ടാ..
എന്റെ വിളി കേൾക്കാൻ കാത്തു നിന്നത് പോലെയിരുന്നു അവന്റെ എൻട്രി..
പെരുന്നാൾ സ്പെഷ്യൽ ഓക്കേ റെഡി ആകുബോൾ സമയം ഒരുപാട് വെക്കും…എന്തെകിലും ആവിശ്യം ഉണ്ടെകിൽ..ആൽബിൻ ഓടിക്കോളും..പെണ്ണുങ്ങൾ മാത്രം ആയിട്ടു സിനിമയ്ക്കു പോയാലും ശെരിയാകില്ല..
ഫിജോ :റെഡി ആകും ഒരു പടത്തിനു പോകാം..
അവനോടും കാര്യം പറഞ്ഞു…ഞാൻ റൂമിൽ കേറി ഒരു പാന്റ് എടുത്തു ഇട്ടും… എന്റെ പേഴ്‌സ് എടുത്തു നോക്കി പോക്കറ്റിൽ വെച്ച്.. രണ്ട് അഞ്ചുറിന്റെ നോട്ട് ഇരുപോണ്ട്…അമ്മച്ചി പെരുന്നാൾ ഡ്രസ്സ് എടുക്കാൻ തന്ന ക്യാഷ്… എവടെ.. ഇന്നു പെരുന്നാൾ കഴിയും…
അടുക്കളയിൽ പോയി ആശചേച്ചിയുടെ ഓകത്തു ഇരുന്ന മിയമോളെ എടുത്തു…ചേച്ചി നല്ല പണിയിൽ ആണ്..പെണ്ണിനെ പിന്നെ രാവിലെ തന്നെ കുളപ്പിച്ചു.. കണ്ണ് എഴുതി..നെറ്റിൽ ചന്ദന കുറിയൊക്കെ തൊട്ട് ഇരുത്തും..ആശചേച്ചി..
ആശചേച്ചി :നിന്റെ പെണ്ണ് രാവിലെ വന്നിട്ടുണ്ടായിരുന്നാലോ…
ഫിജോ :അവൾ എന്ന് ആണെകിലും..കേറി വരണ്ട വീട് അല്ലെ…
ആശചേച്ചിക്ക് അന്നമ്മയോട് എന്തോ കലിപ്പ് ഉണ്ട്..
ഞങ്ങളുടെ സംസാരത്തിന്റ ഇടയിൽ അവളുടെ പേര് വരുബോൾ ചേച്ചി പുച്ഛം ഇട്ടാണ് നിൽകുന്നേ..
