Obsession with Jenni – 3 6

 

ഫിജോ :ടാ നിൻ്റെ അമ്മാവൻ്റെ പ്ലാൻ ആണ്..രാവിലെ സമരം നടത്തി ഫിൽപ്പിന്റെ ബാർ അതിന്റെ ഇടയിൽ അടിച്ചു പൊളിച്ചു…നിന്നെ സബ് ജയിൽ ഇട്ടു രണ്ട് തല്ലു ഓക്കേ തന്നു.. യുത്ത് വിംഗ് ആകാൻ നോക്കി…എൻ്റെ മുന്ന് ഇടി കൊണ്ട് മുഴുവൻ പൊളിഞ്ഞു..

 

അത്രയും പറഞ്ഞു ഞാൻ…അവനെ വേഗം ഒഴുവാക്കി…

 

ഉണ്ണി സാറിൻ്റെ ബൈക്ക് കൊണ്ടു കൊടുത്തു..

 

നാട്ടിൽലേക്ക് പോകാൻ ബസ് കാത്തുരിക്കുമ്പോൾ ജെന്നിമിസ്സിൻ്റെ കോൾ വന്നത്..കോളേജ് ടൗണിൽ ആണ്.. ഞങ്ങളുടെ വീട് കുറച്ചു ഉള്ളിലേക്ക് കയറിയാണ്..

 

ജെന്നിമിസ്സ് :ടാ..സംഗീതയും നീയും ആയി എന്താ പ്രശ്നം…

 

ഫിജോ :നാളെ എല്ലാം പറയാം ഞാൻ കുറച്ചു ബിസി ആണ്…

 

കോൾ കട്ട് ചെയ്തു..

 

ജെന്നി മിസ്സിന്റെ കോൾ വരുന്നതിനും 15 മിനിറ്റ് മുമ്പ്…എന്നെ ബസ് സ്റ്റോപ്പിൽ ആകാൻ..ഉണ്ണി വന്നിരുന്നു…

 

ഉണ്ണി :ടാ നിന്റെ ജെന്നിമിസ്സിന്റെ കാർ അല്ലെ അതു..

 

ഞങ്ങളുടെ മുന്നിലൂടെ ക്രോസ്സ് ചെയ്ത കാർ ചുണ്ടി ഉണ്ണി എന്നോട് ചോദിച്ചു…

 

ഫിജോ : അതേലോ…

 

ഉണ്ണി : അതിൽ ഇരുന്ന പെണ്ണ് കഴിഞ്ഞ ദിവസം ഓഫീസിൽ വന്നു…നിയസിൻ്റെ കേസിന്റെ ഡീറ്റെയിൽസ് മുഴുവൻ മേടിച്ചു പോയിയിരുന്നു…

 

ഫിജോ :ഇവരുടെ ഡീറ്റെയിൽസ് എന്നിക്കു വേണം…

 

ഉണ്ണി :എന്നാടാ.. പ്രശ്നം ആകുമോ…പുതിയ വല്ലതും ആണോ..

 

ഫിജോ :സാർ ഡീറ്റെയിൽസ് എടുത്തു താ…

 

ഞാൻ അടുത്ത ബസ് പിടിച്ചു…കുരിശു അടിയിൽ തന്നെ എന്റെ ബൈക്ക് ഉണ്ടായിരുന്നു…

 

വീട്ടിൽ വന്നു…ഒരു കുളി കഴിഞ്ഞു കമ്പ്യൂട്ടർ ഓൺ ആക്കി…ഇമെയിൽ എടുത്തു…

 

“സംഗീത…എറണാകുളംനോർത്ത്…അച്ഛൻ രാഘവൻ…സഹോദരൻ ഗോപകുമാർ “…

 

സംഗീത മിസ്സിന്റെ ഫോട്ടോ ഉൾപ്പെടെ..ഉണ്ണി ഫയൽ എനിക്കും അയച്ചു തന്നു…

 

ഫിജോ :ഗോപാകുമാർ??…

 

എന്നിക്ക് ഈ പേര് അറിയാം…ഞാൻ ആലോചനയിൽ മുഴുകി..

 

മൈബൈൽ റിങ് ചെയ്തു…ഞാൻ സ്പീകറിൽ ഇട്ടു…

 

ജെന്നിമിസ്സ് :ടാ സംഗീത വീണ്ടും വിളിച്ചു…

 

ഗോപകുമാർ എന്നാ പേരും..ഞാനും തമ്മിൽ ഉള്ള ബന്ധം ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു…

 

ഫിജോ :നാളെ ലീവ് ആണ് എന്നു പറയാൻ അല്ലെ..

 

ജെന്നിമിസ്സ് : നിന്നക് എങ്ങനെ മനസിൽ ആയി…

 

ഞാൻ കോൾ കട്ട് ചെയ്തു..

 

വെറുതെ സ്ഥലം മാറ്റം വാങ്ങി വന്നത് അല്ല അവൾ… എന്നെ ഉണ്ണിയുടെ കൂടെ ഇന്നു കണ്ടിരിക്കണം..ഞാൻ തേടി ചെല്ലും എന്ന് അവൾക്കും തോന്നി കാണും…

 

എൻ്റെ മൊബൈൽ വീണ്ടും ബിസി ആയി…

 

അനന്ദു :പറ മോനെ…

 

ഫിജോ :ഗോപകുമാർ… നിയസിൻ്റെ കൂടെ മിസ്സിംഗ് ആയ കേസ്…

 

അനന്ദു :ടാ..അതു ഓക്കേ ക്ലോസ് ചെയിതു ഇല്ലേ..

 

ഫിജോ :അവൻ നിൻ്റെ അടുത്ത് എവിടെയോണ്ട്..ഒന്നും തപ്പ്…

 

ഞാൻ മൊബൈൽ താഴെ വെച്ചില്ല..

 

“ഇവൾക് വേറെ ജോലി ഇല്ലേ”…

 

📲 മരിയ :വീട്ടിൽ വന്നോ…

 

ഫിജോ :അതെ നാളെ എറണാകുളം പോയാലോ..

 

മരിയ :ശെരിക്കു?..

 

ഫിജോ : ഏഴു മണി…

 

മരിയ :എന്താ പെട്ടന്ന്..

 

ഫിജോ :നാളെ പറയാം…

 

മരിയ : ഉമ്മ ..

 

ഫിജോ :ഉമ്മാ…

 

ഫിജോ: നാളെ രാവിലെ ഒരുങ്ങി നിന്നോ

 

മരിയ : എന്തിനാ…മിസ്സിൻ്റെ കൂടെ പോയെ…

 

ഫിജോ : ഗുഡ്‌നെറ്റ്…

 

അവളോട് കൂടുതൽ സംസാരിക്കാൻ നിക്കാതെ..ഗോപകുമാറിന്റെ കേസ് ഡീറ്റെയിൽസ് ഞാൻ നോക്കി…

 

—————————————————————————

 

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു.. ഞാൻ അവളുടെ വീട്ടിലേക്കും പോയി ആണ് വിളിച്ചത്…

 

മരിയ :ഇതിൽ ആണോ..പോകുന്നെ…

 

എൻ്റെ പഴയ മോഡൽ rx 100 നെ ഒന്നും പുച്ഛിച്ചു എങ്കിലു… ഞാൻ ഒന്നും ചിരിച്ചു കാണിച്ചു കൊടുത്തു…അവൾ എന്റെ കൂടെ ബൈക്കിൽ കയറി…

 

ടൗണിൽ വന്നു ഉണ്ണിയുടെ കാർ എടുത്തു..യാത്ര തുടങ്ങി..

 

മരിയ :എന്തിനാ മിസ്സിൻ്റെ വിട്ടിൽ പോയത്…

 

ഫിജോ :ഒരു കുപ്പി മേടിക്കാൻ..

 

മരിയ :ആരെക്കോ ഉണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *