—————————————————————————
ശിവദാസ് : ഒർജിനൽ ആണോടാ..
ഞാൻ കൊടുത്ത കുപ്പി നോക്കി അങ്കിൾ ചോദിച്ചു.. അതിന്റെ തലഭാഗം രണ്ട് തട്ട് തട്ടി.. തുറന്നു ഒന്നും മണത്തും നോക്കി…
ഫിജോ :100%…
എത്ര കണ്ടും പറഞ്ഞാലും..ഓസിനു അടിക്കുന്ന സ്വഭാവം ശിവദാസ് മാറ്റാൻ പോകുന്നില്ല..
ശിവദാസ് :നിന്റെ പയ്യൻമാർ ഉണ്ണിയുടെ കൂടെ ഉണ്ട്…
ഫിജോ :ഇവിടെ നിന്നും അങ്ങോട്ട് ആണ്,..
സാറിനോട് ബൈ പറഞ്ഞു ഞാൻ ഇറങ്ങി..എന്റെ ബൈക്ക് കോളേജിൽ ആയി പോയത് കൊണ്ട്…മുന്നിൽ കണ്ട ഓട്ടോക് കൈ കാണിച്ചു… ഓട്ടയിൽ കായറി..
ഫിജോ :ടൌൺ പോലീസ് സ്റ്റേഷൻ…
ഓട്ടോകാരൻ :ഫിജോ അല്ലെ…
ഇത് ഇപ്പോൾ എന്താ അടുത്തത്…
ഫിജോ : അതെ..
ഓട്ടോക്കാരൻ : ഞാൻ ജയന്റെ അച്ഛൻ ആണ്..
ഫിജോ :ഓ..
ഓട്ടോക്കാരൻ :മോൻ വിചാരിച്ചാൽ..ഒരു ജോലി..
ഫിജോ :ആയോ ചേട്ടാ..അപ്പനും ചേട്ടനും ഓക്കേ ആണ് ബിസിനസ് നോക്കുന്നെ..
ഓട്ടോക്കാരൻ : രാഷ്ട്രീയം കളിച്ചു.. അവസാനം കേസ് കഴിഞ്ഞു RK കൈ ഒഴിഞ്ഞു..ഇപ്പോൾ വീട്ടിൽ ചുമ്മാ ഇരുപ്പ് തന്നെ ആണ്…
ഫിജോ :ഞാൻ പറഞ്ഞു നോകാം ചേട്ടാ…
എന്നെ ഇറക്കി ക്യാഷ് വാങ്ങാതെ അയാള് പോയി…
ഈ ജയൻ എന്ന് പറയുന്നവൻ ഞങ്ങളുടെ കോളേജിൽ കാണിക്കാതെ തോന്നിവാസം ഇല്ലേ…
ഞാൻ ഉണ്ണിയുടെ ഓഫീസ് റൂമിലേക്ക് കയ്റും മുമ്പ് ചുറ്റും ഒന്നും നോക്കി…കോളേജ് അലമ്പ് ടീം മുഴുവൻ ഉണ്ട്..കുട്ടത്തിൽ നമ്മടെ ചങ്ക് ബ്രോസും…
ഉണ്ണിയുടെ റൂമിലേക്ക് കയറി ചെല്ലുമ്പോൾ..അവൻ ഫോണിൽ ആരോടോ സംസാരിച്ചു നില്കും ആയിരുന്നു…
ഉണ്ണി : കൊണ്ട് പോകോ..
ഞാൻ അവന്റെ റൂമിലേക്ക് കയറി ചെന്നപ്പോൾ തന്നെ..ഫോൺ മാറ്റി പിടിച്ചു കൊണ്ട് പറഞ്ഞു…
ഫിജോ :നീയും പുറത്തേക് ഒന്നും വാ…
കാര്യം നമ്മടെ ദോസ്ത് ആണ്..അവൻ ഇരിക്കുന്ന പൊസിഷൻ നമ്മൾ മാനിക്കണം…
ഉണ്ണിയും എന്റെ കൂടെ വന്നു…
എന്നെ കണ്ടു..ജോണും..വിഷ്ണുവും എഴുന്നേറ്റു..
ഞാൻ കേറി വന്നപ്പോൾ തന്നെ ജിറ്റോ സൈഡ് ആയിരുന്നു… പിന്നെ എന്റെ മനസിന്റെ നന്മ കൊണ്ട് അവനെയും വിളിച്ചു…
ഫിജോ : ടാ ജിറ്റോ നീയും വാ…
തറയിൽ ഇരുന്നവനെ നോക്കി..ഞാൻ വിളിച്ചു…എവടെ..പൊട്ടൻ…
ജിറ്റോ :ഞാൻ എന്തിനും വരണം..
ഉണ്ണി : വിളക്കുന്നെ കെട്ടിലെ ഇറങ്ങി പോടാ..
അനങ്ങി ഇല്ലവൻ..പിടിച്ചു വെച്ചിരിക്കുന്ന കുറച്ചു പേരും ശബ്ദം ഉണ്ടാക്കി തുടങ്ങി…
നേതാവ് :അത് എന്തു നിയമം ആണ് സാറെ..
ഉണ്ണി :ടാ ചെക്കാ നിന്നോട് പോകാൻ പറഞ്ഞു…
നേതാവ് :ഭിഷണി ആണോ സാറെ..
ഉണ്ണി :ടാമോനെ വീട് പിടിക്കും..ഇവന്മാരും മിക്കതും സബ് ജയിൽ ആണ്..
ജിറ്റോ നിവർത്തി ഇല്ലാതെ എൻ്റെ കൂടെ വന്നു…
വിഷ്‌ണു..ജോൺ..രണ്ടിനേം പറഞ്ഞു അയച്ചു…ഇങ്ങോട്ട് ഒന്നും പറയണ്ട വീട്ടിൽ പോകാൻ പറഞ്ഞു…ഈ മണ്ടൻമാര് ഇതിന്റെ ഇടയിൽ കേറിയത് എന്തിനാണ് അന്നും ഇപ്പോളും അറിയില്ല…
അവർ പോയി കഴിഞ്ഞു..ഞാൻ മാറി നിന്ന ജിറ്റോയെ പോയി വിളിച്ചു…
ഫിജോ :നിന്നോട്..സമരത്തിൻ്റെ ഇടയിൽ കയറാൻ പറഞ്ഞെതു ആരാ…
ജിറ്റോ :അപ്പൻ..
ഫിജോ :നീ ഈ ബൈക്ക് എടുക്കു…
ഉണ്ണി സാറിൻ്റെ ബൈക്ക് ചുണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
ഞങ്ങൾ രണ്ടും ബൈക്കിൽ കയറിയിരുന്നു…ഞാൻ കൈയിലെ താക്കോൽ അവനും കൊടുത്തു..ജിറ്റോ ബൈക്ക് എടുത്തു…
വേറെ ഒന്നും കൊണ്ടല്ല..പോലിസ് സ്റ്റിക്കർ ഓടിച്ച ബൈക്ക് ആണ്..താക്കോൽ കൈയിൽ കൊടുത്തൽ.. എന്നെയും തള്ളിയിട്ട് അവൻ ബൈക്കും കൊണ്ട് പോയി വല്ല കള്ളത്തരവും കാണിക്കും..
റോഡിൽലേക്കും ഇറങ്ങി കഴിഞ്ഞു..ഞാൻ അവന്റെ തോളിൽ കൈ വെച്ചപ്പോൾ ആൾ കുറച്ചു കലിപ്പ് ആയി…
ജിറ്റോ :എന്നിക്ക് നിന്നെ പേടി ഒന്നും ഇല്ല കേട്ടോ..
ഫിജോ :ഞാൻ പേടിക്കാൻ പറഞ്ഞാ മോനെ..
