ഞാൻ പറഞ്ഞില്ലേ ബുദ്ധി പണ്ടേ ഇല്ലാത്തവൻ ആണ്.. പോയി പിടിച്ചോണ്ട് വരാതാ എണ്ണിയും ഇല്ല…
ജിറ്റോ :എങ്ങോട്ടാ..
ഫിജോ : കോളേജ്..
ജിറ്റോക്ക് നല്ല അനുസരണ ഉള്ളത് കൊണ്ട് പിന്നെ ഒന്നും ചോദ്യംച്ചില്ല..
ഞങ്ങൾ കോളേജ് എത്തി..
ഫിജോ :വാടാ..
ജിറ്റോയോട് പറഞ്ഞു…മതിൽ ചാടി അകത്തു കയറി.. എന്റെ പുറകെ അവനും വന്നു…
ജിറ്റോ : എങ്ങോട്ടാ എന്നെ കൊണ്ട്..
ഫിജോ :നിന്നക് ഇടി കൊടുത്തു ശീലം ഉണ്ടോ..
വേറെ ഒന്നു അല്ല അളിയന്റെ പുറം ചെണ്ടക് തുല്യം ആണ് ..ഇവൻ തലവെക്കാത്ത എണ്ണി ഒന്നും ഇല്ല..അത് കൊണ്ട് ആഴ്ച അവസാനം ആരെങ്കിലും കൊടുക്കും…
ഞാൻ അവനെയും കൂട്ടീ യുവജന സംഘടനകൾക്കും വേണ്ടി കോളേജ് കൊടുത്തു ഇരിക്കുന്നു മുറിയിൽ കയറി..
ഫിജോ :ഇത് എല്ലാം കൂടെ കത്തിച്ചാൽ കോളേജ് നീ കത്തില്ലേ അഭിയേട്ട…
അഭിരാം :നീയും കൂടുന്നോ…
കൈയിൽ പെട്രോൾ നിറച്ച കാൻസ് ആയിട്ട് നിക്കുന്നയിരുന്നു…അഭിരാമും കൂട്ടുകാരും.. കോളേജ് കഴിഞ്ഞിട്ട് വർഷം കുറെ ആയി.. ഇപ്പോളും പാർട്ടി.. എന്ന് പറഞ്ഞു.. കേറി ഇറങ്ങി നടക്കും ആണ്…
ഫിജോ :എന്നെ താങ്ങുവോ നീ…
എന്റെ തോളിൽ കിടന്ന ബാഗ്.. ഞാൻ ജിറ്റോയുടെ കൈയിൽ കൊടുത്തു…ജിറ്റോ ഇവൻ എന്ത് മൈര് കാണിക്കാൻ പോകുന്നപോലെ എന്നെ നോക്കി…
അഭിരാം :ഇറക്കും മതി ആണ്…ഇന്ന് രാത്രി തിരിച്ചു പോകും..
അവന്റെ കൂടെ ഉള്ളവരെ ചുണ്ടി കൊണ്ട് എന്നോട് പറഞ്ഞു… അവമാർ അപ്പോളേക്കും.. കൈയിൽ കരുതിയ ആയുധങ്ങൾ എടുത്തു.. എന്റെ നേരെ ഓടി വന്നിരുന്നു…
മുന്നിൽ ഓടി വന്നവനെ.. എന്റെ ഇടത്തെ കൈ കൊണ്ട് കഴുത്തിൽ കുത്തി പിടിച്ചു പൊക്കി…അവൻ്റെ കൈയിൽ ഉള്ള വാൾ..വലതു കൈ കൊണ്ട് പിടിച്ചു വാങ്ങി ഞാൻ… പിടികൊണ്ട് അവന്റെ നെറ്റിയുടെ സൈഡിൽ അടിച്ചു…കൈ കഴുത്തിൽ നിന്നും വിട്ടപ്പോൾ ബോധം പോയി അവൻ താഴെ കിടക്കുന്നു…
കുട്ടത്തിൽ ഏറ്റവും സൈസ് ഉള്ളവനെ തന്നെ ഒറ്റ കൈയിൽ പൊക്കിയപ്പോൾ..ഓടി വന്നവമാരുടെ കിളി പോയിരുന്നു…
പുറകെ ഒന്നിച്ചു വന്ന രണ്ടും പേരെ… ഞാൻ മുന്നോട്ട് ആഞ്ഞപോൾ… എന്റെ വയറിൽ പിടിച്ചു പുറകോട്ട് വീഴുതൻ അവമാർ നോക്കി…രണ്ടിന്റേം കഴുത്തിൽ ചുട്ടിപിടിച്ചു എന്റെ കക്ഷത്തിൽ വെച്ച് ഞെരിച്ചു കൊണ്ട് ഞാൻ താഴേക്ക് ഇരുന്നു..പുറകിലെ ബാക്ക് റോൾ അടിച്ചു ഞാൻ എഴുന്നേറ്റു നിന്നും..രണ്ടും എന്റെ കൈയിൽ കിടന്നു കറങ്ങി പൊങ്ങി നിന്നും എന്റെ മുന്നിൽ ക്രോസ്സ് ആയിട്ട് വീണു…
അഭിരാം എൻ്റെ നേരെ ഓടി വന്നു..താഴെ കിടക്കുന്നവന്റെ പുറത്തു ചവിട്ടി ഞാൻ ഉയർന്നു ചാടി അഭിരാമിനെ നെജിൽ ചവിട്ടി ഇട്ടു…അവന്റെ കൈയിലെ വാൾ തറയിൽ പതിച്ചു…
5 മിനിറ്റ് പോലും എടുത്തു ഇല്ല.. അവന്റെ ഒരു ഇറക്കുമതി…
തിരിഞ്ഞു നോക്കിയപ്പോൾ.. ജിറ്റോ എന്നെ നോക്കി.. ഒരു വളിച്ച ചിരി ചിരിച്ചു…
അവനു തോന്നി കാണും.. കഴിഞ്ഞ ദിവസം..കോളേജ് പിള്ളേരും മുഴുവൻ അലമ്പ് കാണിച്ചപ്പോൾ.. ഇടയിൽ കയറാതെ ഇരുന്നവൻ തന്നെ ആണോ…
അവന്റെ മുന്നിൽ നില്കുന്നത് എന്ന്..
ഞാൻ കോളേജിൽ ഒറ്റ തല്ലേ ആളുകൾ കണ്ണേ ഉണ്ടാക്കിട്ട് ഉള്ളു..അത് എന്റെ ആദ്യത്തെ കോളേജ് ദിവസം ആയിരുന്നു…
അഭിരാം : മതിയാട നിർത്തും..
എന്റെ ചവിട്ടും കൊണ്ട് താഴെ കിടന്ന അഭിരാം..ഞാൻ മുന്നിലേക്ക് ചെന്നപ്പോൾ പറഞ്ഞു..
ഫിജോ : ഒറ്റ ഇടി കൊള്ളാൻ അവതും ഇല്ലേല്ലോ…ആരുടെ കൊട്ടേഷൻ ആണ്…
എൻ്റെ നേരെ വന്ന നാല് പേരും..തഴെ കിടന്നു എഴുന്നേക്കാൻ പാട് പെടുന്നു…പറയാതെ വേറെ നിവർത്തിയില്ല അവനും..
അഭിരാം :RK…
എന്നിക്ക് രാഷ്ട്രീയ കളിയിൽ താല്പര്യമില്ലത കൊണ്ട്…
ഞാൻ ജിറ്റോനെ കൊണ്ട് പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങി…
ഫിജോ:എൻ്റെ ബൈക്ക് എടുത്തോ കുരിശു അടിയുടെ അടുത്ത് വെച്ച മതി…
ജിറ്റോ :ഇവടെ ഇങ്ങനെ നടക്കു എന്നു..നീ എങ്ങനെ അറിഞ്ഞു..
