പാപശൽഭം – 16 6അടിപൊളി  

“അല്ല, ഏട്ടൻ ഇന്ന് ലഞ്ച് കഴിച്ചോ? അതോ ഇന്നും ആ കടും കാപ്പി തന്നെയാണോ ശരണം?”

“ഇന്ന് ലഞ്ച് കഴിക്കാൻ സമയം കിട്ടിയില്ല മോളൂ, ഇവിടെ കുറച്ച് തിരക്കിലായിപ്പോയി,” രോഹിത് കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് പറഞ്ഞു. “കാരണം… ഞാൻ മറ്റന്നാൾ ഇവിടെനിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്.

തിങ്കളാഴ്ച മുതൽ മുംബൈയിൽ വെച്ച് ഞങ്ങളുടെ ഏഷ്യ-പസിഫിക് ബിസിനസ്സ് സമ്മിറ്റ് നടക്കുന്നുണ്ട്. അഞ്ചാറു ദിവസം ഞാൻ മുംബൈയിലുണ്ടാവും.”

‘ഞാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്!’

ആ വാചകം കേട്ട നിമിഷം ജസ്നയുടെ കൈകൾ പുതപ്പിൽ മുറുകി. അവളുടെ നെഞ്ചിടിപ്പ് ഒറ്റയടിക്ക് ഇരട്ടിയായി!

ഇത്രയും നാൾ പതിനായിരക്കണക്കിന് മൈലുകൾക്കപ്പുറം, പത്തര മണിക്കൂർ സമയവ്യത്യാസത്തിൽ മറ്റൊരു ലോകത്തിരുന്ന മനുഷ്യൻ—ഇതാ മറ്റന്നാൾ മുതൽ താൻ ശ്വസിക്കുന്ന അതേ വായു ശ്വസിച്ച്, താൻ കാണുന്ന അതേ സൂര്യന്റെയും ചന്ദ്രന്റെയും കീഴിൽ, ഇതേ ഇന്ത്യൻ മണ്ണിൽ ഉണ്ടാകാൻ പോകുന്നു!

ആ ചിന്ത തന്നെ അവളുടെ സിരകളിലൂടെ വല്ലാത്തൊരു ചൂട് പടർത്തി.

“സത്യമായിട്ടും ഏട്ടാ?! ഏട്ടൻ ഇന്ത്യയിലേക്ക് വരുന്നുണ്ടോ?!” അവളുടെ ശബ്ദത്തിലെ ആവേശം മറച്ചുവെക്കാൻ അവൾക്ക് കഴിഞ്ഞതേയില്ല. ” ഇക്ക പറഞ്ഞതേയില്ലല്ലോ എന്നോട്!”

“അവനോട് ഞാൻ ഇന്ന്

വൈകുന്നേരമേ പറഞ്ഞുള്ളൂ മോളൂ,” രോഹിത് വളരെ സ്വാഭാവികമായി പറഞ്ഞു. തുടർന്ന് അയാൾ വളരെ തന്ത്രപരമായി തന്റെ വല വിരിച്ചു:

“മാത്രമല്ല ജസ്നാ, ഞാൻ മുംബൈയിൽ വരുന്നതുകൊണ്ട് മോളുടെ വിസയുടെ കാര്യത്തിൽ നമുക്കൊരു എളുപ്പവഴി കൂടി ഒത്തുവന്നിട്ടുണ്ട്. മോളുടെ സ്പൗസൽ സ്പോൺസർഷിപ്പിന്റെ രണ്ട് ഒറിജിനൽ നോട്ടറൈസ്ഡ് ഡീഡുകൾ സ്റ്റീവൻ എന്റെ കയ്യിൽ തന്നുവിടുന്നുണ്ട്.

അതിൽ മോളുടെ ഒറിജിനൽ ഒപ്പ് തന്നെ വേണം. കാനഡയിൽ നിന്ന് കൊറിയർ അയച്ചാൽ രണ്ടാഴ്ച പിടിക്കും. ഇതിപ്പോ ഞാൻ മുംബൈയിൽ എത്തുന്നതുകൊണ്ട്, ചൊവ്വാഴ്ച രാവിലെ എന്റെ മുംബൈ ഓഫീസിലെ ഒരു എക്സിക്യൂട്ടീവിന്റെ കയ്യിൽ ഞാൻ ആ പേപ്പറുകൾ കൊടുത്തുവിടാം.

അവൻ ഫ്ലൈറ്റിൽ കോഴിക്കോട് എയർപോർട്ടിൽ വന്നിട്ട് മോളെ കണ്ട് ഒപ്പിട്ടു വാങ്ങി അന്നുതന്നെ തിരിച്ചു പോയിക്കോളും. അപ്പൊ നമുക്ക് സമയം ഒട്ടും നഷ്ടപ്പെടില്ലല്ലോ!”

രോഹിത് കുമാർ അത് വളരെ നിസ്സാരമായ ഒരു ഓഫീസ് കാര്യം പോലെ പറഞ്ഞുനിർത്തി.

എന്നാൽ മറുതലയ്ക്കൽ കിടന്നിരുന്ന ജസ്നയുടെ ഉള്ളിൽ ആ നിമിഷം വലിയൊരു ശൂന്യതയും നിരാശയുമാണ് ഇരച്ചുകയറിയത്!

മുംബൈ വരെ അയാൾ വരുന്നുണ്ട്. അവിടുന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ കഷ്ടിച്ച് ഒന്നര മണിക്കൂർ യാത്ര മാത്രമേയുള്ളൂ! എന്നിട്ടും അയാൾ പറയുന്നത് അയാളുടെ ഓഫീസിലെ ഏതോ ഒരു അപരിചിതനായ എക്സിക്യൂട്ടീവിന്റെ കയ്യിൽ ആ പേപ്പറുകൾ കൊടുത്തുവിടാമെന്നാണ്!

ജസ്നയുടെ മനസ്സിലേക്ക് പെട്ടെന്ന് ഒരു വർഷം മുൻപത്തെ ഒരു പഴയ മുറിവ് ഓടിയെത്തി.

നിക്കാഹ് ഉറപ്പിച്ച ശേഷം ഷാഹിദ് കാനഡയിൽ ആയിരുന്ന സമയത്ത്. അന്ന് അവനെ നേരിട്ട് ഒന്ന് കാണാൻ കൊതിച്ച് താൻ ഫോണിലൂടെ എത്രയോ വട്ടം കെഞ്ചിപ്പറഞ്ഞതാണ്.

അവനോട് ഒന്നു കാണാൻ വരാൻ

അടിയിട്ടതും എല്ലാം അവളുടെ മനസ്സിലേക്ക് ഇന്നലെ എന്ന പോലെ ഓർമ്മയിൽ വന്നു. തലയിണയിൽ മുഖം പൂഴ്ത്തി താൻ കരഞ്ഞുതീർത്ത ആ രാത്രി അവൾക്ക് ഇപ്പോഴും ഓർമ്മയുണ്ട്!

ഇന്നിപ്പോൾ, തന്റെ മനസ്സിന്റെ സകല ഭാരങ്ങളും ഇറക്കിവെച്ച, തനിക്ക് ജീവനേക്കാൾ പ്രിയപ്പെട്ടതായി മാറിയ ആ ശബ്ദത്തിന്റെ ഉടമയേ കാണാൻ അവളുടെ മനസ്സ് വെമ്പി..

പക്ഷേ അയാള് തൊട്ടടുത്ത സംസ്ഥാനത്ത് വന്നിട്ട് തന്നെ കാണാതെ തിരികെ കാനഡയിലേക്ക് പറന്നുപോകാൻ പോവുകയാണ്!

മുംബൈയിലെ ഓഫീസിൽ നിന്നുള്ള ഏതോ ഒരു എക്സിക്യൂട്ടീവല്ല ആ പേപ്പറുകളുമായി വരേണ്ടത്; തനിക്ക് കാണേണ്ടത് രോഹിത് ഏട്ടനെയാണ്! കുമരകത്തെ ആ വീഡിയോ കോളിലെ ചെറിയ സ്ക്രീനിലല്ലാതെ, ആ ആറടിയിലധികം ഉയരമുള്ള ഗാംഭീര്യമുള്ള രൂപത്തെ തന്റെ കൺമുന്നിൽ ഒന്ന് കാണാൻ, ആ ആഴമുള്ള കണ്ണുകളിലേക്ക് നേരിട്ട് ഒന്ന് നോക്കാൻ അവളുടെ സ്ത്രീഹൃദയം ഭ്രാന്തമായി തുടിച്ചു!

Leave a Reply

Your email address will not be published. Required fields are marked *