പാപശൽഭം – 16 6അടിപൊളി  

അവളുടെ ഉള്ളിലെ മഞ്ചേരിക്കാരി പെൺകുട്ടി ഭയത്തോടെ അവളെ ശാസിച്ചു: ‘ജസ്നാ… നീ എന്താ ഈ ചിന്തിക്കുന്നത്? നീ ഷാഹിദിന്റെ ഭാര്യയാണ്! ഭർത്താവ് നാട്ടിലില്ലാത്ത സമയത്ത് മറ്റൊരു പുരുഷനോട് നേരിട്ട് കാണാൻ വരണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലേ?’

എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി അവളുടെ സിരകളിൽ പടർന്നുകയറിയ ആ ആത്മബന്ധത്തിന് മുന്നിൽ ആ ഭയമെല്ലാം തകർന്നുവീണു. ഇപ്പോൾ അയാളോട് ചോദിച്ചില്ലെങ്കിൽ, പിന്നെ മാസങ്ങൾ കഴിഞ്ഞേ അയാളെ കാണാൻ കഴിയൂ!

ആ ചിന്ത അവൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

അവളുടെ ശ്വാസം വേഗത്തിലായി. നാണവും, കുറ്റബോധവും, അടങ്ങാത്ത ആഗ്രഹവും കൊണ്ട് അവളുടെ കവിളുകൾ ഇരുട്ടിൽ ചുട്ടുപൊള്ളി. കീഴ്ച്ചുണ്ട് പല്ലുകൾക്കിടയിലിട്ട് അമർത്തിക്കടിച്ചുകൊണ്ട്, പുതപ്പ് നെഞ്ചിലേക്ക് മുറുക്കിപ്പിടിച്ച് അവൾ വിറയ്ക്കുന്ന സ്വരത്തിൽ വിളിച്ചു:

“ഏട്ടാ…”

“എന്താ മോളൂ?”

ജസ്ന തൊണ്ടയിലെ ഉമിനീരിറക്കി. അവളുടെ ശബ്ദം ഒരു മന്ത്രണം പോലെ നേർത്തുപോയിരുന്നു: “അത്… മുംബൈയിൽ നിന്ന് വേറെ ആരെയെങ്കിലും കോഴിക്കോട്ടേക്ക് വിടുന്നത് എന്തിനാ ഏട്ടാ?”

മറുതലയ്ക്കൽ രോഹിത് കുമാറിന്റെ ചുണ്ടുകളിൽ വിജയത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു! താൻ എറിഞ്ഞ ചൂണ്ടയിൽ തന്റെ മാൻപേട കൃത്യമായി വന്നു വീഴുകയാണെന്ന് അയാൾക്ക് മനസ്സിലായി.

എങ്കിലും ഒന്നും അറിയാത്ത മട്ടിൽ അയാൾ ചോദിച്ചു: “പിന്നെ എങ്ങനെയാ മോളൂ ആ ഒറിജിനൽ പേപ്പറിൽ ഒപ്പിട്ടു വാങ്ങുക? കൊറിയർ അയച്ചാൽ വൈകിപ്പോവില്ലേ?”

“അതല്ല ഏട്ടാ…” ജസ്ന കണ്ണുകളടച്ചു. നാണക്കേടുകൊണ്ട് അവളുടെ വിരലുകൾ കിടക്കവിരിയിൽ ചുരുണ്ടു. “മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ വലിയ ദൂരമൊന്നുമില്ലല്ലോ… ഒന്നുരണ്ട് മണിക്കൂർ കൊണ്ട് എത്തില്ലേ?

ആ പേപ്പറുകൾ… അത് വേറെ ആരുടെയും കയ്യിൽ കൊടുത്തുവിടാതെ… ഏട്ടന് തന്നെ… ഏട്ടന് തന്നെ ഒന്ന് കൊണ്ടുവന്നുകൂടേ?”

അവൾ ഒന്ന് നിർത്തി, നെഞ്ചിടിപ്പോടെ ആ വാചകം പൂർത്തിയാക്കി: “എനിക്ക്… എനിക്ക് ഏട്ടനെ നേരിട്ട് ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട്…”

ഫോണിന്റെ ഇരുതലയ്ക്കലും ഒരു നിമിഷം കനത്ത നിശ്ശബ്ദത പടർന്നു!

അങ്ങ് കാനഡയിലെ പെന്റ്ഹൗസിലിരുന്ന രോഹിത് കുമാറിന്റെ കണ്ണുകൾ ആ നിമിഷം വന്യമായി തിളങ്ങി.

അന്ന് കുമരകത്തെ ഫോട്ടോകൾ കണ്ട രാത്രി താൻ മനസ്സിൽ കുറിച്ചിട്ട ആ ശപഥം—’അവളെ ഞാൻ സ്വന്തമാക്കും, പക്ഷേ ബലം പ്രയോഗിച്ചല്ല; അവളുടെ പൂർണ്ണ സമ്മതത്തോടെ, അവൾ തന്നെ എന്നെ തേടിവരുന്ന രീതിയിൽ!’—അതിന്റെ ആദ്യത്തെ പടി ഇതാ പൂർത്തിയായിരിക്കുന്നു!

മഞ്ചേരിയിലെ ആ യാഥാസ്ഥിതിക കുടുംബത്തിലെ പെൺകുട്ടി, സ്വന്തം ഭർത്താവിന്റെ ബോസിനോട് നേരിട്ട് കാണാൻ വരണമെന്ന് സ്വന്തം നാവുകൊണ്ട്

ആവശ്യപ്പെട്ടിരിക്കുന്നു!

എന്നാൽ തന്റെയുള്ളിലെ ആ ആവേശം തരിമ്പും ശബ്ദത്തിൽ കലരാതെ, രോഹിത് വളരെ ആർദ്രവും അല്പം അമ്പരപ്പും കലർന്നതുമായ സ്വരത്തിൽ മറുപടി പറഞ്ഞു:

“ജസ്നാ… മോളൂ… മുംബൈയിലെ സമ്മിറ്റിനിടയിൽ എനിക്ക് ഒരു മിനിറ്റ് പോലും ഒഴിവുണ്ടാവില്ലെട,” അയാൾ ഒന്ന് നിർത്തി. ആ നിമിഷം ജസ്നയുടെ മുഖം വാടിപ്പോയി.

എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ രോഹിത്തിന്റെ ശബ്ദം ഒരു പ്രണയമന്ത്രം പോലെ താഴ്ന്നു: “പക്ഷേ… എന്റെ മോൾ എന്നെ കാണണമെന്ന് ഇത്ര ആഗ്രഹത്തോടെ ആദ്യമായിട്ട് ആവശ്യപ്പെടുമ്പോൾ…

ഈ ഏട്ടന് എങ്ങനെയാ മോളൂ പറ്റില്ലെന്ന് പറയാൻ കഴിയുക? മീറ്റിംഗുകളൊക്കെ ഞാൻ പ്ലാൻ ചെയ്തു അഡ്ജസ്റ്റ് ആകി എടുക്കാം! എൻ്റെ മോളെ കണ്ടിട്ടുള്ള ബാക്കി മീറ്റിംഗ് ഒക്കെ മതി.

നീ പറ… ചൊവ്വാഴ്ച രാവിലെ ഞാൻ കോഴിക്കോട്ട് എത്തിയാൽ മോൾക്ക് വരാൻ പറ്റുമോ?”

ജസ്നയുടെ കണ്ണുകൾ സന്തോഷവും അമ്പരപ്പും കൊണ്ട് വിടർന്നുപോയി!

പണ്ട് താൻ കരഞ്ഞിട്ടും, വാശി പിടിച്ചിട്ടും, അടി ഉണ്ടായിട്ടും ഷാഹിദിനെ ഒന്നു കാണാൻ പറ്റിയിട്ടില്ലായിരുന്നു, പക്ഷേ തന്റെ ഒരൊറ്റ വാക്കിന് വേണ്ടി കോടികളുടെ അന്താരാഷ്ട്ര ബിസിനസ്സ് മീറ്റിംഗുകൾ മാറ്റിവെച്ച് മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുവരാൻ തയ്യാറാകുന്ന ഏട്ടനോട് അവൾക്ക് വല്ലാത്ത സ്നേഹം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *