പാപശൽഭം – 16 6അടിപൊളി  

“പറ്റും ഏട്ടാ! പാസ്പോർട്ട് അറ്റസ്റ്റേഷന്റെ കാര്യത്തിന് കോഴിക്കോട് ഓഫീസിൽ പോകണമെന്ന് ഉമ്മയോട് പറഞ്ഞാൽ മതി, എനിക്ക് ഒറ്റയ്ക്ക് വരാൻ പറ്റും!” അവൾ ശ്വാസംമുട്ടുന്ന ആവേശത്തോടെ പറഞ്ഞു.

“എങ്കിൽ പിന്നെ മറ്റൊന്നും നോക്കണ്ട… ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഞാൻ കോഴിക്കോട്ട് ഉണ്ടാവും. ബാക്കി കാര്യങ്ങളൊക്കെ ഞാൻ മുംബൈയിൽ എത്തിയിട്ട് മോൾക്ക് മെസ്സേജ് അയക്കാം.

ഇനി സന്തോഷമായിട്ട് കിടന്നുറങ്ങിക്കോ…

ഗുഡ് നൈറ്റ് മോളൂ.”

“ഗുഡ് നൈറ്റ് ഏട്ടാ…”

കോൾ കട്ടായി.

ഇയർഫോൺ ചെവിയിൽ നിന്നൂരി മാറ്റിയ ജസ്നയ്ക്ക് സ്വന്തം ഹൃദയം നെഞ്ചിൻകൂട് തകർത്ത് പുറത്തേക്ക് ചാടുമോ എന്ന് തോന്നി! നാണവും, കുറ്റബോധവും, ജീവിതത്തിൽ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ലഹരിയും കൊണ്ട് അവളുടെ മുഖം കത്തുകയായിരുന്നു.

അവൾ ഫോൺ നെഞ്ചോട് ചേർത്തുപിടിച്ച്, തന്റെ ചുട്ടുപൊള്ളുന്ന മുഖം ഇരുകൈപ്പത്തികൾക്കുള്ളിലേക്ക് പൂഴ്ത്തി തലയിണയിലേക്ക് കമിഴ്ന്നുകിടന്നു. താൻ ഇപ്പോൾ തുറന്നുവിട്ടത് എത്ര വലിയൊരു കൊടുങ്കാറ്റിനെയാണെന്നോ, ചൊവ്വാഴ്ച കോഴിക്കോട്ട് വെച്ച് നടക്കാൻ പോകുന്ന ആ കൂടിക്കാഴ്ച തന്റെ ജീവിതത്തെ എങ്ങോട്ടാണ് വഴിതിരിച്ചുവിടാൻ പോകുന്നതെന്നോ ചിന്തിക്കാൻ പോലും കഴിയാത്ത വിധം

ആ മനുഷ്യന്റെ മാസ്മരിക വലയത്തിൽ അവൾ പൂർണ്ണമായും അകപ്പെട്ടുകഴിഞ്ഞിരുന്നു!

തുടരും…

Leave a Reply

Your email address will not be published. Required fields are marked *