പാർവണം – 8
[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]
[ Previous Part ] [ www.kambi.pw ]

**************
രാവിലെ വന്ന ആ ഫോൺകോൾ കാരണം ഉറക്കം പോയതുകൊണ്ടാകണം അവൾ നേരത്തെ തന്നെ എഴുന്നേറ്റു പോയിരുന്നു. അവളുടെ ആ ചൂടിൽ നിന്നും വിട്ടുമാറാൻ കഴിയാതെ കുറച്ചുനേരം കൂടി ഞാൻ ആ കിടപ്പിൽ തന്നെ മയങ്ങി. പിന്നെ പതിയെ എഴുന്നേറ്റ് ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ കഴിഞ്ഞ് താഴേക്ക് ചെന്നപ്പോഴേക്കും എനിക്കുള്ള ഭക്ഷണമെല്ലാം അവൾ മേശപ്പുറത്ത് ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു.
പ്രഭാതഭകഷണവും കഴിഞ്ഞ് ബുള്ളറ്റിന്റെ താക്കോലുമെടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പതിവുപോലെ ഉച്ചയ്ക്കുള്ള ചോറ്റുപാത്രവുമായി അവൾ ഉമ്മറത്തേക്ക് വന്നത്. ആ കവർ എന്റെ കയ്യിലേക്ക് വെച്ചുതരുമ്പോൾ, ഞാൻ പെട്ടെന്ന് അവളെ എന്റെ അടുത്തേക്ക് വലിപ്പിച്ച് ആ ചെഞ്ചുണ്ടുകളിൽ ചൂടുള്ളൊരു ചുംബനം നൽകി. ഒട്ടും പ്രതീക്ഷിക്കാത്ത ആ സ്പർശനത്തിൽ അവളുടെ കണ്ണുകൾ വിടർന്നു.
അടുക്കളയിലുള്ള അമ്മ ഇത് കണ്ടുകാണുമോ എന്ന പേടിയോടെ അവൾ പെട്ടെന്നൊന്ന് പാളിനോക്കി. എന്നിട്ട് നാണവും കുസൃതിയും കലർന്നൊരു ചിരിയോടെ എന്റെ നെഞ്ചിൽ പതുക്കെയൊന്ന് ഇടിച്ചു. വീണ്ടും അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിക്കാൻ നോക്കിയെങ്കിലും, എന്റെ പിടിയിൽ നിന്നും കുതറിമാറി അവൾ വേഗം അകത്തേക്ക് ഓടി. അവളുടെ ആ പോക്കും നോക്കി നിൽക്കുമ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു.
സമയം കളയാതെ ഞാൻ വേഗം വണ്ടിയെടുത്ത് ഓഫീസിലേക്ക് തിരിച്ചു. തലേദിവസം ബാക്കിവെച്ച പെൻഡിങ് വർക്കുകളെല്ലാം തീർത്ത് ആ ഫയൽ മാനേജറുടെ കയ്യിൽ ഏൽപ്പിച്ചപ്പോഴാണ് എനിക്ക് ശരിക്കും ഒന്നു ശ്വാസം നേരെ വീണത്. ഇനി അടുത്ത ദിവസങ്ങളിലൊന്നും പുതിയ വർക്കുകൾ വരാൻ സാധ്യതയില്ലെന്നത് വലിയൊരു ആശ്വാസമായിരുന്നു. അപ്പോഴും എന്റെ മനസ്സ് ആ പഴയ ഉമ്മറപ്പടിയിൽ തന്നെയായിരുന്നു. അവളിൽ നിന്നും കുറച്ചുനേരം മാറിനിൽക്കുമ്പോൾ തന്നെ വല്ലാത്തൊരു ശ്വാസംമുട്ടലായി എനിക്കത് മാറുകയായിരുന്നു. അവളില്ലാതെ എനിക്കിനി ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്ന് ആ ചെറിയ അകൽച്ചകളിൽ നിന്നും ഞാൻ പതുക്കെ തിരിച്ചറിയുകയായിരുന്നു.
തിരുച്ചുവരുന്നവഴിക്ക് അവൾ പറഞ്ഞത് പോലെ അവളുടെ ഡിഗ്രി റിസൾട്ട് നോക്കാൻ വേണ്ടി ഒരു കമ്പ്യൂട്ടർ സെന്ററിൽ കയറി അഡ്മിഷൻ നമ്പർ കൊടുത്തു ചെക്ക് ചെയ്തു. വിചാരിച്ചതു പോലെ തന്നെ ഫുൾ മാർക്ക് ഉണ്ട് അവൾക്ക്. വേഗം വീട്ടിലെത്തി ഈ കാര്യം അവളോട്
പറയുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇനി അധികം താമസിക്കാതെ തന്നെ അവൾക് പിജി ക്ക് ചേരാല്ലോ…
ദിവസങ്ങളും ആഴ്ചകളും എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒരാഴ്ച പോയത് ഞാൻ അറിഞ്ഞതേയില്ല. ഇന്ന് ഞായറാഴ്ചയാണ്. ഓഫീസില്ലാത്ത അവധിദിവസം. ഇന്ന് മുഴുവൻ എന്റെ പെണ്ണിനൊപ്പം ചിലവഴിക്കണം. ഒരു സിനിമയ്ക്ക് പോകണം, അന്ന് കടൽ കാണാൻ പോയതുപോലെ എവിടെയെങ്കിലുമൊക്കെ ഒന്ന് കറങ്ങിയിട്ട് വരണം, അതായിരുന്നു ഇന്നത്തെ എന്റെ പ്ലാൻ. വല്ലാത്തൊരു ഉന്മേഷത്തോടെ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ്, വേഗം ഫ്രഷ് ആയി ഞാൻ താഴെ ഹാളിലേക്ക് വന്നു.
അടുക്കളയിൽ അമ്മയും അവളും വലിയ പണിത്തിരക്കിലാണ്. സത്യത്തിൽ അവൾ വന്നതിന് ശേഷം അമ്മയ്ക്ക് ഇപ്പോൾ വലിയ പണികളൊന്നും ചെയ്യേണ്ടി വരുന്നില്ല. അമ്മയെ ഒന്നിനും അവൾ സമ്മതിക്കുന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. വീട്ടിലെ കാര്യങ്ങളെല്ലാം ഒരാളുടെയും നിർദ്ദേശങ്ങളില്ലാതെ തന്നെ അവൾ കണ്ടറിഞ്ഞ് ചെയ്യുന്നുണ്ടായിരുന്നു.
അവരെ നോക്കി നിൽക്കുമ്പോഴാണ് അവളുടെ കുടുംബത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിലേക്ക് വന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഇന്ദ്രനീലത്തിൽ നിന്നും ഭദ്രമ്മയും അമ്മായിമാരും അമ്മാവൻമാരും ഒക്കെ വിളിച്ചിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങൾ ഇതുവരെ അങ്ങോട്ട് ചെന്നില്ലല്ലോ എന്നതായിരുന്നു എല്ലാവരുടെയും പരാതി. എന്തായാലും അടുത്ത ആഴ്ച തറവാട്ടിലേക്ക്ഒന്ന് പോകണം. എന്റെയൊപ്പം ഈ വീട്ടിൽ അവൾ ഒരുപാട് സന്തോഷത്തിലാണെങ്കിലും, സ്വന്തം നാടും തറവാടും കാണാൻ അവളുടെ മനസ്സിലും വലിയൊരു ആഗ്രഹമുണ്ടാകും. ആ ആഗ്രഹം സാധിച്ചുകൊടുക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണല്ലോ….
