പാർവണം – 8 9അടിപൊളി  

​ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഡോർ അടച്ചപ്പോൾ, ബാക്ക് സീറ്റിലിരുന്ന അമ്മയുടെ മുഖത്ത് ആശ്വാസം പരന്നിരുന്നു.

​”എന്തായാലും

വീട് കണ്ടുപിടിക്കാൻ വലിയ പാടുണ്ടായില്ലല്ലോ,”

അമ്മ പതുക്കെ പറഞ്ഞു.

“ആളുകളൊക്കെ അറിയുന്ന വീടാണെന്ന് തോന്നുന്നു.”

​”അതെ അമ്മേ, പുള്ളിക്ക് ഇവിടെ അത്യാവശ്യം നല്ല കൃഷിയും കാര്യങ്ങളും ഒക്കെ ഉണ്ടെന്നല്ലേ അരവിന്ദ് പറഞ്ഞത്. നാട്ടുകാർക്കൊക്കെ അറിയുന്ന ആളായിരിക്കും,”

ഞാൻ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു.

​പാർവണ എന്റെ നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ചായക്കടക്കാരൻ പറഞ്ഞ ആ ഇറക്കം ഇറങ്ങി, കാർ പതിയെ വലത്തോട്ടുള്ള വഴിയിലേക്ക് തിരിഞ്ഞു. റബ്ബർ മരങ്ങൾ അതിരിട്ട ആ വഴിയിലൂടെ കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ അയാൾ പറഞ്ഞ ആ ചെറിയ പാലം ഞങ്ങളുടെ കാഴ്ച്ചയിലേക്ക് വന്നു. അത് കടന്നതും, ഇടതുവശത്തായി വലിയൊരു ഇരുമ്പ് ഗേറ്റുള്ള ആ വീട് ഞങ്ങൾ കണ്ടു. ലക്ഷ്യസ്ഥാനത്ത് എത്തിയതിന്റെ വലിയൊരു നെഞ്ചിടിപ്പോടെ, അനഘ ചേച്ചിയുടെ ഭാവി വരന്റെ വീടിന് മുന്നിലായി ഞാൻ കാർ പതുക്കെ ഒതുക്കി നിർത്തി.

(തുടരും)….

___________________________________________

ഇനി നമുക്ക് ക്ലൈമാക്സിൽ കാണാം….

തിരുവോണത്തിന് തരാൻ ശ്രമിക്കാം ഇല്ലങ്കിൽ അത് കഴിഞ്ഞു ഏതെങ്കിലും ഒരു ദിവസം….

(പിന്നെ ഞാൻ ഒരു story ഇപ്പൊ എഴുതി draft ൽ ഇട്ടരിക്കുകയാണ് ഇത് കഴിഞ്ഞു അത് upload ചെയ്യാം പേര് : ഇതൾ 🍃 ഒരു feel good love story ആണ്. ) 💖

-മയക്കണ്ണൻ -©

Updated: August 20, 2026 — 3:47 pm

Leave a Reply

Your email address will not be published. Required fields are marked *