പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

അവന്റെ പേര് രാജീവ്.. രാജു എന്ന് വിളിക്കും.. നിർദ്ധന കുടുംബം.. വീട്ടിൽ അഛനും അമ്മയും അവന് മൂത്ത ഒരു സഹോദരിയും.. കുറേയൊക്കെ അവൻ പഠിച്ചിട്ടുണ്ട്..

പഠനത്തിന് അനുസരിച്ചുളള ജോലിയൊന്നും കിട്ടാതായപ്പോ ഭാഗ്യപരീക്ഷണം നടത്താനായി വലിയൊരു തുക മുടക്കി ഗൾഫിലേക്ക് പോയി.. കെട്ടിച്ചയച്ച പെങ്ങളുടെ സ്വർണവും വീടിന്റെ ആധാരവും പണയം വെച്ചാണ് പൈസ സംഘടിപ്പിച്ചത്..

പക്ഷേ അതൊരു ചതിയായിരുന്നു.. ഖത്തർ എയർപോർട്ടിലിറങ്ങിയ അവനെ കൂട്ടിക്കൊണ്ട് പോവാൻ ആരുമെത്തിയില്ല.. അവിടെയിരുന്ന് കരയുന്ന അവനെ സഹായിക്കാനായി ഒരു മലയാളി വന്നു..

അവന്റെ രേഖകൾ പരിശോധിച്ച് അവൻ ജോലിക്ക് വന്ന സ്ഥാപനം തന്നെ അവിടെ ഇല്ലെന്നാണ് ആ മലയാളി പറഞ്ഞത്..ഏതായാലും അയാൾ അവനൊരു പണി കൊടുക്കാം എന്നയാളേറ്റു..പക്ഷേ അത് കുറച്ച് റിസ്കുള്ള പരിപാടിയാണ്..

നാട്ടിലേക്ക് സ്വർണം കടത്തണം..ടിക്കറ്റും നല്ലൊരു തുകയും കിട്ടും.. നാട്ടിൽ എയർപോർട്ടിന് പുറത്ത് അവരുടെ വണ്ടിയുണ്ടാവും.. അതിൽ കയറി വഴിക്ക് വെച്ച് അവരുടെ ആളുകൾ വന്ന് സാധനം വാങ്ങും..

നാട്ടിൽ കഷ്ടപ്പാടാണെങ്കിലും ഇത്തരം പണിയൊന്നും ചെയ്യുന്നത് രാജു ചിന്തിച്ചിട്ട് പോലുമില്ല.. ഏതായാലും നാല് ദിവസം കഴിഞ്ഞേ അടുത്ത ട്രിപ്പുള്ളൂ എന്ന് പറഞ്ഞ് അവനെ അയാൾ ഒരു ഹോട്ടലിൽ കൊണ്ട് താമസിപ്പിച്ചു..

അത് ചെയ്യുകയല്ലാതെ അവന് വേറെ മാർഗമില്ലായിരുന്നു.. രണ്ട് മാസത്തെ അവധിക്കാണ് പെങ്ങളുടെ പണ്ടം പണയം വെച്ചത്..അത് കൃത്യസമയത്ത്

എടുത്ത് കൊടുത്തില്ലേൽ പെങ്ങൾ വീട്ടിൽ വന്ന് നിൽക്കും..

വേറെ നിവൃത്തിയില്ലാതെ അയാൾ കൊടുത്ത ബാഗുമായി രാജു നാലാം ദിവസം എയർപോർട്ടിലെത്തി.. താൻ നാട്ടിൽ തങ്ങില്ലെന്നും ഇങ്ങോട്ട് തന്നെ തിരിച്ച് പോരും എന്നും രാജു പറഞ്ഞത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഖത്തറിലേക്കുള്ള റിട്ടേൺ ടിക്കറ്റും അവരെടുത്ത് കൊടുത്തു..

എയർപോർട്ടിൽ വെച്ചാണ് മറ്റ് രണ്ട് പേരെ രാജു പരിചയപ്പെട്ടത്.. അവരും ഇത് പോലെ സ്വർണം കടത്തുന്നവരായിരുന്നു.. അവർ മൂന്നാളും എയർപോർട്ടിൽ വെച്ച് പരിചയപ്പെടണമെന്ന് അയാൾ പറഞ്ഞിരുന്നു..

മറ്റ് രണ്ട് പേരും പലതവണ സ്വർണം കടത്തിയവരാണ്.. പക്ഷേ ഇത്തവണ അവർ വേറൊരു കാര്യം പ്ലാൻ ചെയ്തിരുന്നു.. അവരുടെ കയ്യിലുള്ള സ്വർണവുമായി മുങ്ങാനായിരുന്നു പ്ലാൻ..ആ കാര്യമവർ രാജൂനോടും പറഞ്ഞു..

അവനൊന്നുമറിയില്ലായിരുന്നു..

ജീവിതം തന്നെ ചോദ്യഛിന്നമായിക്കിടക്കുന്ന അവന് അവർ പറയുമ്പോലെ ചെയ്യാനേ നിവൃത്തിയുണ്ടായുള്ളൂ..

നാട്ടിൽ എയർപോർട്ടിലിറങ്ങിയ അവർ മൂന്ന് പേരും അവർക്കായി കാത്ത് നിൽക്കുന്ന വണ്ടിയിൽ കയറാതെ ആരും കാണാതെ വേറൊരു ടാക്സി പിടിച്ച് മുങ്ങി..

വെറും രണ്ട് കിലോമീറ്ററേ അവർ പോയുള്ളൂ.. വിജനമായ ഒരു സ്ഥലത്ത് വെച്ച് മറ്റൊരു വാഹനം അവരുടെ കാറിന് വിലങ്ങിട്ടു.. ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല..

മുന്നിലെ സീറ്റിലിരിക്കുന്ന ഒരുത്തന്റെ തലയിലേക്ക് തന്നെ ആദ്യത്തെ വെടി പൊട്ടി.. അവന്റെ നേരെ ബാക്കിലിരിക്കുന്നവന്റെ തലയും അടുത്ത നിമഷം വെടിയുണ്ടയേറ്റ് തകർന്നു..ആ വാഹനം വിലങ്ങിട്ടപ്പോ തന്നെ രാജു ഡോർ തുറന്ന് ഇറങ്ങി ഓടിയിരുന്നു..പക്ഷേ അവന്റെ കാലിന് വെടിയേറ്റു..അവൻ മുഖമടച്ച് വീണെങ്കിലും കാലിൽ തറഞ്ഞ വെടിയുണ്ടയുമായി ജീവൻ

കയ്യിൽ പിടിച്ച് ഒരോട്ടമായിരുന്നു.. വഴിയറിയാതെ ദിക്കറിയാതെ ഇരുട്ടിലൂടെ ഏതോ കാട്ടിലേക്കവൻ ഓടിക്കയറി..

“ അപ്പോ

എത്ര ദിവസമായി നീയീ കാട്ടിൽ കേറിയിട്ട്… “..

അവിശ്വനീയതയോടെ അവൻ പറഞ്ഞ കഥ കേട്ട കാർത്തിക ചോദിച്ചു..

“ അത്… അന്ന് രാത്രി ഒരു പന്ത്രണ്ട് മണിക്കാ ഞാൻ എയർപോർട്ടിലിറങ്ങിയത്… അന്ന് രാത്രിയും പിന്നെ ഇന്നലെ രാത്രിയും…”..

“ അപ്പോ രണ്ട് മൂന്ന് ദിവസമായി.. ഇതിനിടയിൽ ഒന്നും കഴിച്ചില്ലേ…?”..

“ഇല്ല… എന്റെ കയ്യിൽ ഫോണും പാസ്പോർട്ടും അങ്ങോട്ടുള്ള റിട്ടേൺ ടിക്കറ്റും ഒക്കെ ഉണ്ടായിരുന്നു… അതെല്ലാം നഷ്ടപ്പെട്ടു… “..

Leave a Reply

Your email address will not be published. Required fields are marked *