പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

ഈ ഇല്ല വളപ്പല്ലാതെ വേറൊരു ലോകം കാർത്തികക്കില്ല.. കോളേജ് വിദ്യാഭ്യാസമൊക്കെ നേടിയിട്ടുണ്ടെങ്കിലും പഠനം കഴിഞ്ഞ് പിന്നെയവൾ അധികം പുറത്തിറങ്ങിയിട്ടില്ല.. വർണശബളമായ പുറം ലോകം അവൾക്കന്യമാണ്..ആ തൊടിയിലെ ചെടികളും പൂക്കളും

മരങ്ങളും കിളികളുമൊക്കെയാണ് അവൾക്ക് കൂട്ട്..

വിശാലമായ ഇല്ലവളപ്പിന്റെ പിന്നതിരിൽ കൂടി ഒരു ചെറിയ തോടൊഴുകുന്നുണ്ട്..അതാണ് കാർത്തികയുടെ ഇഷ്ട സ്ഥലം..ആ തോട്ടിലെ മീനുകളുമായൊക്കെ അവൾ കൂട്ടാണ്..അവറ്റകങ്ങൾക്ക് തിന്നാനെന്തെങ്കിലുമായി പോകുന്ന കാർത്തിക മണിക്കൂറുകളോളം അവിടെയിരിക്കും..

എത്ര നേരം ഇരുന്നാലും അവളെ ആരും അന്വോഷിച്ച് വരില്ല..

ഈ അടുത്ത കാലത്താണ് അവൾക്കൊരു മൊബൈൽ വാങ്ങിയത്.. കോളേജിൽ പഠിക്കുമ്പോ തന്നെ കൂട്ടുകാരികളിൽ നിന്ന് മൊബൈൽ ഉപയോഗം പഠിച്ചതാണ്.. ഇപ്പോ ആ മൊബൈലും അവൾക്കൊരു കൂട്ടാണ്..

വിജനമായ തോട്ടിൻ കരയിലിരുന്ന് മൊബൈലിൽ പഴയ സിനിമകൾ കണ്ടും, മീനുകൾക്ക് തീറ്റയിട്ട് കൊടുത്തും കാർത്തിക കുറേ നേരമിരിക്കും..സദാ തണുത്ത അന്തരീക്ഷമുളള അവിടെയൊരു കുടിൽ കെട്ടി അതിൽ താമസിച്ചാലോന്ന് പോലും കാർത്തിക ആലോചിക്കുന്നുണ്ട്..

താമസിക്കാൻ പറ്റില്ലെങ്കിലും ഒരു ചെറിയ കുടിൽ ദിവസങ്ങളോളം മെനക്കെട്ട് അവൾ തോട്ടിൻ കരയിൽ ഉണ്ടാക്കിയിട്ടുണ്ട്… പകൽ അതിൽ കിടന്ന് ചിലപ്പോഴൊക്കെ അവൾ ഉറങ്ങാറുണ്ട്..പഴയൊരു മെത്തയും തലയിണയും അവിടെ കൊണ്ട് വെച്ചിട്ടുണ്ട്..

ഇല്ലത്ത് നിന്നൊരാളും ആ തോട്ടിലേക്ക് വരാറില്ല.. ഒരു ഭാഗം കുറേ നീളത്തിൽ ഇല്ലത്തിന്റെ സ്ഥലമായത് കൊണ്ട് പുറത്ത് നിന്നാരും കുളിക്കാനും അവിടെ വരാറില്ല…

കാർത്തിക ഇടക്കൊക്കെ ആ തോട്ടിൽ മുങ്ങിക്കുളിക്കാറുണ്ട്.. തോടിനപ്പുറം ഇരുൾ മൂടിക്കിടക്കുന്ന കാടാണ്.. പിടിയടങ്ങാത്ത വണ്ണമുള്ള മരങ്ങൾ ഇടതൂർന്ന വളരുന്ന വനം.. അത് സർക്കാർ വക ഫോറസ്റ്റാണ്..

അത് കൊണ്ട് തന്നെ ആ ഭാഗത്തേക്കൊന്നും ഒരു മനുഷ്യൻ വരാറില്ല..എന്നാലും ആ വനത്തിൽ നിന്ന് ചില മൃഗങ്ങളൊക്കെ തോട്ടിലിറങ്ങി വെള്ളം കുടിക്കുന്നത് പലപ്പോഴും കാർത്തിക കണ്ടിട്ടുണ്ട്..അതൊന്നും അവൾക്കൊരു പേടിയുമില്ല.. ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ..

മനുഷ്യരുമായൊന്നും കാർത്തികക്ക് ബന്ധമില്ലെങ്കിലും മീനുകളും കിളികളും സ്വഛന്ദമായി

ഒഴുകുന്ന ആ തോടും അവളുടെ കൂട്ടുകാരാണ്.. ചെടികളും പൂക്കളും ആ വനത്തിലെ വന്മരങ്ങളുമായും അവൾ കൂട്ടാണ്..

പൂ മണം വീശി വരുന്ന കാറ്റിനോട് പോലും കാർത്തിക സംസാരിക്കും.. ചില ദിവസം ഇല്ലത്തൂന്ന് വരുമ്പോ എന്തേലും കഴിക്കാനെടുത്ത് വൈകുന്നേരം വരെ കാർത്തിക ആ തോട്ടിൻ കരയിലിരിക്കും..

ഇരുൾ മൂടിയ വിജനമായ ആ സുന്ദര പ്രകൃതിയിലിരിക്കുമ്പോൾ വല്ലാത്തൊരാശ്വാസമാണ് കാർത്തികക്ക്..

അവൾക്കിളയത് മൂന്ന് അനിയത്തിമാരാണ്.. മൂന്നും നല്ല സുന്ദരിമാരായ തമ്പുരാട്ടിക്കുട്ടികൾ.. അവർക്കനുയോജ്യരായ ഭർത്താക്കന്മാരെയും കിട്ടിയിട്ടുണ്ട്..എന്നാൽ ആ മൂന്ന് അനിയത്തിമാരെയും ചേർത്ത് വെച്ചാൽ പോലും കാർത്തിയുടെ സൗന്ദര്യത്തിനടുത്തെത്തില്ല..

അഭൗമ സൗന്ദര്യമുള്ള ഒരു മാദകത്തിടമ്പാണ് കാർത്തികത്തമ്പുരാട്ടി.. അവളുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ പലരും കല്യാണാലോചനയുമായി വന്നെങ്കിലും അതെല്ലാം ചൊവ്വാദോഷത്തിൽ തട്ടി മുടങ്ങിപ്പോയി.. അതിലൊന്നും വിശ്വാസമില്ലാത്ത ചില പുരോഗമന ചിന്താഗതിക്കാർ വന്നെങ്കിലും അതും പല കാരണങ്ങളാൽ നടന്നില്ല..

അതൊക്കെ കാർത്തികക്ക് മുപ്പത് വയസ് വരെ ഉള്ള കാര്യങ്ങളാണ്.. ഇപ്പോ അവൾക്ക് ആലോചനയൊന്നും വരാറില്ല..അങ്ങിനെ ഒരാൾ ഇല്ലത്തുണ്ടെന്ന് ഇപ്പോ പലർക്കുമറിയില്ല..എന്നാലും ഓരോ വയസ് കൂടുന്തോറും അവളുടെ സൗന്ദര്യവും കൂടുകയായിരുന്നു..ഇന്നൊരു സൗന്ദര്യധാമമാണ് കാർത്തികത്തമ്പുരാട്ടി..പക്ഷേ, അവൾക്കറിയില്ല അവളുടെ സൗന്ദര്യം..

കിളികളും മീനുകളും പൂക്കളും തന്നെ കൊതിയോടെ നോക്കുന്നത് തന്റെ സൗന്ദര്യം കണ്ടിട്ടാണെന്നും അവൾക്കറിയില്ല.. മുപ്പത് വയസ് വരെ പല വസ്ത്രങ്ങളും ധരിച്ചിരുന്നെങ്കിലും ഇപ്പോ സാരി മാത്രേ അവളുടുക്കൂ..

Leave a Reply

Your email address will not be published. Required fields are marked *