പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

ദേഹമാസകലം രക്തത്തിൽ കുളിച്ച ഒരു മനുഷ്യൻ.. അയാൾക്ക് ശരിക്ക് നടക്കാൻ വയ്യ.. വേച്ച് വേച്ച് നടന്ന അയാൾ ആ പുല്ലിലേക്ക് കമിഴ്ന്ന് വീണു.. പിന്നെ അയാൾ അനങ്ങിയില്ല..

കാർത്തികക്ക് ഞെട്ടലും പേടിയും കാരണം എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല.. ഇത്രയും കാലത്തിനിടയിൽ ഇങ്ങിനെ ഒരു കാഴ്ച അവൾ കണ്ടിട്ടില്ല..ആരാണാ മനുഷ്യൻ..എങ്ങിനെ അയാൾ ഈ കാട്ടിലെത്തി..എന്താണയാൾക്ക് പറ്റിയത്..?.

കണ്ടിട്ട് ഏതോ മൃഗം കടിച്ച് കീറിയതാണെന്ന്

തോന്നുന്നു.. അയാൾക്കനക്കമില്ല.. ഇനി മരിച്ചോ ആവോ… ?.

എന്താണ് ചെയ്യേണ്ടതെന്ന് കാർത്തികക്ക് മനസിലായില്ല.. ചെറുതായി ഒരു ഞരക്കം കേൾക്കുന്നത് പോലെ അവൾക്ക് തോന്നി..അതാ മനുഷ്യനാണ്..അയാൾ മരിച്ചിട്ടില്ല.. ഭവിഷ്യത്തൊന്നുമോർക്കാതെ കാർത്തിക സാരി മുട്ടിനും മുകളിലേക്ക് കയറ്റിക്കുത്തി തോട്ടിലേക്കിറങ്ങി..നല്ല തണുപ്പാണ് വെള്ളത്തിന്..

അവളുടെ മുട്ടിനും അൽപം മുകളിലേക്ക് വെള്ളമുണ്ട്.. അവൾ വേഗം ആ ചെറിയ തോട് മുറിച്ച് കടന്നു..ആ മനുഷ്യൻ പുല്ലിൽ കമിഴ്ന്ന് കിടക്കുകയാണ്..

ചെറുതായി ഞരങ്ങുന്നുണ്ട്.. ഇയാളുടെ കൂടെ ആരേലുമുണ്ടോന്നറിയാനായി അവൾ കാട്ടിലേക്ക് നോക്കി.. കാടിന്റെ ഇരുട്ടും ഭയപ്പെടുത്തുന്ന നിശബ്ദതയുമല്ലാതെ വേറൊന്നും കാണാൻ കഴിഞ്ഞില്ല..

കാർത്തികക്ക് പേടിയുണ്ടെങ്കിലും അവൾ വിറയാർന്ന കൈകൾ കൊണ്ട് അയാളെ മറിച്ചിട്ടു.. അറിയാവുന്ന ആരേലുമാണോ എന്ന് നോക്കലായിരുന്നു അവളുടെ ലക്ഷ്യം.. രക്തം വാർന്നൊഴുകുന്ന മുഖത്തേക്ക് അവൾ സൂക്ഷിച്ച് നോക്കി..ഇല്ല.ഒരു പരിചയവുമില്ല..കൂടിപ്പോയാൽ മുപ്പത് വയസ് തോന്നിക്കുന്ന കരുത്തനായൊരു ചെറുപ്പക്കാരൻ..

അവന്റെ മുഖമാകെ മുറിവുകളാണ്..അത് കാട്ടിൽ നിന്നും മുൾചെടികൾ വലിഞ്ഞ് ഉണ്ടായ മുറിവുകളാണെന്ന് കാർത്തികക്ക് തോന്നി.. പക്ഷേ ഇവൻ ബോധം കെട്ട് കിടക്കുന്നത് എന്ത് കൊണ്ടാണെന്ന് അവൾക്ക് മനസിലായില്ല..അവന്റെ ശരീരത്തിലെമ്പാടും ചോരയാണ്..

കയ്യിലും കാലിലുമൊക്കെ മുറിവുകളുണ്ട്.. അവനിട്ട ഷർട്ടും പാന്റും കീറിപ്പറിഞ്ഞിട്ടുണ്ട്.. എന്നാലും അവന് മാരകമായ പരിക്കൊന്നും കാണാൻ കാർത്തികക്കായില്ല..

താനെന്താണിനി ചെയ്യേണ്ടതെന്ന് കാർത്തികക്ക് മനസിലായില്ല..ഈ മനുഷ്യനെ ഇവിടെ ഇട്ടിട്ട് പോണോ,അതോ ഇല്ലത്ത് ചെന്ന് ആരെയെങ്കിലും വിവരമറിയിക്കണോ എന്നൊക്കെ അവൾ ചിന്തിച്ചു.. അവൻ ഞരങ്ങുന്നുണ്ട്..

ഒരു പേടിപ്പെടുത്തുന്ന ഞരക്കം..എന്തും വരട്ടെ എന്ന് കരുതി കാർത്തിക അവനെ പിടിച്ച് ഇരുത്തി..ആദ്യമായി ഒരു പുരുഷനെ തൊട്ടതിൽ ഒരു സങ്കോചം അവൾക്കുണ്ടായി..

എണീപ്പിച്ചിരുത്തിയ അവൻ ഒരു വശത്തേക്ക് കുഴഞ്ഞ് വീണു.. കാർത്തിക

വേഗം അവനെ താങ്ങി..ആരും വരില്ലെന്നറിഞ്ഞിട്ടും അവൾ ഒരു സഹായത്തിനായി ചുറ്റും നോക്കി..

തല തൂക്കിയിട്ട് ബോധമില്ലാതെ ഇരിക്കുന്ന അവനെയും പിടിച്ച് കാർത്തിക ഇരുന്നു.. താൻ വിട്ടാൽ അവൻ മൂക്കും കുത്തി വീഴുമെന്ന് അവൾക്കറിയാം.. ജീവൻ വിടപറയാൻ നിൽക്കുന്ന ആ ചെറുപ്പക്കാരനെ അവിടെ ഉപക്ഷിച്ച് പോരാൻ കാർത്തികക്കായില്ല..നല്ല കരുത്തനായ ആ ചെറുപ്പക്കാരനെയും കൊണ്ട് അവളെണീറ്റു…

ബോധമില്ലാത്ത അവന് ചുവടുറപ്പിച്ച് നിൽക്കാനായില്ല.. അവൻ ആടിയാടി കാർത്തികയുടെ ദേഹത്തേക്കമർന്നു..അവൾക്കാണെങ്കിൽ അവനെ വിടാനുമായില്ല..

അവനെക്കാൾ ആരോഗ്യവതിയായ കാർത്തികത്തമ്പുരാട്ടി അവനെ പതിയെ വലിച്ചിഴച്ച് തോട്ടിലക്കിറക്കി.. മുറിവുള്ള കാലിൽ വെള്ളം തൊട്ടപ്പോ അവനൊരച്ചയുണ്ടാക്കി.. പക്ഷേ ബോധം വീണില്ല.. കാർത്തിക അവനെ തോട്ടിലൂടെ വലിച്ചിഴച്ച് മറുകരയിലെത്തിച്ചു..അപ്പഴേക്കും കയറ്റിക്കുത്തിയ സാരി അഴിഞ്ഞ് വെള്ളത്തിലായി..അതൊന്നും ശ്രദ്ധിക്കാതെ അവളവനെ വീഴാതെ കരക്ക് കയറ്റി..

പിന്നെ വളരെ കഷ്ടപ്പെട്ട് അവൾ കെട്ടിയുണ്ടാക്കിയ ഷെഡിൽ കയറ്റി..

ആ ഷെഡിൽ വിരിച്ചിട്ട പഴയ മെത്തയിലേക്ക് അവനെയങ്ങ് ഇടുകയായിരുന്നു കാർത്തിക.. അവൾ നിലത്തേക്കിരുന്ന് കിതച്ചു.. ശരിക്കും അവൾ തളർന്നിരുന്നു.. വെള്ളകുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി അവൾ കുറച്ച് വെള്ളം കുടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *