പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

പിന്നെ ദീർഘമായൊന്ന് നിശ്വസിച്ച് അവന്റെ മുഖത്തേക്ക് നോക്കി.. ഇനി ഇവനെ എന്ത് ചെയ്യണം എന്ന് കാർത്തികക്കറിയില്ല..എന്തിനാണിവനെ ഇങ്ങോട്ട് കൊണ്ട് വന്നതെന്നും അവൾക്കറിയില്ല..

അവൻ അബോധാവസ്ഥയിൽ തന്നെ പതിയെ നാവ് നീട്ട് വരണ്ട ചുണ്ട് നക്കുന്നത് കാർത്തിക കണ്ടു.. അവൾ വേഗം വെള്ളക്കുപ്പിയെടുത്ത് അവന്റെ വായിലേക്കൊഴിച്ച് കൊടുത്തു…

അവളെ ഞെട്ടിച്ച് കൊണ്ട് ആ കുപ്പിയിലെ വെള്ളം മുഴുവൻ അവൻ കുടിച്ചു..പക്ഷേ അവന് ബോധം വന്നില്ല..എങ്കിലും അവന്റെ ശ്വാസം ക്രമമായത് അവളറിഞ്ഞു..

കുറേ നേരം അവളാ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കിയിരുന്നു..ഇടക്കവൻ

വേദനയാൽ ഞരങ്ങുന്നുണ്ട്..

എന്താണിവന് പറ്റിയതെന്ന് കാർത്തികക്ക് മനസിലായില്ല..അവന് ബോധമില്ല..എങ്കിലും ശക്തിയായ വേദന അവനറിയുന്നുണ്ട്.. അവൾ നോക്കിയിട്ട് കുറച്ച് മുറിവുകളല്ലാതെ ഒന്നും കാണുന്നുമില്ല.. കയ്യിലും കാലിലും മുഖത്തുമൊക്കെ വരഞ്ഞത് പോലെ മുറിവുകളാണ്..പക്ഷേ അതൊന്നുമല്ല അവന് വേദനിക്കാനും ബോധം പോവാനും കാരണമെന്ന് കാർത്തികക്ക് തോന്നി.. ഇവന് വേറൊന്തോ പറ്റിയിട്ടുണ്ട്.. പുറത്തേക്കൊന്നും കാണാനുമില്ല..

മടിയോടെയാണെങ്കിലും കാർത്തിക അവന്റെ കീറിപ്പറിഞ്ഞ ഷർട്ടിന്റെ ബട്ടൺസഴിച്ച് വിടർത്തി വെച്ചു..വിരിഞ്ഞ നെഞ്ചിൽ കറുത്ത് ചുരുണ്ട രോമക്കാട്.. അവിടെ മുള്ള് വലിഞ്ഞത് പോലെ കുറേ മുറിവുകളല്ലാതെ മാരകമായ പരിക്കൊന്നുമില്ല..

അവിടവിടെ രക്തമുണ്ട്.. വേറൊന്നും ചിന്തിക്കാതെ കാർത്തിക അവന്റെ പാന്റ്സിന്റെ ഹുക്കെടുത്തു.. സിബ്ബും വലിച്ച് താഴ്ത്തി അവളാ പാന്റ്സ് അവന്റെ കാലിലൂടെ ഊരിയെടുത്തു..

ഒരു ഷെഡി മാത്രമിട്ടാണവൻ ഇപ്പോ കിടക്കുന്നത്..നല്ല വെളുത്ത നിറമാണവന്.. നെഞ്ചിൽ മാത്രമല്ല, കയ്യിലും കാലിലുമുണ്ട് കറുത്ത് ചുരുണ്ട രോമങ്ങൾ.. ഉറച്ച തുടയിലുമുണ്ട് ചെറിയ മുറിവുകൾ..

ഈ ഒരു രംഗം കാർത്തികത്തമ്പുരാട്ടി മനസിൽ പോലും കരുതിയതല്ല..ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്തത്..ഏതോ ഒരു മനുഷ്യനാണ് താൻ കിടക്കുന്ന മെത്തയിൽ അർദ്ധനഗ്നനായി കിടക്കുന്നത്..

താനതും നോക്കിയിരിക്കുന്നു.. ഇതാരെങ്കിലും കണ്ടാൽ എന്തായിരിക്കും തന്റെ അവസ്ഥ എന്ന് കാർത്തികക്ക് നന്നായറിയാം..പക്ഷേ ഒരു മനുഷ്യ ജീവിയും ഇങ്ങോട്ട് വരില്ലെന്ന ധൈര്യവും അവൾക്കുണ്ട്..

ഏതായാലും ഇങ്ങോട്ട് കൊണ്ട് വന്നു..ഇനി ഇവനെ നടത്തിവിടാം എന്ന തീരുമാനത്തിൽ കാർത്തിക ഒരു ബക്കറ്റുമെടുത്ത് തോട്ടിൽ നിന്ന് കുറച്ച് വെളളം കോരി വന്നു..

അവൾ കുറേശെ വെള്ളം അവന്റെ മുഖത്തേക്കൊഴിച്ചു.. അവൻ ഞരങ്ങുന്നതല്ലാതെ കണ്ണ് തുറന്നില്ല..എങ്കിലും അടഞ്ഞ കണ്ണ് പിടക്കുന്നത് കണ്ട് അവൾക്ക് സമാധാനമായി.. അവൻ പതിയെ വാ തുറന്ന് പിടിച്ചു..അവന്റെ ദാഹം

മാറിയിട്ടില്ലെന്ന് അവൾക്ക് തോന്നി..

പക്ഷേ ഇനി കുടിക്കാനുള്ള വെള്ളമില്ല.. അവനാണെങ്കിൽ നാവ് നീട്ടുന്നുമുണ്ട്.. സാരമില്ല.. ഈ തോട്ടിലെ വെള്ളവും നല്ലതാണ്.. താനെത്രയോ തവണ കുടിച്ചിട്ടുണ്ട്..അവൾ ബക്കറ്റിൽ നിന്ന് വെളളം കോരി അവന്റെ വായിലേക്കൊഴിച്ച് കൊടുത്തു..

അവളെ അൽഭുതപ്പെടുത്തിക്കൊണ്ട് അവൾ ഒഴിച്ച് കൊടുക്കുന്ന വെള്ളം മുഴുവൻ അവൻ കുടിച്ചു..കണ്ണുകൾ പലവട്ടം പിടപ്പിച്ച് പതിയെ അവൻ കണ്ണ് തുറന്നു..പേടിയോടെ ചുറ്റും നോക്കിയ അവൻ മുന്നിലിരിക്കുന്ന കാർത്തികയുടെ മുഖത്തേക്ക് തുറിച്ച് നോക്കി..

പെട്ടെന്നവൻ ചാടിയെണീറ്റു.. പക്ഷേ സഹിക്കാനാവാത്ത വേദനയാൽ അവൻ അലറിക്കരഞ്ഞ് കൊണ്ട് മെത്തയിലേക്ക് തന്നെ വീണു.. അവൻ മുട്ടിന് താഴെ കാലിൽ അമർത്തിപ്പിടിച്ച് ഉറക്കെ കരഞ്ഞു..

അവന്റെ കാലിന് സാരമായ പരിക്ക് പറ്റിയിട്ടുണ്ടെന്ന് കാർത്തികക്ക് മനസിലായി..

“നി… നിങ്ങളാരാ… എന്താ നിങ്ങൾക്ക് പറ്റിയത്… ?”..

വിറയലോടെ കാർത്തിക ചോദിച്ചു..പക്ഷേ വേദന സഹിക്കവയ്യാതെ വീണ്ടും അവന്റെ ബോധം പോയി.. കാർത്തിക അവന്റെ കാലിലൊന്ന് പരിശോധിച്ചു.. കുറേ മുറിവുകൾക്കിടയിൽ ചെറിയൊരു കുഴി അവൾ കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *