പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

“നീ നാട്ടിലെത്തിയത് നിന്റെ വീട്ടുകാർക്കറിയോ… ?”..

“ഇല്ല… അവരോട് ഞാനൊന്നും പറഞ്ഞിട്ടില്ല… ചെന്ന് രണ്ടാം ദിവസം തന്നെ ജോലിക്ക് കേറിയന്നാ അവരോട് പറഞ്ഞത്… “..

ജീവിതം ചോദ്യച്ചിന്നമായി നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി കാർത്തിക കുറച്ച് നേരം ഇരുന്നു..

“ ഇനിയെന്താ നിന്റെ പ്ലാൻ…?”..

“എനിക്കറിയില്ല ചേച്ചീ… നാട്ടിലേക്ക് എനിക്ക് പോകാൻ കഴിയില്ല…ടിക്കറ്റും പാസ്പോർട്ടും നഷ്ടപ്പെട്ടത് കൊണ്ട് ഗൾഫിലേക്കും പോകാൻ പറ്റില്ല…”..

സഹിക്കാനാവാത്ത സങ്കടവും വേദനയും കൊണ്ട് അവന്റെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി..

“ ചേച്ചീ… ഈ കാലിന്റെ വേദനയൊന്ന് മാറിയാൽ ഞാൻ പൊയ്ക്കോളാം… ചേച്ചിക്ക് ഞാനായിട്ട് ഒരു പ്രശ്നമുണ്ടാക്കില്ല…”..

അവൻ തളർന്നൊരു ചിരി ചിരിച്ചു..

“എങ്ങോട്ടാ നീ പോകുന്നേ…?”..

“ അറിയില്ല ചേച്ചീ…”..

“ ഇവിടന്ന് പുറത്തേക്ക് പോവാൻ നിനക്ക് വഴിയറിയോ… ?”..

അവനൊന്നും മിണ്ടിയില്ല..

“ഇട്ടോണ്ട് പോവാൻ ഡ്രസുണ്ടോ നിനക്ക്… ?”..

കാർത്തിക അത് ചോദിച്ചപ്പോഴാണ് രാജു അവനെയൊന്ന് നോക്കിയത്.. വെറും ഒരു ഷെഡിമാത്രമിട്ടാണ് താൻ കിടക്കുന്നതെന്ന് അവനെ അമ്പരപ്പിച്ചു.. ചമ്മിയൊരു ചിരിയോടെ അവൻ കാർത്തികയെ നോക്കി..

“നിനക്ക് പരിക്കെന്തേലും പറ്റിയോന്ന് നോക്കാൻ ഞാനഴിച്ചതാ

നിന്റെ ഡ്രസൊക്കെ… അതെല്ലാം ആകെ കീറിപ്പറിഞ്ഞ് ഇടാൻ പറ്റില്ല… “..

തന്റെ ദുരവസ്ഥയോർത്ത് തേങ്ങുന്ന ആ യുവാവിനെ എങ്ങിനെ സഹായിക്കണമെന്ന് കാർത്തികക്കുമറിയില്ല…

“ഞാനൊരു കാര്യം പറഞ്ഞാ നീ കേൾക്കോ…?”..

കുറേ നേരം ചിന്തിച്ചിരുന്ന് കാർത്തിക അവനോട് ചോദിച്ചു..

“ ചേച്ചി എന്ത് പറഞ്ഞാലും ഞാൻ കേൾക്കും…”..

“എന്റെ വീട് ഈ തൊടിയുടെ അപ്പുറത്താ… ആ കാണുന്ന ചെറിയ വഴിയിലൂടെ കുറച്ച് നേരം നടക്കണം…

ശരിക്കും വീടല്ല,പഴേ ഒരില്ലമാ… പക്ഷേ നിന്നെ ഇല്ലത്തേക്ക് കൊണ്ട് പോവാൻ പറ്റില്ല..അഛൻ തമ്പുരാൻ നമ്മളെ രണ്ടാളെയും വെട്ടും…”..

“ ചേച്ചി അപ്പോ ഇല്ലത്തെ തമ്പുരാട്ടിയാലേ… ഞാനാദ്യമായിട്ടാ ഒരു തമ്പുരാട്ടിയെ നേരിട്ട് കാണുന്നത്… “..

രാജു ചിരിയോടെ പറഞ്ഞു..

“ഉം… ഞാൻ തമ്പുരാട്ടിയാ… കണ്ടിട്ടെങ്ങിനെയുണ്ട്…”..

കാർത്തികയും ചിരിയോടെ ചോദിച്ചു.. അവൾ ഇങ്ങനെ തുറന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും കുറേ കാലത്തിന് ശേഷമാണ്,.

“അപ്പോ തൽക്കാലം നിന്നെ പുറത്തേക്ക് കൊണ്ടുപോവാൻ കഴിയില്ല,.. കുച്ച് ദിവസത്തേക്ക് നിനക്ക് നടക്കാനും കഴിയില്ല… നടന്നാ തന്നെ നിനക്ക് പോകാനൊരിടവുമില്ല..അപ്പോ എന്ത് ചെയ്യും… ?”..

അവനുത്തരമില്ല.. അവൻ കാർത്തികയുടെ മുഖത്തേക്ക് നോക്കിക്കിടന്നു..

“ഏതായാലും ഇങ്ങോട്ടാരും വരില്ല… അത് കൊണ്ട് തൽക്കാലം കുറച്ച് ദിവസം നിനക്കീ ഷെഡിൽ കിടക്കാം… ഭക്ഷണമൊക്കെ ഞാൻ കൊണ്ട് വന്ന് തരാം… എന്ത് പറയുന്നു… ?”..

“ ഞാനെന്ത് പറയാനാ തമ്പുരാട്ടീ…”..

അവൻ പറഞ്ഞത് കേട്ട് കാർത്തിക അവനെ നോക്കി കണ്ണുരുട്ടി..

“ തമ്പുരാട്ടിയോ… ഇത് വരെ ചേച്ചീന്നല്ലേ നീ വിളിച്ചത്… ?”..

“അത്…തമ്പുരാട്ടിയാന്ന് അറിയാതെയല്ലേ…?”..

“ഉം…”..

അമർത്തിയൊന്ന് മൂളിയതല്ലാതെ അവളത് തിരുത്താനൊന്നും പോയില്ല…

“നിനക്ക് കുളിക്കണോ… ആകെ ചോരയും

ചെളിയുമാ…”..

“ഉം… കുളിക്കണം…”..

“നിനക്കാ തോട് വരെ നടക്കാൻ

പറ്റോ… ?”..

“എന്നെയൊന്ന് പിടിച്ച് എണീൽപിച്ചാ മതി… ഞാൻ നടന്നോളാം…”..

കാർത്തിക സാരി അരക്കെട്ടിലേക്ക് കയറ്റിക്കുത്തി അവന്റെ കക്ഷത്തിലൂടെ കയ്യിട്ട് അവനെ പൊക്കി..ഒറ്റക്കാലിൽ ബലം കൊടുത്ത് രാജു എണീറ്റ് നിന്നു..

“നടക്കാൻ കഴിയോടാ… ?”..

“ഞാൻ ഒറ്റക്കാലിൽ ചാടിക്കോളാം…”..

“എന്നാ നീയൊന്ന് ചാടിക്കേ. ഞാനൊന്ന് നോക്കട്ടെ…”..

കാർത്തിക അവനെ വിട്ട് കുറച്ച് മാറി നിന്നു.. അവന് ചാടാനുള്ള സമയമൊന്നും കിട്ടിയില്ല.. ഒരു ഭാഗത്തേക്കവൻ ചരിയുന്നത് കണ്ട് അവളവനെ വാരിപ്പിടിച്ചു..

ഒരു കെട്ടിപ്പിടുത്തം തന്നെയായിരുന്നു കാർത്തിക പിടിച്ചത്.. അവനോടൊട്ടി നിന്ന് കാർത്തിക അവന്റെ മുഖത്തേക്ക് കുസൃതിയോടെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *