രുദ്രപ്രതാപം – 10 13

അതുവരെ മീനുകുട്ടി ചാടി വന്ന് എന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു.

“അഭിയേട്ടാ… ഇപ്പോൾ ശരിക്കും ഒക്കെയാണോ?” അവൾ പതുക്കെ ചോദിച്ചു.

ഞാൻ അവളുടെ കവിളിൽ ഒന്ന് പിടിച്ചു വലിച്ചു.
“ഒക്കെയാ മീനുകുട്ടി…”

അവൾ ചെറുതായി ചിരിച്ചു.

പക്ഷേ എന്റെ മുന്നിൽ ഇരുന്ന മായയുടെയും ദിവ്യയുടെയും മുഖം കണ്ടപ്പോൾ ആ ചിരി പതുക്കെ മങ്ങി.

രണ്ടുപേരും എന്റെ ഓപ്പോസിറ്റായി ഇരിക്കുകയാണ്. ഇപ്പോഴും മുഖത്ത് ആ ദേഷ്യം മുഴുവൻ ഉണ്ട്.

മായ മേശയിൽ വിരലുകൾ കൊണ്ട് ടക് ടക് എന്ന് അടിക്കുന്നു. ദിവ്യ ആണെങ്കിൽ എന്നെ തന്നെ നോക്കി ഇരിക്കുന്നു.

ആ നോട്ടം കണ്ടപ്പോൾ എനിക്ക് സത്യത്തിൽ തോന്നി —

‘രണ്ടും കൂടി ഇപ്പൊ എന്നെ കടിച്ചു തിന്നോ…’

അങ്ങനെ ഓരോന്നും ആലോചിച്ച് ഇരിക്കുമ്പോഴാണ് ലക്ഷ്മി അമ്മ അടുക്കളയിൽ നിന്ന് കഞ്ഞിയുമായി വന്നത്. ചൂട് പൊങ്ങുന്ന ഒരു സ്റ്റീൽ പാത്രം… കൂടെ ചെറിയൊരു കപ്പിൽ ചമ്മന്തിയും.

“ആദ്യം ഇത് കുടിക്ക്,” അവർ എന്റെ മുന്നിൽ വച്ചുകൊണ്ട് പറഞ്ഞു. “മരുന്ന് കഴിക്കണ്ടേ പിന്നെ.”

ഞാൻ അനുസരണയോടെ തലകുലുക്കി. ശരിക്കും അപ്പോഴാണ് എനിക്ക് നല്ല വിശപ്പുണ്ടെന്ന് മനസ്സിലായത്.

ലക്ഷ്മി അമ്മ എന്റെ സൈഡിലുള്ള കസേരയിൽ വന്ന് ഇരുന്നു. അതിന് ശേഷം തുടങ്ങി ചോദ്യം ചെയ്യൽ.

“ഇപ്പൊ തലകറക്കം ഉണ്ടോ?”

“ഇല്ല…” ഞാൻ കഞ്ഞി കുടിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“തലവേദന?”

“കുറവുണ്ട്…”

“കണ്ണ് മങ്ങുന്നുണ്ടോ?”

“അയ്യോ ഇല്ല അമ്മേ…”

ഞാൻ ഓരോ മറുപടിയും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുന്നിൽ ഇരുന്ന മായയും ദിവ്യയും ഇടയ്ക്കിടയ്ക്ക് അർത്ഥം വെച്ച കുത്തുവാക്കുകൾ എറിഞ്ഞുകൊണ്ടിരുന്നു.

“കണ്ണ് മങ്ങില്ല… ഡോക്ടറെ നല്ല ക്ലാരിറ്റിയോടെ കണ്ടല്ലോ,” മായ പതുക്കെ പറഞ്ഞു.

“അതെ,” ദിവ്യ ഉടനെ കൂട്ടിച്ചേർത്തു. “നമ്പർ വരെ കണ്ടുപിടിച്ചു സേവ് ചെയ്ത ആളല്ലേ.”

ഞാൻ അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുപേരുടെയും മുഖം കണ്ടപ്പോൾ ആ ശ്രമം അവിടെ വെച്ച് ഉപേക്ഷിച്ചു.

ഞാൻ കഞ്ഞി മാത്രം കുടിക്കുന്നത് കണ്ട ലക്ഷ്മി അമ്മ ചമ്മന്തി എടുത്ത് എന്റെ പാത്രത്തിലേക്ക് ഇട്ടു.

“ഇതും കൂട്ടി കഴിക്ക് മോനെ…”

പിന്നെ ഞാൻ വീണ്ടും കഞ്ഞി കുടിക്കാൻ തുടങ്ങിയപ്പോ, അവർ സ്വന്തം കൈകൊണ്ട് കുറച്ച് ചമ്മന്തി എടുത്ത് നേരെ എന്റെ വായിലേക്ക് വെച്ചു തന്നു.

ആ വിരലുകൾ എന്റെ നാവിൽ തട്ടിയ നിമിഷം… ഞാൻ ഒരു സെക്കന്റേക്ക് സ്റ്റക്ക് ആയപോലെ തോന്നി.

രണ്ട് സെക്കന്റ് പോലും ആയിരുന്നില്ല ആ സ്പർശം. പക്ഷേ അതിനുള്ളിൽ തന്നെ എന്റെ ഉള്ളിൽ എന്തോ വിചിത്രമായൊരു വികാരം പാഞ്ഞുകയറി. ഒരു ഞെട്ടൽ… അതോടൊപ്പം വിശദീകരിക്കാൻ പറ്റാത്തൊരു ചൂടും.

ആ വിരലുകൾ ഞാൻ ഒന്ന് അറിയാതെ നുണഞ്ഞു.

ഞാൻ അറിയാതെ തന്നെ ലക്ഷ്മി അമ്മയെ നോക്കി.

അവർ സാധാരണ പോലെ തന്നെ “കഴിക്കു…” എന്ന് പറഞ്ഞ് വീണ്ടും ചമ്മന്തി എടുത്തു. പക്ഷേ എനിക്ക് അപ്പോഴേക്കും ഉള്ളിൽ ചെറിയൊരു അസ്വസ്ഥത തുടങ്ങിയിരുന്നു.

മുന്നിൽ ഇരുന്ന ദിവ്യയും മായയും അത് ശ്രദ്ധിച്ചോ എന്നറിയില്ല… പക്ഷേ രണ്ടുപേരും എന്നെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.

അങ്ങനെ കഞ്ഞി കുടിച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റു. ഉടനെ ലക്ഷ്മി അമ്മയും എഴുന്നേറ്റു.

“വാ മോനെ… മുറിയിൽ പോയി കിടക്ക്.”

അവർ എന്നെ കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയതും, പെട്ടെന്ന് രണ്ട് വശത്തുനിന്നും എന്റെ കൈകളിൽ പിടി വീണു.

ഞാൻ തിരിഞ്ഞു നോക്കി.

ദിവ്യയും മായയും.

രണ്ടുപേരും എന്റെ കൈകളിൽ കേറി പിടിച്ച് നിൽക്കുന്നു. മുഖത്ത് ഇപ്പോൾ ഒരു കള്ളച്ചിരി. അത് കണ്ട നിമിഷം തന്നെ എന്റെ ഉള്ളിൽ അലാറം അടിച്ചു തുടങ്ങി.

“ഇനി ഞങ്ങൾ നോക്കിക്കോളാം അമ്മേ…” ദിവ്യ വളരെ സ്നേഹത്തോടെ പറഞ്ഞുതുടങ്ങി.

“ഞങ്ങടെ പുന്നാര കെട്ടിയോൻ അല്ലേ…”

അത് പറഞ്ഞിട്ട് അവൾ ഒന്ന് ചിരിച്ചു.

മായയും അവളുടെ കൂടെ അതേ രീതിയിൽ ചിരിച്ചു.

അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത് — ഞാൻ പെട്ടു.

“എടി… ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ…” ഞാൻ പതുക്കെ രക്ഷപ്പെടാൻ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *