രുദ്രപ്രതാപം – 10 13

“ഓർത്തോ ഞാൻ പറഞ്ഞത്…”

അവൾ കണ്ണ് ചുരുട്ടി കാണിച്ചതും ഞാൻ ഉടനെ അനുസരണയോടെ തലകുലുക്കി.

വാതിൽ അടഞ്ഞതും ഞാൻ ഒരു ദീർഘശ്വാസം വിട്ടു.

“ദൈവമേ… രക്ഷപ്പെട്ടു…” ഞാൻ പിറുപിറുത്തു.

പക്ഷേ ആ സമാധാനം രണ്ട് സെക്കന്റ് പോലും നീണ്ടില്ല.

മായ പതുക്കെ എന്റെ അടുത്തേക്ക് വന്നു. മുഖത്ത് നല്ലൊരു കള്ളച്ചിരി.

“എന്റെ പൊന്നിന് നൊന്തോ…?”

കബട വിഷമം അഭിനയിച്ചുകൊണ്ട് അവൾ ചോദിച്ചു. ശബ്ദം കേട്ടാൽ ആരും കരുതും ഇവൾക്ക് എന്നോട് വലിയ സഹതാപമാണെന്ന്.

“പോടീ…” ഞാൻ മുഖം ചുളിച്ചു. “നിങ്ങൾ രണ്ടും കൂടെ മനുഷ്യനെ കൊല്ലും.”

“അയ്യോ പാവം…”

അവൾ ചിരിച്ചുകൊണ്ട് എന്റെ അടുത്ത് ഇരുന്നു. പിന്നെ വളരെ സ്നേഹത്തോടെ എന്ന പോലെ എന്റെ നെഞ്ചിലേക്ക് കൈ നീട്ടി.

ഒരു നിമിഷം എനിക്ക് ശരിക്കും അവൾ ആശ്വസിപ്പിക്കാനാണെന്ന് തോന്നി.

പക്ഷേ അടുത്ത നിമിഷം—

അവൾ നേരെ ഞാൻ നേരത്തെ വേദന കൊണ്ട് പിടഞ്ഞ ആ മുലക്കണ്ണിൽ ഒന്ന് തൊട്ടു.

“ആാാ!”

ഞാൻ ശരിക്കും വേദന കൊണ്ട് ഒന്ന് പൊങ്ങി.

“എടീ പിശാചേ!”

ഞാൻ അവളെ അടിക്കാൻ ഓങ്ങിയപ്പോഴേക്കും അവൾ കിലുക്കി ചിരിച്ചുകൊണ്ട് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു.

“കിട്ടിയേ!”

അത് പറഞ്ഞ് അവൾ വാതിലിലേക്ക് ഓടി.

“ഇങ്ങോട്ട് വാ… ഇന്നെ ഞാൻ കൊല്ലും…” ഞാൻ വേദന കൊണ്ട് നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു.

പക്ഷേ അവൾ നിർത്തിയില്ല. വാതിലിനരികിലെത്തി തിരിഞ്ഞ് നിന്നു. മുഖത്ത് ആ പഴയ കള്ളച്ചിരി തന്നെ.

“അഞ്ജലി ഡോക്ടറെ വിളിച്ച് പറഞ്ഞേക്കട്ടേ… പെഷ്യന്റിന് വീണ്ടും പെയിൻ തുടങ്ങി എന്ന്?”

അത് കേട്ടതും ഞാൻ തലയിണ എടുത്ത് അവളുടെ നേരെ എറിഞ്ഞു.

“പോടീ!”

മായ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. പിന്നെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി.

അവൾ പോയതും ഞാൻ വീണ്ടും ബെഡിലേക്ക് വീണു. നെഞ്ചിലെ നീറ്റൽ സഹിക്കാൻ പറ്റാതെ അവിടെ കൈവെച്ച് പതുക്കെ ഊതി കൊണ്ടിരുന്നു.

ഡോക്ടറുടെ നമ്പർ ചോദിക്കാൻ തോന്നിയ എന്റെ മനസ്സിനെ ഞാൻ ആ നിമിഷം തന്നെ നന്നായി തെറി വിളിച്ചു.

“ശെടാ… എനിക്ക് എന്തിന്റെ കേടായിരുന്നു …” ഞാൻ സ്വയം പിറുപിറുത്തു.

നെഞ്ചിൽ ഇപ്പോഴും ചെറിയൊരു നീറ്റൽ ബാക്കി ഉണ്ടായിരുന്നു. അവിടെ കൈവെച്ച് പതുക്കെ തടവിക്കൊണ്ട് ഞാൻ ബെഡിലേക്ക് ചാരിക്കിടന്നു.

മുറിക്കുള്ളിൽ ഇപ്പോൾ പൂർണ നിശബ്ദതയായിരുന്നു. പുറത്തുള്ള ലോകം മുഴുവൻ പതുക്കെ അകന്നു പോകുന്ന പോലെ. ഹാളിൽ നിന്ന് ഇടയ്ക്കിടെ കേൾക്കുന്ന ചിരികളും അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന നേരിയ ശബ്ദവും മാത്രം ആ നിശബ്ദതയെ ഇടയ്ക്ക് പൊട്ടിച്ചുകൊണ്ടിരുന്നു.

മുകളിലെ ഫാൻ പതുക്കെ കറങ്ങിക്കൊണ്ടിരുന്നു. അതിൽ നിന്ന് വരുന്ന തണുത്ത കാറ്റ് മുഖത്തേക്ക് തട്ടുമ്പോൾ, ഇത്ര നേരം പിടിച്ചു നിന്നിരുന്ന ക്ഷീണം മുഴുവൻ ഒരുമിച്ച് ശരീരത്തിലേക്ക് കയറിയതുപോലെ തോന്നി.

കൈകാലുകൾക്ക് വരെ ഒരു ഭാരമുണ്ടായിരുന്നു.
കണ്ണുകൾ അടച്ചുകൊണ്ട് ഞാൻ അങ്ങനെ തന്നെ കിടന്നു. ബെഡിന്റെ മൃദുത്വവും ഫാനിന്റെ തണുപ്പും ചേർന്ന് ശരീരത്തെ പതിയെ ഉറക്കത്തിലേക്ക് തള്ളിക്കൊണ്ടിരുന്നു.

കണ്ണുകൾ അടച്ചപ്പോൾ ഇന്നത്തെ ഓരോ സംഭവവും മനസ്സിലൂടെ വീണ്ടും കടന്നുപോയി. മൂക്കിൽ നിന്ന് ചോര വന്നത്… എല്ലാവരും പേടിച്ചത്… ദിവ്യയുടെയും മായയുടെയും ദേഷ്യം… അവരുടെ ആ possessiveness…

അറിയാതെ തന്നെ എന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു.

“രണ്ടും കൂടി എന്നെ ഒരുദിവസം കൊല്ലും…” ഞാൻ പതുക്കെ പിറുപിറുത്തു.

പക്ഷേ ആ വാക്കുകൾക്കുള്ളിലും ഒരു സ്നേഹം ഉണ്ടായിരുന്നു.

ക്ഷീണം അപ്പോഴേക്കും ശരീരം മുഴുവൻ പിടിച്ചുകഴിഞ്ഞിരുന്നു. കണ്ണുകൾ തുറന്ന് വെക്കാൻ പോലും പറ്റാത്ത അവസ്ഥ.

അങ്ങനെ ഓരോ ചിന്തകളിലും മുങ്ങിക്കിടന്ന ഞാൻ… പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

*****************

ഒരു പൈശാചിക അലർച്ച കേട്ടാണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത്.

ആ ശബ്ദം അത്ര ഭയാനകമായിരുന്നു… മനുഷ്യന്റെ ശബ്ദമാണോ മറ്റെന്തെങ്കിലും ജീവിയുടെതാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത വിധം. അത് ചെവിയിലൂടെ നേരെ തലച്ചോറിലേക്ക് കുത്തിക്കയറിയതുപോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *