അത് കണ്ടിട്ടാണോ എന്തോ ഉമ്മ.
മോളെ ഇങ്ങോട്ട് പോര് ഒന്നുറങ്ങിപോയതല്ലേ അല്ലേ എന്ന് പറയുമ്പോഴും ആ സ്വരത്തിൽ ഒരു ആക്കൽ ഉണ്ടായിരുന്നോ.എന്ന് തോന്നി.
ഉമ്മാ ഞാൻ എന്ന് പറഞ്ഞോണ്ട് സലീന നിന്നതും അതിനെന്താ മോളെ നീ ഇങ്ങോട്ട് വായോ.
ഇതെല്ലാം നോക്കിയും കണ്ടും ഷമി മിണ്ടാതെ ചിരി ഉള്ളിൽ അടക്കി പിടിച്ചോണ്ട് നിന്നു.
സെബി പോയോ ഉമ്മാ എന്നുകുറച്ചു ഉറക്കെ ചോദിച്ചോണ്ട് സലീനമുൻപോട്ട് വന്നതും അവര് മൂന്ന് പേരും ഒരു കൂട്ട ചിരിയായിരുന്നു.
ഉമ്മാ എന്ന് വിളിച്ചോണ്ട് അവൾ ഉമ്മയുടെ അടുത്തേക്ക് പോയതും ഉമ്മ അവളുടെ കൈപിടിച്ചോണ്ട്.
സാരല്യ മോളെ അതിനിപ്പോ എന്താ. രണ്ടുപേരും വാ വല്ലതും കഴിച്ചിട്ട് ബാക്കി പറയാം.
അവൾ പിണങ്ങിയപോലെ നിന്നതും.
ഞാൻ കുറച്ചു ഉറക്കെ ഷമി എനിക്ക് എന്തേലും ഒന്ന് കഴിക്കാൻ എടുത്തു വെച്ചേ വിശന്നിട്ടു വയ്യ. ഉമ്മാ എന്നെ നോക്കികൊണ്ട് അപ്പൊ സലീന മോൾക്ക് വേണ്ടേ.
ഹ്മ്മ് എനിക്കും വേണം.
എന്നാ രണ്ടുപേരും ഇവിടിരിക്കു എന്ന് പറഞ്ഞോണ്ട് ഉമ്മാ ഷമിയോട്.
ഷമി മോളെ ചായ കൊടുക്കണോ അതോ ചോറ് കൊടുത്താൽ മതിയോ.
ഷമി ചിരിച്ചോണ്ട് ഞങ്ങളെ തന്നെ നോക്കി.
സലീന ഉമ്മയെയും.
ഉപ്പ പോയോ ഉമ്മാ എന്നുള്ള അവളുടെ ചോദ്യം കേട്ടതും ഉമ്മ.
ഹ്മ്മ് ഉപ്പ രാവിലെ തന്നെ പോയി.
എന്നെ വിളിച്ചൂടായിരുന്നോ ഷമി എന്ന് പറഞ്ഞോണ്ട് സലീന ഷമിയെ നോക്കിയതും.
ആഹാ എത്രവട്ടം ഞാൻ വന്നു വിളിച്ചതാ
അപ്പോയോക്കേ രണ്ടുപേരും ഒന്ന് മൂളുക മാത്രം ചെയ്തിട്ട് ഇപ്പൊ ഞാൻ വിളിച്ചില്ലെന്നോ.
നല്ല തലവേദന അതാ ഉറങ്ങിപ്പോയെ.
അത് കേട്ട് ഉമ്മ ചിരിച്ചോണ്ട് എന്നിട്ടിപ്പോ തലവേദന മാറിയോ മോളെ.
ഹ്മ്മ് കുറവുണ്ട്.
അല്ല രണ്ടുപേർക്കും ഒരുമിച്ചു തലവേദന വരാനുള്ള കാരണം എന്താ.
സെബിമോൾ വരട്ടെ ചോദിച്ചു നോക്കണം.
ഉമ്മാ..എന്നുള്ള അവളുടെ ദയനീയ വിളി കേട്ടതും ഉമ്മ അവളുടെ അടുത്തേക്ക് വന്നു.
സലീന അതിനിപ്പോ എന്താ നിന്റെ സൈനുവിന്റെ കൂടെ കുറച്ചു നേരം കിടന്നന്നെല്ലുയുള്ളു ഞങ്ങൾ വെറുതെ കളിയാക്കുന്നുണ്ടെന്നു കരുതി മോളെന്തിനാ വിഷമിക്കുന്നെ.
അതെ അതിനല്ലേ മോളെ ഉമ്മ അവനോടു കുറച്ചു ദിവസം എങ്ങോട്ടും പോകണ്ടാന്നു പറഞ്ഞെ. .
ആഹാ നല്ല ഉമ്മയും മോളും എന്ന് പറഞ്ഞോണ്ട് ഷമി അവരെ നോക്കി പറഞ്ഞതും.
ഷമി വേണ്ട അവള് നിന്റെ താത്തയാ അതോർമ്മയുണ്ടായിക്കോട്ടെ..
എന്റെ മോളുടെ സന്തോഷമാണ് എനിക്ക് വലുത്. അതുകേട്ടതും സലീന എന്റെ ഉമ്മയെ കെട്ടിപിടിച്ചോണ്ട് നിന്നു.അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
അയ്യേ മോളെന്തിനാ ഇതിനൊക്കെ കരയുന്നെ എനിക്ക് സന്തോഷമേയുള്ളൂ മോളെ ഒന്നുമില്ലേലും നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെയ ജീവിക്കുത് എന്ന് അറിയാൻ പറ്റുമല്ലോ.
ഉമ്മ സലീനയുടെ കാതിൽ അവൾ കേൾക്കാൻ പാകത്തിന്.
ദേ കുറച്ചു ദിവസം അവനെ എങ്ങോട്ടും വിടേണ്ട കേട്ടോ ഇതുപോലെ തന്നെ പിടിച്ചോ.
അതുകേട്ടു അവൾ നാണിച്ചു ചിരിക്കുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു.
എന്താ ഉമ്മാ ഒരു സ്വകാര്യം എന്നുള്ള ചോദ്യം ഷമി ചോദിച്ചതും.
അതൊന്നുമില്ല ഞങ്ങൾ ഉമ്മയും മോളും എന്തൊക്കെ പറയും അല്ലേടി സലീന മോളെ എന്ന് പറഞ്ഞോണ്ട് ഉമ്മാ എന്നെനോക്കി ഒന്ന് ചിരിച്ചു.
ദോശയെടുക്കട്ടെ സൈനു എന്ന് ചോദിച്ചോണ്ട് ഷമി പ്ലേറ്റ് എനിക്കി മുൻപിൽ കൊണ്ട് വന്നു വെച്ചു.
നീയിരിക് മോളെ എന്ന് പറഞ്ഞോണ്ട് ഉമ്മ സലീനയെ എനിക്കരികിൽ തന്നെ പിടിച്ചിരുത്തി.
അപ്പോഴേക്കും ഷമി ഞങ്ങൾക്കുള്ള ഫുഡ് എടുത്തു വെച്ചിരുന്നു.
അവര് കഴിച്ചോ ഷമി എന്നുള്ള സലീനയുടെ ചോദ്യം കേട്ടതും.
ഹ്മ്മ് അവരൊക്കെ കഴിച്ചു താത്ത നിങ്ങൾ രണ്ടുപേരും മാത്രമേയുള്ളു. അപ്പോഴേക്കും എവിടെ നിന്നോ ഞങ്ങടെ മോൻ ഓടിവന്നതും അവൻ സലീനയുടെ മടിയിൽ കയറി ഇരുന്നു.
ഉമ്മച്ചി സൈനുപ്പയും എങ്ങോട്ടാ പോയേ എന്ന് ചോദിചോണ്ടിരുന്നു അവൻ.
അവൾ മോന്റെ വായിലേക്ക് ഒരു കഷ്ണം ദോശ വെച്ചു കൊടുത്തോണ്ട് അവളും കഴിക്കാൻ തുടങ്ങി.അപ്പോഴേക്കും ഷമിയുടെ മോനും വന്നു.
