എനിക്കറിയാം അതിൽ അവൾ വീഴുമെന്ന്.
കുറച്ചു നേരം എന്നെതുറിച്ചു നോക്കി കൊണ്ട്. ആണോ എനിക്കതാ ഇഷ്ടമെന്ന് സൈനുവിന് എങ്ങിനെ മനസ്സിലായി.
അപ്പൊ അതിലും അവള് വീണില്ല എന്ന് മനസിലായ ഞാൻ തല താഴ്ത്തി അവളെ നോക്കാതെ കിടന്നു..
കുറച്ചു കഴിഞ്ഞതും. സൈനു എന്നെ നോകിയെ എന്നുപറഞ്ഞോണ്ട് അവള് വിളിച്ചതും ഞാൻ നോക്കിയതെ ഇല്ല.
ഇങ്ങോട്ട് നോക്ക് എന്ന് പറഞ്ഞോണ്ട് താടിയിൽ പിടിച്ചു എന്റെ മുഖം അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു വെച്ച്.
ഞാൻ കണ്ണടച്ച് പിടിച്ചോണ്ട് കിടന്നു.
കണ്ണ് തുറന്നെ സൈനു.
ച്ചും.
മര്യാദക്ക് കണ്ണ് തുറന്നോ ഇല്ലേൽ ഞാനെവിടെയാ കടിക്കുക എന്ന് പറയാൻ പറ്റില്ല കേട്ടല്ലോ.
വേണ്ട.
കടിക്കേണ്ടാ എന്നാണോ അതോ എന്നെ നോക്കില്ല എന്നോ.
കടിക്കേണ്ട.
ഹ്മ്മ് എന്നാ കണ്ണ് തുറന്നു എന്നെ നോക്ക്.
നിനക്ക് പിണക്കമല്ലേ പിന്നെ എന്തിനാ.
ആരാ പറഞ്ഞെ ഞാൻ പിണങ്ങി എന്ന്.
അപ്പൊ പിണങ്ങിയില്ലേ എന്ന് ചോദിച്ചോണ്ട് ഞാൻ കണ്ണു തുറന്നതും.
അവള് എന്നെ നോക്കി കിടക്കുവാരുന്നു.
സത്യമായിട്ടും പിണങ്ങിയില്ലല്ലോ അല്ലേ
അവള് ഒന്ന് പുഞ്ചിരിച്ചോണ്ട് ഇല്ല പോരെ.
അതെന്തേ. പിണങ്ങാത്തെ..
അപ്പൊ ഞാൻ പിണങ്ങാത്തത് ആണോ വിഷമം.
അല്ല.
പിന്നെ.
ഞാൻ വിളിച്ചിട്ടും ഇങ്ങോട്ട് തിരിഞ്ഞില്ലല്ലോ അതാ.
ആഹാ അപ്പൊ അവരോട് പറഞ്ഞതോ അതോ.
അത് തമാശക്ക് പറഞ്ഞതല്ലേ.
എന്നാ ഞാനും തമാശക്ക് പിണങ്ങിയതാ പോരെ.
അല്ലല്ല നീ കാര്യായിട്ട് തന്നെയാ.
എന്റെ സംസാര ശൈലി കണ്ടപ്പോ സലീന ചിരിച്ചോണ്ട്. എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.
എന്തെ.
ഒന്നൂല്യ.
പിനെന്തിനാ ഇങ്ങിനെ നോക്കി ചിരിക്കൂന്നേ.
എന്താ എനിക്ക് എന്റെ സൈനുവിനെ നോക്കി ചിരിച്ചൂടെ.
ഇത് അങ്ങിനെയുള്ള ചിരിയല്ലല്ലോ.
പിന്നെങ്ങിനെയുള്ള ചിരിയാ.
കളിയാക്കിയുള്ളത് പൊലെ അല്ലേ.
അവള് ഒന്നുടെ ചിരിച്ചോണ്ട് എന്റെ സൈനുവിനെ ഞാൻ കളിയാക്കുമോ.
പിന്നെ ചിരിച്ചതോ.
അതില്ലേ അത്.
എന്താ.
അതെ സൈനു അങ്ങിനെ സംസാരിച്ചപ്പോ എനിക്കെന്റെ പഴയ സൈനുവിനെ ഓർമ വന്നു.
അതെങ്ങിനെ.
അതില്ലേ അന്നൊക്കെ ഞാൻ ഈ സൈനുവിന് വേണ്ടത് കൊടുക്കാതിരുന്നാൽ കണ്ടിരുന്ന അതെ മുഖവും അതെ സംസാരവും ആണ് ഞാനിപ്പോ കണ്ടേ..
ആണോ.
ഹ്മ്മ് എനിക്കല്ലേ അറിയൂ അന്നത്തെ എന്റെ സൈനുവിന്റെ ഒരു കിടത്തമുണ്ട് മുഖമൊക്ക വാടി ദേ ഇത് പൊലെ തന്നെ എന്നിട്ട് ഒരു ചോദ്യമുണ്ട്.
എന്ത്.
ഇന്ന് തരില്ലേ എന്ന്.
അതുപോലെ തോന്നി ഇപ്പോഴത്തെ നിന്റെ മുഖം കാണുമ്പോൾ പിന്നെന്താ പറഞ്ഞെ എനിക്കിപ്പോ സ്നേഹമില്ല വേദനിപ്പിക്കാൻ ആണ് ഇഷ്ടം എന്നല്ലേ.
ആണോ സൈനുവിന് അങ്ങിനെ തോന്നിയോ.
ഞാൻ മിണ്ടാതെ നിന്നതും.
പറ എന്റെ സൈനുവിന് ഈ സലീനയുടെ പ്രവർത്തിയിൽ നിന്നും അങ്ങിനെ തോന്നിയോ എന്ന്.
പറ സൈനു തോന്നിയോ.
ഞാൻ മെല്ലെ ചിരിച്ചോണ്ട് ഇല്ല.
പിന്നെ പറഞ്ഞതോ.
അത് നീ പിണങ്ങി കിടന്നപ്പോ പറഞ്ഞതല്ലേ അല്ലാതെ എനിക്ക് തോന്നിയിട്ടൊന്നുമില്ല.
ആഹാ അപ്പൊ എന്നെ പറ്റിക്കാൻ പറഞ്ഞത് ആണല്ലേ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് അവള് എന്റെ കയ്യുപിടിച്ചു കടിക്കാനായി തുനിഞ്ഞതും.
അയ്യോ കടിക്കല്ലേ മിനിഞ്ഞാന്നത്തെ പാട് തന്നെ പോയിട്ടില്ല.
എവിടെ ഞാൻ നോക്കട്ടെ എന്ന് പറഞ്ഞോണ്ട് അവള് കയ്യ് പിടിച്ചോണ്ട് എല്ലായിടത്തും നോക്കിയതും.
അവിടെ അല്ല.
പിന്നെ.
ദേ നോക്കിയേ എന്ന് പറഞ്ഞോണ്ട് ഞാൻ കൈ ചെരിച്ചു പിടിച്ചതും.
അയ്യോ ഇങ്ങിനെ ഒക്കെ ആയിരുന്നോ.
ഹ്മ്മ് ഇല്ല പിന്നെ
കണ്ടോ നീല നിറം കയറിയ പാട് കണ്ടോ പെണ്ണെ.
അയ്യോ സാരല്യാട്ടോ ഞാൻ അറിയാതെ അല്ലേ.
ആണോ അറിയാതെയാണോ.
ഹ്മ്മ് വേദനിപ്പിക്കാൻ ഒന്നുമല്ല നിന്റെ കുസൃതി കാണുമ്പോ അറിയാതെ കടിച്ചു പോകുന്നതാ..എന്നു പറഞ്ഞോണ്ട് അവള് അവിടെ തടവി തന്നു പിന്നെ കുറെ ഉമ്മയും വെച്ചു അവിടെ.
അവിടെയല്ല വേണ്ടേ.
പിന്നെ എവിടെയാണാവോ.
ദോ ഇവിടെ എന്ന് പറഞ്ഞോണ്ട് ഞാൻ ചുണ്ട് കൂർപ്പിച്ചു പിടിച്ചതും.
ആഹ് അവിടെയാണോ വേണ്ടേ.
ഹ്മ്മ്.
എന്നാ ഇങ്ങോട്ട് കാണിക് കൊതിയാ എന്ന് പറഞ്ഞോണ്ട് അവള് എന്നെ അവളുടെ അടുത്തേക്ക് വലിച്ചു പിടിച്ചോണ്ട് എന്റെ ചുണ്ടിൽ ഉമ്മവെച്ചോണ്ട് കിടന്നു.
