പിന്നെ ഉള്ളത് ഷെമിയല്ലേ അവളെന്റെ നേർക്കു വരികയും ഇല്ല.
പിന്നെ ആരുടെ നേർക്കാണാവോ വരിക.
ദോ ഈ കൊതിയന്റെ നേരെയേ അവള് വരൂ.
നിനക്ക് പനിയല്ലേ പിന്നെ എന്താ..
ഹ്മ്മ് മതി mathi ഞാൻ ഉറങ്ങാൻ പോകുകയാ..
അപ്പൊ ഞാനോ.
നീയോ.
ഹ്മ്മ് ഞാൻ തന്നെ
നീ ഇവിടെ ഇങ്ങിനെ കിടന്നോടി പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ എന്റെ മേലേക്ക് വലിച്ചതും അവളെന്റെ ശരീരം അവളുടെ കൈ വലയത്തിൽ ആക്കികൊണ്ട് എന്നെയും നോക്കി പുഞ്ചിരിച്ചോണ്ട് കിടന്നു..
രാവിലെ കണ്ണ് തുറന്നു നോക്കുമ്പോ അവളെ അടുത്ത് കണ്ടില്ല ഞാൻ എഴുനെറ്റിരുന്നു ബാത്‌റൂമിലൊക്കെ പോയി വന്നു നേരെ താഴെക്കിറങ്ങി.
എന്നെ കണ്ടതും ഉമ്മ ചിരിച്ചോണ്ട് പനി മാറിയോ സൈനു.
ഹ്മ്മ് മാറി ഉമ്മ.
മോളെ ഇവന് ചായ കൊടുത്തേ എന്ന് ഉമ്മ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞതും.
ഞാൻ അങ്ങോട്ട് തന്നെയല്ലേ ഉമ്മ പോകുന്നെ.
ഹ്മ്മ് എന്നാ അവിടെ പോയി കുടിച്ചോ എന്നും പറഞ്ഞു ഉമ്മ മോനെ വിളിച്ചോണ്ടിരുന്നു.
രാവിലെതന്നെ അവരെവിടെ പോയി ഉമ്മ.
ഉപ്പയുടെ കൂടെയുണ്ട് അവനും ഒന്നും കുടിച്ചിട്ടില്ല.
ആ അവന് വിശക്കുമ്പോ വന്നോളും.
ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ കിച്ചണിലേക്ക് നടന്നു.
കിച്ചണിൽ എത്തിയതും സെബിയും ഷെമിയും എന്തോ തിരക്കിട്ട ജോലിയിലാ സലീന എനിക്കുള്ള ചായ റെഡിയാക്കി കൊണ്ടിരിക്കുന്ന തിരക്കിലും. ഉമ്മ അതെല്ലാം നോക്കി കൊണ്ട് ഷെമിയുടെ ചെക്കനെ മടിയിൽ വെച്ചോണ്ടിരിക്കുന്നു.
എന്നെ കണ്ടതും സലീന മോളെ മോന് ചായ ആയില്ലേ.
ദാ എടുക്കുന്നു ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന ചായ ഗ്ലാസ്സിലേക്ക് പഞ്ചസാര എടിത്തിട്ടോണ്ട് ഇളക്കി കൊണ്ടിരുന്നു
അല്ല മോന്റെ പനിയൊക്കെ മാറിയോ മോനെ എന്നുള്ള ഉമ്മയുടെ ചോദ്യത്തിന് ഞാൻ ഷെമിയുടെ ചെക്കനെ കവിളിൽ പിടിച്ചു കൊഞ്ചിച്ചോണ്ട്.ആ മാറി ഉമ്മ.
ഹ്മ്മ് കുറച്ചു ദിവസമായിട്ട് ആ പൊടിയൊക്കെ കൊണ്ടതിന്റെയാകും. അല്ലേ മോനെ.
ഹ്മ്മ് അതായിരിക്കും ഉമ്മ.
എന്തായാലും ഉമ്മ പറഞ്ഞപോലെ ഇനി കുറച്ചു ദിവസം ഒന്ന് റസ്റ്റ് എടുത്തിട്ട് ഇറങ്ങിയാൽ മതി.
ആ നോക്കട്ടെ.
എന്ത് നോക്കട്ടെന്ന് എന്ന് ചോദിച്ചോണ്ട് സലീന ചായ ഗ്ലാസ് എന്റെ നേർക്കു നീട്ടി.
ഇനി ഗൾഫിൽ പോയി വന്നിട്ട് എങ്ങോട്ടാണേലും പോയാൽ മതി. ഉപ്പ പറഞ്ഞല്ലോ ഷോപ്പിന്റെ പണിയൊക്കെ നോക്കാൻ വേറെ ഒരാളെക്കൂടി ഏല്പിച്ചിട്ടുണ്ട് പിന്നെ ഹോസ്പിറ്റലിന്റെ കാര്യത്തിന് ജബ്ബാറിക്കയെയും ഏല്പിച്ചിട്ടുണ്ട് എന്ന്.
എന്നാലും നമ്മുടെ കണ്ണ് എത്തിയില്ലേൽ.
ഒരേന്നാലും വേണ്ട ഇനി ഇവിടെ നിന്നും എങ്ങോട്ടും പോകാൻ നിൽക്കേണ്ട അല്ലെങ്കിലേ കണ്ടില്ലേ അമി പറഞ്ഞപോലെ കണ്ണൊക്കെ എന്തോ പൊലെ ആയിട്ടുണ്ട്.
ആ അമീന മോള് വിളിച്ചിരുന്നോ മോളെ.
ആ ഇന്നലെ രാത്രി വിളിച്ചിരുന്നു ഉമ്മ.
ആഹാ എന്നിട്ട് എന്നത്തേക്ക പോകുന്നെ.
രണ്ടാഴ്ച കൂടി അല്ലേ സൈനു.
ഹ്മ്മ്.
എന്നാപ്പിന്നെ മോള് പറഞ്ഞപോലെ ഇനി പോയി വന്നിട്ട് മതി എങ്ങോട്ടാണെങ്കിലും.
അപ്പോയെക്കും ഷെമി ഇടപെട്ടു എന്റെ ഉമ്മ അവൻ എങ്ങോട്ടും പോകുന്നില്ല നിങ്ങൾ വെറുതെ.അല്ലേ സൈനു.
ഹ്മ്മ് ഒരു പനി പനിച്ചപ്പോയെക്കും ഇങ്ങിനെ തുടങ്ങിയാൽ.
ആ പനിച്ചത് കൊണ്ടൊന്നുമല്ല കണ്ടില്ലേ കോലം ഉമ്മ പറഞ്ഞപോലെ എന്തോ മാതിരി ഉണ്ട്.
സെബി ഇതിനു പറ്റിയ വല്ല ഡോക്ടറും നിങ്ങടെ ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് സലീന ചോദിച്ചതും.
എന്റെ താത്ത ഇക്കാക്ക് ഒരു കുഴപ്പവും ഇല്ല പൊടിയുടെയും മറ്റും അലർജിയാ അത് കുറച്ചു ദിവസം വീട്ടിലിരുന്നാൽ മാറും. പനി പിന്നെ ഇപ്പൊ എല്ലായിടത്തും ഉള്ളതല്ലേ
കേട്ടല്ലോ പറഞ്ഞത്.
ഹ്മ്മ് കേട്ട് കേട്ട് എന്നാ നല്ല കുട്ടിയായി വീട്ടിലിരുന്നാൽ മതി.എന്നിട്ട് മതി ബാക്കിയൊക്കെ.
ഹോ സമ്മതിച്ചു പൊന്നെ.
ഹ്മ്മ് ഇന്നെന്താ വേണ്ടേ ചായക്ക്.
എന്താണേലും കുഴപ്പമില്ല അല്ലേ ഷെമി.
ഹ്മ്മ് അവനും ഞങ്ങളും ഒക്കെ ഒരേ കാറ്റഗറിയാ അല്ലേടാ സൈനു.
ഹ്മ്മ്.
അതെന്താണാവോ എന്നുള്ള സലീനയുടെ ചോദ്യംകേട്ടതും.
