സലീന – 8 56അടിപൊളി  

ആഹാ എന്നാ നി മറ്റെന്നാൾ പോരെ.

അതെന്തേ ഉപ്പ.

നാളെയെ പുതിയതൊക്കെ വരൂ ആ വരുമ്പോ ഷമിയെയും കൂട്ടിക്കോ മോളെ. രണ്ടാളും കൂടെ നമ്മുടെ ഗോഡൗണിലേക്ക് വന്നാ മതി..

അതെന്തേ ഉപ്പ.

അവൾക്കും ഒന്ന് രണ്ടു ഡ്രസ്സ്‌ വേണം എന്ന് പറഞ്ഞായിരുന്നു.

ഹ്മ്മ് എന്നാ പിന്നെ അതാ നല്ലത് എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെയും കൂട്ടി അവരുടെ അടുക്കലേക്ക് തന്നെ വന്നു.

നിനക്ക് വല്ലതും വേണോ എന്ന് ചോദിച്ചോണ്ട് ഉപ്പ ഉമ്മയെ ഒന്ന് നോക്കി ചിരിച്ചു.

ഉള്ളത് തന്നെ അലമാരയിൽ കിടന്നു നശിച്ചോണ്ടിരിക്കുകയാ.എന്നുള്ള ഉമ്മയുടെ മറുപടി കേട്ട് ഞാനും ഉപ്പയും ചിരിച്ചു.

സലീന ഉമ്മയെ നോക്കി ചിരിച്ചോണ്ട് ഉമ്മാക്ക് പുതിയ മോഡൽ വല്ലതും വേണോ എന്നാ ഉമ്മ അസീസ്പ്പ ചോദിച്ചേ.

മോളെ എന്റെ സൈനു വരുമ്പോ കൊണ്ട് വന്ന പർദ്ദ തന്നെ ഇനിയും ഇട്ടു തീർന്നിട്ടില്ല എന്നിട്ടല്ലേ പുതിയത്.

അതിനുമാത്രം ഒക്കെ കൊണ്ടുവന്നിരുന്നോ സൈനു ഉമ്മാക്ക്.

മോളെ ഉമ്മാടെ പോന്നു മോൻ നമ്മളറിയാതെ കൊടുത്തിട്ടുണ്ടാകും ചിലപ്പോ.

നിങ്ങളറിയാതെ ഒന്നും തന്നിട്ടൊന്നുമില്ല ഇനി അതിന്റെ പേരിൽ മോളും ഉപ്പയും കൂടെ എന്റെ മോന്റെ നേർക്കു വരേണ്ട.

അവനെനിക്കായി നാല് പർദ്ദ കൊണ്ട് തന്നത് നീ കണ്ടതല്ലേ മോളെ.
ഹ്മ്മ് അത് ഞാൻ കണ്ടതാ.

അതിനിയും അലമാരയിൽ വെച്ചോണ്ടിരിക്കുകയാണോ.
പിന്നെ അല്ലാതെ നിങ്ങളെപ്പോലെ ഞാൻ എപ്പോഴും പുറത്തൊന്നും പോകാറില്ലല്ലോ. വീട്ടിലാണെങ്കിൽ അതിടാറുമില്ല.
ഉമ്മയുടെ സംസാരം കേട്ട് ഉപ്പയും സലീനയുടെ ഉപ്പയും ചെറുതായി പുഞ്ചിരിച്ചോണ്ടിരുന്നു.

അപ്പോയെക്കും സലീനയുടെ ഫോണിലേക്കു ഷമിയുടെ കാൾ വന്നതും.

എന്താ ഷമി.

താത്ത പൊന്നോ.

ഹ്മ്മ് പോരാൻ നിക്കുവാ.

ഒന്ന് വേഗം വരണേ.

എന്താ ഷമി.

ചെക്കൻ ഇവിടെ കിടന്നു കരയുവാ താത്താ.

അതെന്തേ.

എന്താ എന്നറിയില്ല ഉമ്മച്ചിയെവിടെ എന്ന് ചോദിച്ചോണ്ട് കരയുവാ.

ഹ്മ്മ് ഞങ്ങളിപ്പോ എത്തും ഷമി.

സൈനു വാ നമുക്കു പോകാം.

എന്തെ.
മോൻ അവിടെ കരഞ്ഞോരിണ്ടിരിക്കുവാന്ന്.

അതെന്തു പറ്റി മോളെ.

അത് ഉമ്മയെയും എന്നെയും കാണാതൊണ്ടായിരിക്കും ഒന്നെങ്കിൽ ഉമ്മയോ ഞാനോ കൂടെ ഉണ്ടാകാറുഉള്ളതല്ലേ അതാ.

ഹ്മ്മ് എന്നാ വാ മോനെ പോകാം എന്ന് പറഞ്ഞോണ്ട് ഞങ്ങൾ അവിടെ നിന്നിറങ്ങിയതും വേഗം ചെല്ല് അല്ലേൽ അവനെ അറിയാല്ലോ എന്ന് പറഞ്ഞോണ്ട് ഉപ്പ ഞങ്ങളെ വേഗംപറഞ്ഞു വിട്ടു.

ഞങ്ങൾ പൊന്നതും സലീനയുടെ ഉപ്പ.
അതെന്തേ അവൻ അത്ര വലിയ പോക്കിരിയാണോ.

അങ്ങിനെ ഒന്നുമില്ല അവന് എപ്പോഴും സലീനയോ അല്ലെങ്കിൽ സൈനുവിന്റെ ഉമ്മയോ കൂടെവേണം. അല്ലെങ്കിൽ അവനെന്തോ സങ്കടം ഉള്ള പോലെയാ.

എന്റെ കൂടെ കൂടിയാലും കുറച്ചു നേരം ആകുമ്പോയേക്കും അവൻ അവളുടെ മടിയിൽ ഉണ്ടാകും.

ഇതിപ്പോ അവളും ഇല്ല സലീനയും ഇല്ല അതുകൊണ്ടാ.

സൈനുവിനെ പൊലെ തന്നെയാ അവനും അല്ലേ.

ഹ്മ്മ് പക്ഷെ സൈനു എപ്പോഴും എന്റെ കൂടെ ആയിരുന്നെങ്കിൽ ഇവൻ സൈനുവിന്റെ ഉമ്മയുടെ കൂടെയാ എന്നെ യുള്ളൂ.

ഞങ്ങൾ വീട്ടിലെത്തിയതും ചെക്കൻ ഉമ്മയുടെ അടുത്തേക്ക് ഓടി വന്നൊണ്ട് നിന്നു.

ഉമ്മ അവനെ കുറെ ഉമ്മവെച്ചതും അവന്റെ മുഖമെല്ലാം മാറി സന്തോഷത്തോടെ നില്കുന്നത് കണ്ട് ഞാനും സലീനയും ചിരിച്ചോണ്ടിരുന്നു.

ഉമ്മയുടെ കുട്ടി ഉമ്മയെ കാണാതെ വിഷമിചോടാ എന്നുള്ള ഉമ്മയുടെ ചോദ്യത്തിന് അവൻ തലയാട്ടിക്കൊണ്ടിരുന്നു.

ഹോ മോന്റെ ഉമ്മ വന്നപ്പോ കണ്ടില്ലേ ഇതുവരെ ഇവിടെ എന്തായിരുന്നു എന്ന് ചോദിച്ചോണ്ട് ഷമി ഞങ്ങളുടെ അടുത്തേക്ക് വന്നതും.
എന്റെ കുട്ടിക്ക് അവന്റെ ഉമ്മയെ കാണാതൊണ്ടാ അല്ലേ മോനെ എന്നും പറഞ്ഞോണ്ട് ഉമ്മ അവനെ ചുംബിച്ചോണ്ടിരുന്നു.

മതിയുമ്മ ഇനി അവനെ ഒന്ന് ഇറക്കി വെച്ചേര്. ഡോക്ടർ എന്താ പറഞ്ഞെന്നു ഓർമയില്ലേ ഉമ്മാക്ക്..കയ്യ് വേദന ഓർമയില്ലേ

ആ എന്റെ മോൻ കരഞ്ഞോണ്ട് നില്കുന്നത് നോക്കി നിക്കണോ ഞാൻ എന്ന് പറഞ്ഞോണ്ട് ഉമ്മ അവനെയും എടുത്തു അകത്തേക്ക് നടന്നു.

അവനെയും എടുത്തു ഉമ്മ റൂമിലേക്ക്‌ കയറിതിരിച്ചു വരുമ്പോൾ അവന്റെ കയ്യിൽ ചോക്ലേറ്റ് കണ്ട് ആഹാ ഇതിനായിരുന്നോ നീ എന്ന് ചോദിച്ചോണ്ട് ഷമി അവന്റെ കവിളിൽ ഒന്ന് പിച്ചി.

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *