അതെപ്പോ. എന്ന് ചോദിച്ചോണ്ട് ഉമ്മ എന്നെ നോക്കിയതും
സലീന തലയാട്ടികൊണ്ട് എന്നോട് വേണ്ട എന്ന് കാണിച്ചോണ്ടിരുന്നു
ആ അതൊക്കെയുണ്ട് അതൊന്നും ഞാൻ പറയുന്നില്ല.
ആണോ മോളെ.
ആ അതുപിന്നെ ഇവരുടെ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും മാറേണ്ടേ ഉമ്മാ.
ആഹാ അപ്പൊ നീയും ആള് കൊള്ളാല്ലോ.
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് എങ്ങിനെ ആയാലും ഇക്കയുടെയും ഷെമിയുടെയും അടുത്തെത്തില്ല ഉമ്മ.
ആ അവര് രണ്ടും ഇങ്ങിനെ ഓരോന്നും പറയുന്നതും ഒരു രസമാ അല്ലേടി.
ഹ്മ്മ്.
എന്നാപ്പിന്നെ ഞങ്ങൾ അതിലേക്കു ഇടപെടുന്നേയില്ല നിങ്ങൾ നാലുകൂടേ എന്താന്നു വെച്ചാ ആയിക്കോ.
എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെ ഫുഡ് എടുത്തു വെച്ചേര് എല്ലാവരുംകഴിച്ചു ഒന്നുറങ്ങാൻ നോക്ക്.
സൈനുവിന് ഗുളിക കഴിക്കാനുള്ളതല്ലേ.
ഹ്മ്മ് ഇപ്പൊ എടുത്തു വെക്കാം ഉമ്മ.
സൈനു കഞ്ഞി വേണോ അതോ..
എന്നും ഉള്ളത് മതി.
അതിനെന്തിനാ ഇങ്ങിനെ ദേഷ്യപെടുന്നേ എന്ന് ചിണുങ്ങി കൊണ്ട് സലീന ഫുഡ് എടുത്തു വെക്കാനായി പോയി.കൂടെ ഷമിയും സെബിയും അവരുടെ ഉമ്മയും.
ഞാൻ സലീനയുടെ ഉമ്മയെ വിളിച്ചോണ്ട് ഉമ്മ അവളെന്താ നേരത്തെ പറഞ്ഞെ എന്ന് അവര് കേൾക്കാതെ ചോദിച്ചു.
ആ അത് മോനെ അവളുടെ കാര്യമല്ലേ അത് നീ കാര്യമാക്കേണ്ട.
എന്നാലും എന്താ പറഞ്ഞെ..
അതൊന്നുമില്ല മോനെ.
അല്ല എന്തോ ഉണ്ടല്ലോ.
മോനെ അവള് നിന്നോട് എന്തോ പറഞ്ഞെന്നെ അതിന് നീ പിണങ്ങിയെന്നോ ഒക്കെ പറഞ്ഞ്.
എന്ത് പറഞ്ഞെന്നെ പറഞ്ഞെ.
അതൊന്നും എന്നോട് പറഞ്ഞില്ല കരഞ്ഞുകൊണ്ടായൊരുന്നു. അവളെ എനിക്കറിയാവുന്നതല്ലേ ഇത്രയും കാലമായിട്ട് എന്റെ മോള് അനുഭവിച്ചതൊന്നും എന്നോട് വന്നു പറഞ്ഞിട്ടില്ല ഞങ്ങൾ നേരിട്ട് കണ്ടത് അല്ലാതെ.
മോനെ അവളെന്തേലും അറിയാതെ പറഞിട്ടുണ്ടെൽ നീ ക്ഷമിച്ചുകള. നിനക്കറിയാമല്ലോ അവളെ.
അതിന് ഞാൻ പിണങ്ങിയതൊന്നും അല്ലായിരുന്നു ഉമ്മ ഉപ്പ വിളിച്ചോണ്ട് വേഗം ചെല്ലാൻ പറഞ്ഞപ്പോ ഇറങ്ങി പോയതാ അല്ലാതെ അവളോട് പിണങ്ങിയിട്ടൊന്നുമല്ല.
ഹ്മ്മ് ഉമ്മ പറഞ്ഞ് എല്ലാം.
അവൾക്കു നി പിണങ്ങി പോയതാണെന്ന് കരുതി വല്ലാത്ത സങ്കടമായിരുന്നു.
നിനക്കറിയാല്ലോ നിന്റെ കൂടെ ജീവിക്കാൻ തുടങ്ങിയ ശേഷമാ അവൾ ഒന്നി സന്തോഷിച്ചു കണ്ടേ.
അതായിരിക്കും അവൾക്കും ഇത്ര സങ്കടം തോന്നിയെ. നീ ഒന്നും വിചാരിക്കേണ്ട മോനെ.
ആര് ഞാനോ ഉമ്മ അതും സലീനയെ കുറിച്ച് ഉമ്മാക്ക് അങ്ങിനെ തോന്നുന്നുണ്ടോ.
അതില്ല എന്നാലും.
എന്നാ ഒരേന്നാലും വേണ്ട അവൾ വിഷമിച്ചോണ്ട് ഉമ്മയോട് എന്തൊക്കെയോ പറഞ്ഞെന്നു അവൾ തന്നെയാ എന്നോട് പറഞ്ഞെ അതാ ഞാനറിയാത്ത വേറെ വല്ല വിഷമവും ഞാൻ കാരണം അവൾക്കുണ്ടായോ എന്നറിയാൻ വേണ്ടി ചോദിച്ചെന്നേയുള്ളു.
നീ കാരണമോ അവള്ക്ക് വിഷമമോ നീ കാരണമാ എന്റെ മോളിപ്പോ ജീവിച്ചിരിക്കുന്നത് തന്നെ. എന്റെ മോനെ അവളെപറ്റി മോനോട് ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമുണ്ടോ.
അതില്ല.
എന്നാ പിന്നെ ഒരു പ്രേശ്നവും ഇല്ല നി വന്നു ഒന്ന് സംസാരിച്ചപ്പോൾ അവളുടെ സങ്കടം ഒക്കെ പോയത് നീ കണ്ടതല്ലേ മോനെ.
ഹ്മ്മ്.
എന്നാ ഇനി മോൻ അതോർത്തു വിഷമിച്ചോണ്ട് നിൽക്കേണ്ട ഞങ്ങക്കറിയാം നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹം എത്രത്തോളം ഉണ്ടെനെല്ലാം.
ഷെമിയോടെന്തെങ്കിലും..
എന്റെ മോനെ അവളോടൊ നല്ല കാര്യമായി അവളോട് നീ ഇതും ചോദിച്ചോണ്ട് പോകല്ലേ.
അതെന്താ.
അവളുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും അറിയാല്ലോ മോനെ.
ഹോ ഇല്ല ഉമ്മ.
എന്നാ ഇനി അതോർത്തോണ്ടിരിക്കാതെ വന്നു ഫുഡ് കഴിക്കാൻ നോക്ക് മോനെ.
ഇപ്പൊ ക്ഷീണം ഒക്കെ മാറിയോ.
ഹ്മ്മ് അത് സലീനയുടെ കൈകൊണ്ടു തന്ന ഗുളിക കഴിച്ചപ്പോയെ മാറി ഉമ്മ.
ഹ്മ്മ്.
എന്ന് പറഞ്ഞോണ്ട് ഉമ്മ അവരുടെ അടുത്തേക്ക് പോയി.
ഞാൻ പിറകെയും.
സലീന എനിക്കുള്ള ഫുഡ് വിളമ്പി കാത്തിരിക്കുകയായിരുന്നു.
എന്താ വൈകിയേ എന്ന് ചോദിച്ചോണ്ടു അവൾ എന്നോട് ഇരിക്കാൻ പറഞ്ഞ്.
അത് ഞാനെന്റെ അമ്മായി അമ്മയുമായി സംസാരിച്ചോണ്ട് നിന്നതാ.
