ഉമ്മാക്ക് ഇനി ഇതിലും വല്യ സന്തോഷം എന്താ വേണ്ടേ.
നിന്റെ മക്കളെയും കണ്ട് മരിക്കാല്ലോ മോനെ.എന്ന് പറഞ്ഞപ്പോ ഉമ്മാടെ കണ്ണ് നിറഞ്ഞിരുന്നു.
അയ്യേ അതിനെന്തിനാ ഉമ്മ കരയുന്നെ സന്തോഷിക്കുകയല്ലേ വേണ്ടേ.
എന്റെ മോള് ഇപ്പൊ എന്ന് പറഞ്ഞു വിതുമ്പിയ ഉമ്മയെ ചേർത്ത് പിടിച്ചോണ്ട് സലീനയും സെമിയും നിന്നു കൂടെ സെബിയും.
ഉമ്മാക്ക് ഒരു മോളെ നഷ്ടപെട്ടെങ്കിൽ എന്താ ഉമ്മാ അതിന് പകരം മൂന്ന് പെൺമക്കൾ ഇല്ലേ ഉമ്മാ എന്ന് പറഞൊണ്ട് സലീനയും കരഞ്ഞു.
അതിന് നീയെന്തിനാ കരയുന്നെ പെണ്ണെ.എന്നുള്ള എന്റെ ചോദ്യം കേട്ട്.
എന്റെ ഉമ്മ കരഞ്ഞാൽ പിന്നെ എനിക്ക് സങ്കടംവരില്ലേ സൈനു എന്ന് പറഞ്ഞോണ്ട് അവള് കണ്ണ് തുടച്ചു.
നാളെയാ മോനെ ആ ദിവസം എന്ന് പറയുമ്പോ ഉമ്മ വീണ്ടും കരഞ്ഞിരുന്നു.
കരയല്ലേ ഉമ്മ നമുക്കു പ്രാർത്ഥിക്കാം ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന ഉമ്മയെ കെട്ടിപ്പൊടിച്ചോണ്ട് നിന്നു.
ഹ്മ്മ് ഇനി അതല്ലേ പറ്റു അല്ലേ മോളെ.
ഹ്മ്മ്
എന്റെ കണ്ണിന്നു പോകുന്നില്ല മോളെ അവളുടെ ആ ചിരി എന്ന് പറയുമ്പോ എന്റെ മാത്രമല്ല സെബിയുടെയും ഷെമിയുടെയും സലീനയുടെ ഉമ്മയുടെയും കണ്ണ് ഒന്ന് കലങ്ങി.
അങ്ങിനെ ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുമ്പോയാണ് രണ്ടു ഉപ്പമാരും കൂടെ കയറി വന്നത്.
ആഹാ എന്താ ഇവിടെ ഒരു ചർച്ച എല്ലാവരും ഉണ്ടല്ലോ എന്ന് ചോദിച്ചോണ്ട് ഉപ്പ ഞങ്ങളെ നോക്കി ചിരിച്ചു.
വെറുതെ എല്ലാവരുംകൂടെ ഇരുന്നതാ.
ഹ്മ്മ് അത് നല്ലതാ മക്കളെ എന്നും ഇതുപോലെ പറഞ്ഞും കേട്ടുമിരിക്കുന്നത് നല്ലതാ.
ആ പിന്നെ മറ്റെന്നാൾ അവനെ വിളിക്കാൻ ആരൊക്കെയാ പോണേ മോളെ എന്ന് ചോദിച്ചോണ്ട് ഷമിയെ ഒന്ന് നോക്കി.
മക്കൾ പോയാ പോരെ ഉപ്പ എന്നുള്ള ഷെമിയുടെ ചോദ്യം കേട്ട് അത് വേണ്ട മോളെ ആരെങ്കിലും ഒക്കെ കൂടെ പോകണ്ടേ അല്ലേൽ അവനെന്തു വിചാരിക്കും.
എന്നാ ഞങ്ങൾ പോകാം എന്ന് പറഞ്ഞോണ്ട് ഷെമി വാതുറന്നതും കണ്ടോ കണ്ടോ പെണ്ണിന്റെ ഒരു ഉത്സാഹം കണ്ടോ എന്ന് പറഞ്ഞോണ്ട് ഞാൻ കളിയാക്കിയതും മോനെ വേണ്ടെടാ അവളുടെ പുയ്യാപ്ലയല്ലേ വരുന്നേ എന്ന് പറഞ്ഞോണ്ട് ഉമ്മ ഇടയ്ക്കു കയറി.
ഹ്മ്മ് എന്നാ നീയും പിള്ളേരും കൂടെ പൊക്കോ എന്തെ. ഷെമി
ആ പിന്നെ ഞാൻ ഒരു ഡ്രൈവറെ കിട്ടുമോന്നു നോക്കട്ടെ.
അതെന്തിന് ഉപ്പ. എന്നുള്ള എന്റെ ചോദ്യം കേട്ട്
അല്ല നിനക്ക് സുഖം ഇല്ലാത്തല്ലേ സൈനു.
ഹോ എന്ന് വെച്ച് അവിടെ വരെ ഒന്ന് പോയി വന്നെന്നു കരുതി ഒന്നും ആകില്ല ഉപ്പ.
എന്നാ പിന്നെ നിന്റെ ഇഷ്ടം പൊലെ ആയിക്കോട്ടെ അല്ലേ മോളെ എന്ന് പറഞ്ഞോണ്ട് ഉപ്പ സലീനയെ ഒന്ന് നോക്കി.
ഹ്മ്മ് ഞാനും പോകുന്നുണ്ട് ഉപ്പ.
ആഹാ ഇതാപ്പോ കഥ അവളുടെ പുതിയാപ്ല വരുന്നതിനു നീയെന്തിനാ പോകുന്നെ.
അല്ല സൈനു ഏതായാലും പോകുകയല്ലേ അതാ.
ഹ്മ്മ് എന്നാ പിന്നെ മക്കളെയും കൊണ്ട് പോക്കോ എന്നും പറഞ്ഞോണ്ട് ഉപ്പ എന്നെ ഒന്ന് നോക്കി.
സെബി പോകുന്നുണ്ടോ മോളെ.
ഇല്ല ഉപ്പ അന്ന് രാവിലെ ഒരു ക്ലാസ്സ് ഉണ്ട്.
ഹ്മ്മ് എന്നാ അത് മുടക്കേണ്ട കേട്ടല്ലോ.
ഇല്ല ഉപ്പ.
എന്നാ ഇനി എല്ലാവരും എഴുനേറ്റു പോയി ഫുഡ് എടുത്തു വെച്ചേ എന്ന് പറഞ്ഞോണ്ട് ഉപ്പ അകത്തേക്ക് പോയതും ഞങ്ങൾ എല്ലാവരും കൂടെ എഴുനേറ്റു പോയി
എനിക്ക് പിന്നെ നാല് ദിവസത്തെക്ക് അനുവാദം ഇല്ലാത്തോണ്ട് ഞാനും സലീനയും കുറെ സംസാരിച്ചു കൊണ്ടിരുന്നു.
അതിനിടക്ക് ആണ് എനിക്ക് വൈകീട്ട് മനസ്സിൽ തോന്നിയ കാര്യം ഓർമ വന്നത്
ഞാൻ സലീനയോടു അതിനെ പറ്റി സംസാരിച്ചപ്പോ അവൾക്കും ആ കാര്യത്തിനോട് അനുകൂല അഭിപ്രായം ആയിരുന്നു..
എന്നാ ഇന്ന് തന്നെ തുടങ്ങിയാലോ പെണ്ണേ.
ഹ്മ്മ് തുടങ്ങാം എന്ന് പറഞ്ഞോണ്ട് സലീനയും എന്റെ കൂടെ കൂടി.
പിന്നെ ഇതാറും അറിയരുത് എപ്പോഴും റൂം പൂട്ടി താക്കോൽ എടുത്തു വെച്ചേക്കണം.
ഹോ അതൊക്കെ ഞാനേറ്റു സൈനു.
എന്നാ വാ എന്നും പറഞ്ഞോണ്ട് ഞാനും സലീനയും അപ്പുറത്തെ റൂമിലേക്ക് പോയി.
ഞാനും സലീനയും കൂടെ റൂമൊക്കെ വൃത്തിയാക്കി അവള് ശബ്ദമുണ്ടാക്കാതെ താഴെപ്പോയി തുറക്കാനുള്ള സാധനങ്ങൾ ഒകെ എടുത്തോണ്ട് വന്നു.
