സലീന – 8 56അടിപൊളി  

ഹ്മ്മ് അപ്പോയെക്കും സെബിയും ഉപ്പയും വീട്ടിലേക്ക് കയറിയിരുന്നു.

ഫ്രണ്ടിൽ നിന്നും നേരിട്ട് കാണാൻ പറ്റില്ല ഞങ്ങളെ.

സെബിയും ഉപ്പയും കൂടെ അകത്തേക്ക് വന്നതും ഞങ്ങൾ നാല് പേരും കിടക്കുന്നതു കണ്ട് ഉപ്പ ചിരിച്ചോണ്ട് തിരിച്ചു പോകാൻ ഒരുങ്ങി

സെബി നേരെ അങ്ങോട്ടേക്ക് വന്നൊണ്ട് ഇക്ക പനിയൊക്കെ മാറിയോ ഇക്ക.

ഹ്മ്മ് അതൊക്കെ മാറി സെബി.

ഹ്മ്മ് അല്ല നാല് പേരും ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് അവൾ മോളെയും മോനെയും നോക്കി ചിരിച്ചോണ്ടിരുന്നു.

അവരും ചിരിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞതും അവൾ ഒരു ചോക്ലേറ്റ് ബോക്സ്‌ എടുത്തു കാണിച്ചോണ്ട് ആർക്കാ വേണ്ടേ എന്ന് ചോദിച്ചതും രണ്ടുപേർ ചാടി എണീറ്റു അവളുടെ അരികിൽ എത്തിയിരുന്നു.

അവനെവിടെ എന്നുള്ള എന്റെ ചോദ്യം കേട്ടതും ആര് എന്ന അർത്ഥത്തിൽ സെബി എന്നെ ഒന്നി നോക്കി.

അത് കണ്ടതും ഞാൻ ചിരിച്ചോണ്ട് നിന്റെ പുയ്യാപ്ലയെ അല്ല പെണ്ണെ ഇവിടെ വേറൊരുത്തൻ ഇല്ലേ അവനെവിടെ എന്ന്.

ആ അവനോ അവൻ നിങ്ങടെ കൂടെ ഇല്ലേ.

ഇല്ല.

ആ എന്നാ ഷെമിയുടെ കൂടെ കാണും.

ഇനി ഉറങ്ങിയോ അവൻ എന്ന് ചോദിച്ചോണ്ട് ഞാൻ മുന്നിലേക്ക്‌ നോക്കിയപ്പോ അവൻ സെബിയുടെ അടുത്തേക്ക് വന്നിരുന്നു.

ആ വന്നല്ലോ ചോക്ലേറ്റ് കൊതിയൻ എന്ന് പറഞ്ഞോണ്ട് ഞാൻ അവനെ നോക്കി ചിരിച്ചു.

സലീനയുടെ ഉപ്പയും ഒന്ന് ചിരിച്ചു.

എന്റെ സൈനു നീയാ ഇവനെ ഇങ്ങിനെ ചോക്ലേറ്റ് കൊടുത്തു ശീലിപ്പിക്കുന്നെ.

ഇപ്പോഴല്ലെ ഉപ്പ കുറച്ചു കഴിഞ്ഞാൽ അതൊക്കെ മാറിക്കോളും.

അപ്പോയെക്കും സലീന എഴുനേറ്റിരുന്നു കൊണ്ട് ഉപ്പാക് ചായ വേണോ ഉപ്പ എന്ന് ചോദിച്ചോണ്ട് അവൾ എന്നെ നോക്കി സൈനുവിന് വേണോ എന്നും ചോദിച്ചോണ്ട് ചായ എടുക്കാൻ പോയി.

സെബി നീ പോയി ഡ്രസ്സ്‌ മാറി വാ അപ്പോഴേക്കും ചായ എടുത്തു വെക്കാം എന്ന് പറഞ്ഞോണ്ട് സലീന പോയതും മൂന്നുപേരും കൂടെ എന്റെ കയ്യിലിരിക്കുന്ന ചോക്ലേറ്റ് ബോക്സിനു വേണ്ടി കാത്തിരിപ്പു ആയിരുന്നു.

ഉപ്പ വാങ്ങിയതാണോ എന്ന് മോള് ഉപ്പയോടു ചോദിച്ചതും.

ഇത് മക്കൾക്ക്‌ അസീസ്പ്പ് വാങ്ങിച്ചു തന്നതാ അസീസുപ്പ വരുമ്പോയേക്കും അത് കാലിയാക്കരുത് കേട്ടല്ലോ.

അതിന് സൈനുപ്പ തന്നാൽ അല്ലേ.

സൈനുപ്പ തരാതിരിക്കുമോ എന്റെ മക്കൾക്ക്‌ എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉപ്പ അവരെ മൂന്നു പേരെയും സമാധാനപ്പെടുത്തി കൊണ്ടിരുന്നു.

അപ്പോയെക്കും സലീനയുടെ ഉമ്മവന്നു ഞങ്ങളോടൊപ്പം കൂടി പിറകെ സലീന ചായയുമായി വന്നു.

ആ നീയായിരുന്നോ അടുക്കളയിൽ എന്ന് ചോദിച്ചോണ്ട് ഉമ്മ ഉപ്പാക്കുള്ള ചായ എടുത്തു കൊടുത്തു.

ഹ്മ്മ് ഷെമി എന്തെ ഉമ്മാ.

അവളുറങ്ങിയെന്നു തോന്നുന്നു ഇവൻ അവിടുന്ന് എപ്പോ ഇറങ്ങി വന്നു മോളെ.

ചോക്ലേറ്റ് ന്റെ സ്മെല് കിട്ടിക്കാണും ഉമ്മാ അതാ ഓടിവന്നേ.

സെബി വന്നോ മോളെ

ഹ്മ്മ് അവൾ ഡ്രസ്സ്‌ മാറാൻ പോയേകുകയാ.

ഹ്മ്മ്.

മോന്റെ അസുഗം ഒക്കെ മാറിയോ എന്ന് ഉപ്പ ചോദിച്ചതും സലീന .

ഹ്മ്മ് നല്ല ആളാ മൂത്ത മരുമോന് സുഖമായോ എന്ന് ഇപ്പോഴാണോ ചോദിക്കുന്നെ ഉപ്പ.

അവന് ഒരു കുറവും നിങ്ങളാരും വരുത്തില്ല എന്നെനിക്കറിയില്ലെ മോളെ.അതുമല്ല എല്ലാരും ഇങ്ങിനെ ചോദിച്ചോണ്ടിരുന്നാൽ അവന് എന്തോ വല്യ സൂക്കേടാ എന്നു വിചാരിക്കും അല്ലേടാ മോനെ..

ഹ്മ്മ് ശരിയാ ഉപ്പ ഒന്ന് പനിച്ചതിനാ ഇവരൊക്കെകൂടി എന്നെ ഇവിടെ പിടിച്ചു വെച്ചേക്കുന്നേ.

അത് ഏതായാലും നല്ലതാ.മോനെ കുറച്ചു ദിവസം ഇവിടെ ഒഴിഞ്ഞിരിക്കുന്നതും നല്ലതാ.

ഞാനും മോന്റെ ഉപ്പയുംകൂടെ ഇപ്പൊ പറഞ്ഞെ ഉള്ളു.

എന്ത്.

കുറച്ചു ദിവസം നിന്നെ എങ്ങോട്ടും വിടേണ്ട എന്ന്.

ഹോ അപ്പൊ അവിടെയും എത്തിയോ.

അതുകേട്ടു സലീനയുടെ ഉപ്പ ചിരിച്ചോണ്ട്.

ഉപ്പയുടെ ഒറ്റമോനല്ലെ എന്റെ മൂത്ത മരുമകനും.

മോളെ എങ്ങോട്ടും പറഞ്ഞയക്കേണ്ട കേട്ടല്ലോ.

ഹ്മ്മ് ഇനി ഉപ്പകൂടെ പറയേണ്ടിയിരുന്നുള്ളു. ഇപ്പൊ അതും ആയി.

ഞാൻ പറഞ്ഞതല്ല മോന്റെ ഉപ്പ മോളോട് പറയാൻ വേണ്ടി എന്നോട് പറഞ്ഞതാ..

ഹോഹോ.

കേട്ടല്ലോ കേട്ടല്ലോ ശരിക്കും കേട്ടില്ലേ. മോന്റെ ഉപ്പാനോട് പറഞ്ഞേക്ക് ഉപ്പ .
ഈ മോള് ഉപ്പാന്റെ മോനെ എങ്ങോട്ടും വിടത്തില്ല എന്ന്.

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *