സൈനുപ്പ എങ്ങോട്ടാ പോയേ ഞങ്ങൾ കുറേ തെരഞ്ഞല്ലോ. സൈനുപ്പ ഇല്ലാത്തോണ്ട് ഈ ഉമ്മച്ചി ചോക്ലേറ്റ് ഒന്നും തന്നില്ല എന്നൊക്കെപറഞോണ്ടിരുന്നു.
ഞാൻ അവനെ പിടിച്ചു എന്റെ മടിയിലേക്ക് ഇരുത്തികൊണ്ട് ചോക്ലേറ്റ് തന്നില്ലേ ഉമ്മച്ചി.
ഇല്ല സൈനുപ്പ ഇതുവരെ തന്നില്ല.
ഹ്മ്മ് എന്നാ സൈനുപ്പ ഇത് കഴിച്ചു കഴിയട്ടെ എന്നിട്ട് എടുത്തു തരാം കേട്ടോ.
ഹ്മ്മ് എന്നാ വാ തുറന്നെ എന്നുപറഞ്ഞതു അവൻ വാ തുറന്നു പിടിച്ചു.
ഞാൻ അവന്റെ വായിലേക്ക് ദോശ വെച്ചു കൊടുത്തതും ആദ്യത്തെ രണ്ടു മൂന്നു തവണ അവൻ കഴിച്ചു.പിന്നെ മതി എന്ന് പറഞ്ഞോണ്ട് ഇറങ്ങി അകത്തേക്ക് പോയി.കൂടെ ഞങ്ങടേതും ഇറങ്ങി അവന്റെ കൂടെ പോയി.
ഫുഡ് കഴിച്ചെണീറ്റ ഞാൻ കൈ കഴുകാനായി വാഷ് ബേസിന്റെ അടുത്തേക് നീങ്ങിയതും ഷെമി എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് അല്ല അപ്പോഴേക്കും എണീറ്റോ ഇതൊന്നും തികയില്ല എന്ന ഞാൻ കരുതിയെ.
ധാരാളം ഷമി എന്ന് പറഞ്ഞോണ്ട് ഞാൻ കൈ കഴുകി വന്നതും ഷമി വീണ്ടും അല്ല ഇനിയെന്താ പരിപാടി മുകളിലേക്ക് തന്നെയാണോ അതോ..
ഞാൻ അവളെ നോക്കി ഒന്ന് കണ്ണടിച്ചു കൊണ്ട് നീ ചോദിച്ചു നോക്കെടി നിന്റെ താത്തയല്ലേ.
ഇവിടുത്തെ ജോലിയൊക്കെ കഴിഞ്ഞതാ അതുകൊണ്ട് ചോദിച്ചതാണേ.
ഹാവൂ എന്നാ ഒന്നുടെ ആകാം അല്ലേ.
ബാക്കി വെച്ചേക്കണേടാ ഞങ്ങടെ താത്തയെ.
ഹോ പറയുന്നത് കേട്ടാൽ തോന്നും ഞാനെന്തോ നിന്റെ താത്തയെ കൊല്ലാൻ കൊണ്ട് പോകുന്നപോലെ.
അത് നീ ചെയ്യില്ല എന്ന് ഞങ്ങൾക്കറിയാം.
അറിയാല്ലോ പിന്നെ എന്തിനാടി ഞങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കുന്നെ ഞങ്ങൾ ഒന്ന് ആഘോഷിക്കട്ടെടി.ഉമ്മ പറഞ്ഞത് കേട്ടില്ലേ മോനെ സൈനു നീ എങ്ങോട്ടും പോകേണ്ടാ എന്ന്. അതെന്തിനാ എന്നറിയോ നിനക്ക് ഞങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടിയാ കേട്ടോടി.
ഹോ ആഘോഷിച്ചോ ആഘോഷിച്ചോ എന്ന് പറഞ്ഞപോയെക്കും സലീനയും എഴുനേറ്റു വന്നു. കേട്ടോ സലീന ഇവള് പറയുന്നത്.
എന്താ സൈനു എന്താ പറഞ്ഞെ.
നമ്മുടെ ആഘോഷം തീർന്നോ എന്ന്.
ഞാൻ പറഞ്ഞു അങ്ങിനെയൊന്നും ഞങ്ങളുടെ ആഘോഷവും സന്തോഷവും തീരില്ല എന്ന് ഞാൻ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ സലീന.
അതിലെന്താ തെറ്റ്.
ആ അതുതന്നെയാ ഞാനും ചോദിക്കുന്നെ.
അപ്പോയെക്കും ഉമ്മ അങ്ങോട്ട് വന്നതും.
എന്താ സൈനു.
ഏയ് ഒന്നുമില്ല എന്റെ പൊന്നുമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ തോളിൽ കൈവെച്ചു.
മോളെ ഞാനും ഇവനും കൂടെ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം നിങ്ങൾ വരുന്നുണ്ടോ എന്നുള്ള ഉമ്മയുടെ ചോദ്യം കേട്ടതും.ഹ്മ്മ് ഞാനും വരാം ഉമ്മാ.
ഹ്മ്മ് എന്നാ വേഗം പോയി വരാം എന്ന് പറഞ്ഞോണ്ട് സൈനു നീ പോയി ഡ്രസ്സ് മാറ്റിയിട്ടൊണ്ട് വാ അപ്പോഴേക്കും ഞാനും ഒന്ന് റെഡിയാകട്ടെ എന്ന് പറഞ്ഞോണ്ട് ഉമ്മാ റൂമിലേക്ക് പോയി.
ഞാനും സലീനയും ഡ്രസ്സ് ഒക്കെ അണിഞ്ഞു വന്നപ്പോയെക്കും ഉമ്മ താഴെ റെഡിയായി നിൽപുണ്ടായിരുന്നു പിള്ളേര് വരണം എന്ന് വാശി പിടിച്ചെങ്കിലും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ആണ് എന്നും വരുമ്പോ ചോക്ലേറ്റും ഐസ്ക്രീംമും വാങ്ങിച്ചോണ്ട് വരാം എന്ന് പറഞ്ഞപ്പോ അവര് അടങ്ങി.ഞങ്ങൾ ഹോസ്പിറ്റലിൽ ഒക്കെ പോയി സെബിയെ അവിടെ വെച്ചു കണ്ടു കുറചുനേരം അവളുടെ പരിശോധനയെല്ലാം നോക്കി കണ്ടോണ്ടു ഞങ്ങൾ ഷോപ്പിലൊന്നു കയറി.
തിരക്ക് കുറവായിരുന്നതു കൊണ്ട് ഉപ്പയും സലീനയുടെ ഉപ്പയും എന്തോ പറഞ്ഞ് ഇരിക്കുകയായിരുന്നു.ഞങ്ങളെ കണ്ടതും ആഹാ നിങ്ങളിത് എവിടെ പോയി വരികയാ എന്ന് ചോദിച്ചോണ്ട് ഉപ്പ ഞങ്ങളെ വരവേറ്റു.
ഹോസ്പിറ്റലിൽ പോയതായിരുന്നു.
അതെന്തേ.
ഉമ്മാക്ക് ചെറിയ കൈ വേദന അതാ.
ഹ്മ്മ് അത് നന്നായി ഞാൻ ഇന്നലെ മുതൽ പറയുന്നതാ ഒന്ന് പോയി കാണിക്കാൻ.അല്ല എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞ്.
നീര് വന്നതാ അതിനുള്ള മരുന്ന് തന്നിട്ടുണ്ട്.
ഹ്മ്മ്.
ഞാനും സലീനയും കൂടെ അപ്പോയെക്കും ഡ്രസ്സ് തിരയുന്ന തിരക്കിൽ ആയിരുന്നു.
എന്താ മോളെ എന്നുള്ള സലീനയുടെ ഉപ്പയുടെ വിളികേട്ട് അവൾ ചിരിച്ചോണ്ട് പോകുമ്പോ കൊണ്ട് പോകാനുള്ള ഡ്രസ്സ് നോക്കിയതാ..
