സലീന – 8 56അടിപൊളി  

ഉമ്മയും അവളുടെ ഉമ്മയും വന്നു അരികെ ഇരുന്നു.

ഉപ്പ വന്നില്ലേ ഉമ്മ.

ഇല്ല നേരംവയ്കുമെത്രെ.

അതെന്തേ.

ഇന്ന് കുറച്ചു തിരക്ക് കൂടുതലാ എന്ന് പറഞ്ഞു.

അപ്പൊ ഫുഡോ.

ആരെയെങ്കിലും പറഞ്ഞുവിടാം കൊടുത്തു വിടാൻപറഞ്ഞു.

എന്തിനാ ഉമ്മ അതൊക്കെ ഞാൻ പറഞ്ഞതല്ലേ ഞാൻ പൊക്കോളാം എന്ന്.

വേണ്ട വേണ്ട നീയിപ്പോ അങ്ങിനെ പോകേണ്ട അല്ലേല് തന്നെ നിനക്ക് വയ്യാത്തതാ അപ്പോഴാ അവന്റെ ഒരു പോക്ക്.

മോളെ സലീന നീ ഇവന് ചോറ് എടുത്തു കൊടുത്തേ.

ഹാ താ ഉമ്മ കൊണ്ട് വരുന്നു എന്ന് സലീന വിളിച്ചുപറയുന്നത് കേട്ടു.

അപ്പോയെക്കും ഷെമി ഓരോന്നുമായി വന്നുകൊണ്ടിരുന്നു.

സലീന എവിടെ ഷെമി.

അമ്മായി ഉപ്പാക്ക് കൊണ്ട് പോകാനുള്ളത് പാത്രത്തിൽ എടുക്കുവാ.

ഹ്മ്മ് അത് നന്നായി.

എന്നാ എന്റെ മോൻ കഴിക്കാൻ നോക്ക് എന്ന് പറഞ്ഞോണ്ട് എന്റെ നേരെ കണ്ണ് തുറുപ്പിച്ചോണ്ട് നോക്കി ഉമ്മ.

അതുകണ്ടപ്പോ എനിക്ക് ചിരി വന്നു.

ഹ്മ്മ് ചിരിക്കേണ്ട ചിരിക്കേണ്ട.

ആ പേരും പറഞ്ഞു കറങ്ങി നടക്കാൻ അല്ലേ.

ഹോ ഇല്ല ഉമ്മ ഞാൻ പോകുന്നോന്നുമില്ല.

ഹ്മ്മ് എന്നാ എന്റെ മോന് നന്നായി.കേട്ടല്ലോ.

ഹ്മ്മ് കേട്ട്.

അപ്പോഴേക്കും അവര് രണ്ടുപേരും കൂടെ എല്ലാം കൊണ്ട് വന്നു വെച്ചതും.

എന്താ ഉമ്മ ഇവിടെ ഒരു ബഹളം.

അതൊന്നുമില്ലമോളെ ഞാനെന്റെ മോനെ ഒന്ന് സ്നേഹിച്ചതാ.

അത് കേട്ട് സലീന എന്നെനോക്കി ചിരിച്ചോണ്ട് അങ്ങിനെ വേണം നന്നായി ഉമ്മ.

വേണ്ട വേണ്ട നി മിണ്ടാതിരുന്നോ.
അലെൽ അവനെന്തേലും പറയും എന്നിട്ട് അതും കേട്ടോണ്ട് നിനക്ക് ഇവിടിരുന്നു കരയാനല്ലേ.

അത് കേട്ട് ഷെമി ചിരിച്ചു.

ഞാൻ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ ഷെമി.

ഏയ്‌ അതിലൊരു തെറ്റുമില്ല അമ്മായി.

രണ്ടിനും ഇതുപോലെ പറയാൻ ആളില്ലാഞ്ഞിട്ട അമ്മായി.

അവളത് പറഞ്ഞതും ഞാൻ കാലിൽ ഒരു ചവിട്ടു ആയിരുന്നു.

ആ അമ്മായി.

എന്താട അടങ്ങി കഴിച്ചുടെ. നിനക്ക്.

ഹ്മ്മ് ഇന്നെന്താ ചൂടിൽ ആണല്ലോ എന്റെ ഉമ്മ.

ഞാൻ ചൂട് ഇലകതോണ്ടല്ലേ നീയെന്റെ മോളെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നെ.

ആര് ഞാനോ.

പിന്നെ ഞങ്ങളാണോ. ഞാനും നിന്റെ ഉപ്പയുമാണോ..

ആരുമല്ലേ എന്നു പറഞ്ഞോണ്ട് ഞാൻ ഫുഡ്‌ കഴിക്കാൻ തുടങ്ങിയതും ഉമ്മ സലീനയെ നോക്കി ചിരിച്ചോ എന്നെനിക്ക് തോന്നി.

ഞാൻ സലീനയെ നോക്കിയപ്പോൾ അവൾ ഉമ്മയെ നോക്കി പുഞ്ചിരിക്കുന്നതാണ് കണ്ടതും.

ആഹാ അങ്ങിനെയാണല്ലേ എന്ന് മനസ്സില്പറഞ്ഞോണ്ട് ഞാൻ ഫുഡ്‌ കഴിച്ചോണ്ടിരുന്നു.

ഇടയ്ക്കു സലീന എന്നെ നോക്കി ഒന്ന് ചിരിക്കും. സൈനു കുറച്ചൂടെ തരട്ടെ.

വേണ്ട എന്ന് പറഞ്ഞോണ്ട് ഞാൻ വേഗം കഴിച്ചെണീറ്റു.

അവന് വിശക്കുമ്പോൾ കഴിച്ചോളും മോള് കഴിച്ചോ എന്ന് പറഞ്ഞോണ്ട് ഉമ്മ സലീനയെ കഴിപ്പിക്കുന്നുണ്ട്.

മക്കളും ഉണ്ട് കൂടെ.

സലീന ഇടയ്ക്കു എന്നെ തിരിഞ്ഞു നോക്കുന്നുമുണ്ട്.

അങ്ങിനെ വേണം നല്ലോണം കേട്ടില്ലേ എന്ന് പറയുന്നുമുണ്ട്.

മോളെ മതി മതി ഇനി നിനക്കും കേൾക്കണോ എന്ന് ഉമ്മ ചോദിച്ചതും സലീന വേഗം കഴിച്ചോണ്ടിരുന്നു.

ഉമ്മച്ചി കുറച്ചു വെള്ളമെന്നു ചോദിച്ച മോന്റെ ഗ്ലാസ്സിലേക്ക് വെള്ളം ഒഴിക്കാൻ നോക്കിയപ്പോ ജെഗിൽ വെള്ളം ഇല്ലായിരുന്നു. സൈനു ഇതിൽ കുറച്ചു വെള്ളം കൊണ്ട് തരോ എന്ന് ചോദിച്ചോണ്ട് സലീന എനിക്ക് നേരെ നീട്ടിയതും ഞാൻ അതും കൊണ്ട് കിച്ചനിലേക്ക് നടന്നു.

വെള്ളം എടുത്തു കൊടുതോണ്ട് ഞാൻ മോന്റെ അരികെ ഇരുന്നു.

അവൻ കഴിച്ചു കഴിയുന്നത് വരെ അവന്റേത് കഴിഞ്ഞതും അവനെ എടുത്തു കൈകഴുകി കൊടുത്തോണ്ട് ഞാൻ വീണ്ടും സോഫയിലേക്ക് തന്നെ മാറിയിരുന്നു.

അപ്പോയെക്കും കടയിൽ നിന്നും ആള് വന്നതും അവരുടെ കയ്യിൽ ഉപ്പാക്കും സലീനയുടെ ഉപ്പാക്കുമുള്ള ഫുഡ്‌ എടുത്തു കൊടുത്തോണ്ട് അവനോടു സംസാരിച്ചോണ്ട് പറഞ്ഞയച്ചു.

അപ്പോഴേക്കും എല്ലാവരുടെയും കഴിഞ്ഞിരുന്നു.

അതുകഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടെ കൂടിയിരുന്നു ഓരോരോ വിഷയങ്ങൾ ചർച്ച ചെയ്തോണ്ടിരുന്നു.

മോൻ ഉമ്മയുടെ അരികിലും മോള് എന്റെ അരികിലും ആയിരുന്നു.

സലീന ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ട്.

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *