സലീന – 8 56അടിപൊളി  

സലീന ഒന്ന് തിരിഞ്ഞോണ്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അതല്ല സൈനു ഞാൻ പറഞ്ഞെ.

പിന്നെ എന്താണാവോ.

പറ ഞാൻ ഈ ചെയ്യുന്നതൊക്കെ നിനക്ക് കഷ്ടപ്പാട് ആണോടി എന്നുള്ള എന്റെ ചോദ്യത്തിന് അവളൊന്നും മിണ്ടാതെ കുറച്ചു നേരം നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് പൊലെ തോന്നി.

എന്റെ കണ്ണല്ലേ നിറയെണ്ടേ അല്ലാതെ എന്ന് പറഞ്ഞതും അവൾ എന്റെ വാ പൊത്തിപിടിച്ചോണ്ട് എന്നോട് അഭിമുഖമായി തിരിഞ്ഞു നിന്നു.

എന്തിനാ.എന്നുള്ള അവളുടെ ചോദ്യത്തിന് ഞാൻ അവളെ തന്നെ നോക്കിനിന്നു.

സൈനു ഞാനതു തമാശക്ക് പറഞ്ഞതാ അല്ലാതെ എന്നുള്ള അവളുടെ ഇടറിയ സ്വരത്തിലുള്ള വാക്കുകൾ കേട്ട് എനിക്കി ചിരിവന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ഇച്ചിരി ഗൗരവം നടിച്ചോണ്ട് നിന്നു.

സൈനുവിന് വിഷമമായോ.

ഹ്മ്മ് എന്ന് ഞാൻ മൂളിയതും.അവളെന്റെ കവിളിൽ മെല്ലെ ഉമ്മതന്നോണ്ട് നിന്നു.

ഇനിയൊന്നും പറയേണ്ട ഞാൻ കഷ്ടപ്പെടുത്തുന്നവനല്ലേ എന്ന് പറഞ്ഞോണ്ട് ഞാൻ അലമാരയിൽ നിന്നും ലുങ്കി എടുത്തുടുത്തോണ്ട് ഷർട്ട്‌ അഴിച്ചു ആങ്കറിൽ ഇട്ടു.

വേറെ ഒരു ഷർട്ടും ഇട്ടോണ്ട് ഞാൻ കതക് തുറക്കാനായി പോയതും സലീന എന്നെ പിറകിലൂടെ കെട്ടിപിടിച്ചോണ്ട് നിന്നു.

അവളെന്നെ വരിഞ്ഞു മുറുക്കിയ കൈ എടുത്തു മാറ്റികൊണ്ട് ഞാൻ ഡോർ തുറന്നു താഴേക്കു നടന്നു.

താഴെ ചെന്നപ്പോ ഉമ്മയും ഷമിയും എന്തോ പറഞ്ഞോണ്ട് നില്കുകയായിരുന്നു.

ആ താത്ത എവിടെ സൈനു എന്നുള്ള ഷമിയുടെ ചോദ്യത്തിന് മുകളിലുണ്ട് ഇപ്പൊ വരും എന്ന് പറഞ്ഞോണ്ട് ഞാൻ വീടിനു വെളിയിലേക്കിറങ്ങി.

ഞാൻ ഇറങ്ങിയതും ഉമ്മ ഷമിയോട് ഇവനിതെന്തു പറ്റി മോളെ.
അറിയില്ല ഉമ്മ താത്ത വരട്ടെ ചോദിക്കാം
ഇനി രണ്ടുപേരും കൂടെ വഴക്കായോ മോളെ.

ഏയ്‌ അതാകില്ല.

നി അവന്റെ മുഖം ശ്രദ്ധിച്ചോ എന്തോ നടന്നിട്ടുണ്ട് അല്ലാതെ അവൻ ഇങ്ങിനെ പോകില്ല എന്തേലും പറയാത്തെ

ഞാൻ പുറത്തേക്കിറങ്ങിയതും പിള്ളേരും വന്നു അവരും എന്റെ കൂടെ കൂടിയതോടെ ഞങ്ങൾ എല്ലാവരും കൂടെ ഞങ്ങടെ വീടിനു ചുറ്റുമുള്ള പറമ്പിൽ ഒന്ന് നടന്നു

രണ്ടു വർഷം മുന്നേ ഞാൻ കൊണ്ട് വന്നു വെച്ച മാവിൻ തൈകൾ വലുതായി അതിൽ അങ്ങിങായി മാങ്ങ നില്കുന്നത് കണ്ട് അഞ്ചെട്ടണം പറിച്ചെടുത്തോണ്ട് മോളുടെ കയ്യിൽ കൊടുത്തു.

സൈനുപ്പ ഉമ്മച്ചി കാണേണ്ട.

അതെന്താ.

ഉമ്മച്ചി ഞങ്ങളോട് ഇതൊന്നും തൊടരുത് എന്നാ പറഞ്ഞിട്ടുള്ളത്.

വലുതായി പഴുത്താൽ പറിച്ചു തരാം എന്നാ പറഞ്ഞെ.

ആഹാ അതെന്താ മോളു നേരത്തെ പറയാഞ്ഞേ.
സൈനുപ്പ പഠിച്ചാൽ ഉമ്മച്ചി ഒന്നും പറയില്ല അതാ..
ആഹാ അതെന്താ..

ആ ഞങ്ങൾക്കറിയില്ല സൈനുപ്പ.

ഹോ എന്നാ അവര് കാണാതെ തിന്നാം പോരെ.

ഹ്മ്മ് അല്ലേൽ ഞങ്ങൾക്ക് വഴക്ക് ഉറപ്പാ.

ഇല്ലെടി സൈനുപ്പ പറിച്ചതാണെന്ന് പറഞാ മതി കേട്ടോ.
ഹ്മ്മ്.

അങ്ങിനെ ഓരോന്നും പറഞ്ഞോണ്ട് ഞങ്ങൾ അവിടെയൊക്കെ നടന്നു.

തിരിച്ചു നേരെ വീട്ടിലേക്ക് വന്നു കയറിയതും ഞങ്ങൾ മുൻവശത്തു തന്നെ ഇരുന്നു മോളു പോയി ഒരുക്കത്തി വാങ്ങിച്ചോണ്ട് വാ.

ഞാൻ പോവൂല സൈനുപ്പ പറഞ്ഞാൽ ഉമ്മച്ചി ഇങ്ങോട്ട് കൊണ്ടുവന്നോളും ആ എന്നാ സൈനുപ്പ പറയാം കേട്ടോ.എന്നുപറഞ്ഞോണ്ട് ഞാൻ ഷമിയെ വിളിച്ചു എന്താ എന്ന് ചോദിച്ചോണ്ട് ഷമി വന്നതും മോള് മാങ്ങാ എല്ലാം മാറ്റി പിടിച്ചോണ്ട് നിന്നു.ഷമിയുടെ മോൻ അവളെ നോക്കി കള്ളച്ചിരി ചിരിച്ചോണ്ട് എനിക്കരികിലായി ഇരിക്കുന്നുണ്ടായിരുന്നു.

എന്താടാ നിന്റെ മുഖത്തൊരു കള്ള ലക്ഷണം എന്നുള്ള ഷമിയുടെ ചോദ്യത്തിന് ഞാനല്ല സൈനുപ്പയാ എന്ന് പറഞ്ഞോണ്ട് അവൻ എന്റെ മടിയിലേക്കിരുന്നു.

ആഹാ അപ്പൊ എല്ലാവരും കൂടെ എന്തോ ഒപ്പിച്ചിട്ടുണ്ടല്ലേ അതാ ഈ ഇരുപ്പ്.

ഷമി നീ ഒരു കത്തിയെടുത്തോണ്ട് വന്നേ

അതെന്തിനാ ഇപ്പൊ.

അതൊക്കെയുണ്ട് അല്ലെ എന്നുള്ള എന്റെ ചോദ്യത്തിന് ഹ്മ്മ് എന്ന് മൂന്നുപേരും തലയാട്ടികൊണ്ട് നിന്നു.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഷമി പോയി കതിയുമായി വന്നതും മോളുടെ കയ്യിൽ മാങ്ങ കണ്ട്.ഇതെവിടുന്നാ എന്നുള്ള ചോദ്യം വന്നതും.

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *