“ഇന്ന് സാറ്റർഡേ അല്ലേ… ഞങ്ങൾ വെറുതെ ഔട്ടിങ്ങിന് പോവുകയാണ്… നിങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും പുറത്തുള്ള കാർ എടുക്കാൻ അജയനോട് പറയണം… പ്രേമലത എവിടെ?”
“അവൾ ഇപ്പോഴും കിടന്നുറങ്ങുവാണ്.” പ്രേമലത കിടക്കുന്ന മുറിയിലേക്ക് നോക്കിക്കൊണ്ട് ദേവകി പറഞ്ഞു
“ഉറങ്ങട്ടെ… ഗർഭിണിയല്ലേ…” അനിത അങ്ങനെ പറഞ്ഞപ്പോഴേക്കും അവർ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.
“അജയന്റെ എക്സസൈസ്
കഴിഞ്ഞില്ലേ?” മുറ്റത്തേക്ക് ഇറങ്ങിയ ശേഖർ അജയന്റെ വളരെ കാര്യമായുള്ള എക്സസൈസ് കണ്ടുകൊണ്ട് ചോദിച്ചു. ശേഖറിനെ കണ്ടതും അജയൻ എക്സസൈസ് ചെയ്യുന്നത് നിർത്തി.
“കഴിയാറായി… ഇതൊക്കെ ഉള്ളതുകൊണ്ടാണ് ഞാനൊക്കെ പിടിച്ചുനിൽക്കുന്നത്” എക്സസൈസ് ചെയ്തതുകൊണ്ട് തന്നെ നല്ലതുപോലെ അജയൻ കിതക്കുന്നുണ്ടായിരുന്നു. ശേഖർ അപ്പോൾ മനസ്സിൽ അജയന്റെ രാവിലെ തന്നെ തന്റെ ബെഡ്റൂമിൽ തന്റെ സ്വന്തം ഭാര്യയുടെ മേൽ നടത്തിയ എക്സസൈസിനെ കുറിച്ച് ഓർത്ത് ചിരിച്ചു.
“അജയാ ഞങ്ങള് പുറത്തേക്കൊന്നു പോകുവാ… ആവശ്യം വരുമ്പോൾ വണ്ടി എടുക്കാൻ മറക്കരുത്… വണ്ടിയുടെ വിലയല്ല പ്രശ്നം… മനുഷ്യന്റെ ജീവനാണ്… ഈ കിടക്കുന്ന വണ്ടി വെറുതെ കത്തിപ്പോയാലും എനിക്ക് പ്രശ്നമൊന്നുമില്ല… പക്ഷേ എന്റെ വീട്ടിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല… പുറത്തേക്ക് പോകാൻ ഓട്ടോ വല്ലതും വിളിച്ചു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ യാതൊരു സൗഹൃദവും ഉണ്ടാവില്ല.” അജയൻ കാർ എടുക്കില്ല എന്നുള്ള ധാരണയിൽ അവന് ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ ശേഖർ പറഞ്ഞു.
“എടുത്തോളാം സാർ…” അജയൻ നല്ല ബഹുമാനത്തോടെ പറഞ്ഞു
പതിവുപോലെയുള്ള അജയന്റെ ബഹുമാനം ശേഖറിന് ചെറിയൊരു മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ടെങ്കിലും അതിന്റെ നീരസം ഒന്നും ശേഖർ അജയനോട് കാണിച്ചില്ല. അവൻ അവന്റെ സ്ഥാനത്ത് നിൽക്കുന്നു അതിൽ എന്താ തെറ്റ്. കുടുംബവുമായിട്ട് കഴിയുന്നവരാണ്. അങ്ങനെയുള്ളവരൊന്നും നിലവിട്ട് പെരുമാറില്ല. മനസ്സിൽ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് ശേഖർ കാർ എടുത്തു. അനിത ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.
“മറ്റേ കാറിന്റെ കീ എവിടെയാ ഇരിക്കുന്നത് എന്ന് അജയന് അറിയാമോ?” കാറിനകത്ത് നിന്നും പുറത്തേക്ക് നോക്കി ശേഖർ അജയനോട് ചോദിച്ചു. ശേഖറിന്റെ ചോദ്യത്തിൽ നല്ല കരുതൽ
ഉണ്ടായിരുന്നു.
“അറിയാം സാർ… ഇന്നലെ അനിത പറഞ്ഞിരുന്നു.” അജയൻ അങ്ങനെ പറഞ്ഞപ്പോൾ ഇന്നലെ രാത്രി മുഴുവൻ തന്റെ ഭാര്യ അവനൊപ്പം ആയിരുന്നല്ലോ എന്നുള്ള കാര്യം ശേഖർ ഓർത്തു. ചിലപ്പോൾ ഒരുപാട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാവും. കളികഴിഞ്ഞ് അങ്ങനെ പെട്ടെന്ന് ഉറങ്ങാൻ സാധ്യത ഇല്ലല്ലോ.
“അപ്പോൾ ശരി… ഓക്കേ… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്. എന്റെ നമ്പർ കയ്യിലുണ്ടല്ലോ അല്ലേ…. പിന്നെ അനിതയുടെ നമ്പർ കൂടി മേടിച്ചു വച്ചോ…”
“അതെന്തിനാ?” അനിത പുരികം ചുളിച്ചുകൊണ്ട് ശേഖറിനോട് ചോദിച്ചു.
അനിതയ്ക്ക് വേറെ ആർക്കെങ്കിലും അവളുടെ മൊബൈൽനമ്പർ കൊടുക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അതവൾ എപ്പോഴും പറയാറുണ്ട്. അവളുടെ മൊബൈലിലേക്ക് ശേഖർ മാത്രം വിളിച്ചാൽ മതി… അവൻ മാത്രം മെസ്സേജ് അയച്ചാൽ മതി… ഇങ്ങനെയൊക്കെയുള്ള ചില നിർബന്ധങ്ങൾ ഉണ്ട് അനിതയ്ക്ക്… അതിപ്പോ അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും ബന്ധുക്കൾ ആണെങ്കിലും അങ്ങനെ തന്നെ. അനിതയോട് സംസാരിക്കാൻ വേണ്ടി അവരൊക്കെ ശേഖറിനെ തന്നെയാണ് വിളിക്കുന്നത്.
“എന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ മോളേ വിളിക്കാമല്ലോ.” ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അനിത അവളുടെ നമ്പർ അജയന് കൊടുത്തു.
“ശേഖറിനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി കേട്ടോ” അനിത അജയനോട് പറഞ്ഞു. അജയന് ഫോൺ നമ്പർ കൊടുത്തത് അവൾക്ക് തീരെ ഇഷ്ടമായില്ല എന്ന് ശേഖറിന് മനസ്സിലായി.
ശേഖർ കാർ സ്റ്റാർട്ട് ചെയ്തു. വീക്കെൻഡിൽ എല്ലാം അവർ പുറത്തിറങ്ങുന്നതാണ്. അതുകൊണ്ട് ഇതൊരു പുതുമയുള്ള കാര്യമൊന്നുമല്ല. നഗരത്തിലെ എല്ലാ കുറുക്ക് വഴികളും ശേഖറിന് നല്ലതുപോലെ അറിയാം.
